വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!

ആര്‍ ശ്രീധറാണ് ഇക്കാര്യം പുസ്‌കത്തില്‍ കുറിച്ചത്

DHONI

ഇന്ത്യക്കു ഐസിസി ട്രോഫികളും ഒരുപാട് അവിസ്മരണീയ വിജയങ്ങളും സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ക്യാപ്റ്റന്‍സി കൊണ്ടു മാത്രമല്ല അപാരമായ ഫിനിഷിങ് പാടവം കൊണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തിയ ബാറ്ററാണ് ധോണി. പരാജയത്തിന്റെ വക്കില്‍ നിന്നും നിരവധി തവണ മാച്ച് വിന്നിങ് പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിനു ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

എന്നാല്‍ അപൂര്‍വ്വം ചില ഇന്നിങ്‌സുകളുടെ പേരില്‍ ധോണി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുട മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. കോച്ചിങ് ബിയോണ്ട്: മൈ ഡെയ്‌സ് വിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാംAlso Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ധോണിയുടെ സ്ലോ ബാറ്റിങ് കാരണം അന്നത്തെ കോച്ചായിരുന്ന രവി ശാസ്ത്രി ക്ഷുഭിതനായിരുന്നതായും റണ്‍ചേസില്‍ ഇന്ത്യ വലിയ പരാജയമേറ്റു വാങ്ങിയ കളിയില്‍ വിജയത്തിനായി ഒരു ശ്രമം പോലും ക്രീസിലുണ്ടായിരുന്ന ധോണി നടത്തിയില്ലെന്നും ശ്രീധര്‍ പുസ്തകത്തില്‍ കുറിച്ചു. 2018ല്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയെക്കുറിച്ചാണ് ശ്രീധര്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനം

2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോലിയായിരുന്നു ഇന്ത്യയെ നയിച്ചത്. മൂന്നു മൂന്നു വീതം ഏകദിനങ്ങളും ടി20യും അഞ്ചു ടെസ്റ്റുകളുമായിരുന്നു പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ടി20 പരമ്പര 2-1നു നേടിയെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

ഏകദിന പരമ്പരയിലെ ആദ്യ കളിയിലും ജയം ഇന്ത്യക്കായിരുന്നു. 269 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. പക്ഷെ രണ്ടാമത്തെ കളിയില്‍ ഇന്ത്യ 86 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങി. ഈ മല്‍സരത്തില്‍ എംഎസ് ധോണിയുടെ ബാറ്റിങിനെക്കുറിച്ചാണ് ആര്‍ ശ്രീധറിന്റെ ബുക്കിലുള്ളത്.

323 റണ്‍സ് വിജയലക്ഷ്യം

323 റണ്‍സ് വിജയലക്ഷ്യം

ജോ റൂട്ടിന്റെ (113) സെഞ്ച്വറിയിലേറി 323 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് നല്‍കിയത്. ഇന്ത്യ റണ്‍ചേസില്‍ നന്നായി തന്നെയാണ് മുന്നേറിയത്. ക്യാപ്റ്റന്‍ വിരാട് കോലിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു.

പക്ഷെ അഞ്ചോവറിനിടെ ഇരുവരും പുറത്തായതോടെ ഇന്ത്യക്കു താളം നഷ്ടമായി. 21 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. അപ്പോള്‍ ജയിക്കാന്‍ 66 ബോളില്‍ 133 റണ്‍സ് വേണ്ടിയിരുന്നു.

Also Read: IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11

ധോണിയുടെ ഡിഫന്‍സീവ് ഗെയിം

ധോണിയുടെ ഡിഫന്‍സീവ് ഗെയിം

വിരാട് കോലിയും സുരേഷ് റെയ്‌നയും ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ വിക്കറ്റുകള്‍ നഷ്ടായതോടെ എംഎസ് ധോണിയും ബൗളര്‍മാരും മാത്രമാണ് അവസാന 10 ഓവറില്‍ ശേഷിച്ചത്. 13 റണ്‍സ് വീതമായിരുന്നു ഒരോവറില്‍ അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.

പക്ഷെ ധോണി വളരെ ഡിഫന്‍സീവ് ഗെയിമായിരുന്നു കളിച്ചത്. അടുത്ത ആറോവറില്‍ 20നടുത്ത് റണ്‍സ് മാത്രമേ ഇന്ത്യക്കു അന്നു നേടാനായുള്ളൂ. ഈ ഇന്നിങ്‌സിനിടെ ധോണി തന്റെ 10,000 റണ്‍സെന്ന സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്തു. അതില്‍ ഞങ്ങക്കെല്ലാം സന്തോഷവുമുണ്ടായിരുന്നു.

പക്ഷെ അദ്ദേഹം എന്തുകൊണ്ടാണ് വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു ശ്രമം പോലും നടത്താതിരുന്നതെന്നു തങ്ങള്‍ക്കു അറിയേണ്ടിയിരുന്നെന്നും ആര്‍ ശ്രീധര്‍ കുറിച്ചു.

ശാസ്തി ക്ഷുഭിതനായി

ശാസ്തി ക്ഷുഭിതനായി

59 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 37 റണ്‍സാണ് അന്നു എംഎസ് ധോണി നേടിയത്. 47ം ാം ഓവറില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. കളിയില്‍ 236 റണ്‍സിനായിരുന്നു ഇന്ത്യ ഓള്‍ഔട്ടായത്. ഇന്ത്യയുടെ തോല്‍വിയേക്കാള്‍ കോച്ച് രവി ശാസ്ത്രിയെ നിരാശനാക്കിയത് ധോണിയുടെ സമീപനമായിരുന്നുവെന്നു ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി.

രവി (ശാസ്ത്രി) വളരെയധികം രോഷാകുലനായിട്ടായിരുന്നു കാണപ്പെട്ടത്. ഞങ്ങള്‍ 86 റണ്‍സിനു കളി തോറ്റതായിരുന്നില്ല കാരണം. ഒരു പോരാട്ടത്തിനു പോലും മുതിരാതെ ടീം പരാജയം സമ്മതിച്ചതായിരുന്നു കാരണം.

നമ്മള്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ പോലും ശ്രമിച്ചില്ല. നല്ലൊരു പോരാട്ടം നടത്താതെയായിരുന്നു ടീം തോല്‍വി സമ്മതിച്ചതെന്നും ശ്രീധര്‍ എഴുതി.

Also Read: അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

ശാസ്ത്രിയുടെ മുന്നറിയിപ്പ്

ശാസ്ത്രിയുടെ മുന്നറിയിപ്പ്

അന്നു മൂന്നാം ഏകദിനത്തിന്റെ തലേ ദിവസമുള്ള ടീം മീറ്റിങില്‍ എംഎസ് ധോണിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ രവി ശാസ്ത്രി ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതായി ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി.

നിങ്ങള്‍ ആരാണെന്നതു വിഷയമല്ല. വിജയിക്കാനുള്ള ശ്രമം പോലും നടത്താതെ ഇനി നമ്മള്‍ പരാജയപ്പെടുന്ന മറ്റൊരു സന്ദര്‍ഭമുണ്ടാവരുത്. എന്റെ കീഴില്‍ അതു സംഭവിക്കാന്‍ പാടില്ല. ഇനി ആരെങ്കിലും അതു ചെയ്താല്‍ എനിക്കു കീഴില്‍ അതു അയാളുടെ അവസാന മല്‍സരമായിരിക്കും.

നിങ്ങള്‍ക്കു ഒരു മല്‍സരം തോല്‍ക്കാം, അതില്‍ നാണക്കേടില്ല. പക്ഷെ ഈ തരത്തില്‍ നിങ്ങള്‍ക്കു തോല്‍ക്കാന്‍ സാധിക്കില്ലെന്നും ശാസ്ത്രി ശക്തമായ ഭാഷയില്‍ കളിക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കിയതായും ശ്രീധര്‍ തന്റെ പുസ്തകത്തില്‍ കുറിച്ചു.

ധോണി മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ശാസ്ത്രിയുടെ വാക്കുകള്‍ ടീമിനോടായിരുന്നുവെങ്കിലും ധോണിയുടെ കണ്ണുകളിലേക്കു നോക്കിയാണ് ഇക്കാര്യം പറഞ്ഞത്. പക്ഷെ ധോണി പതറിയില്ല. ശാസ്ത്രിയുടെ മുഖത്തേക്കു തന്നെ നോക്കി അദ്ദേഹം എല്ലാം ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതായും ശ്രീധര്‍ വിശദമാക്കി.

Story first published: Monday, January 23, 2023, 12:52 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X