വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11

ചൊവ്വാഴ്ചയാണ് അവസാന ഏകദിനം

india

ലോക ഒന്നാം നമ്പര്‍ പദവിയില്‍ നിന്നും ന്യൂസിലാന്‍ഡിനെ താഴേക്ക് ഇറക്കിയ ടീം ഇന്ത്യ ഈ സ്ഥാനം മോഹിച്ച് മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിന് ഇറങ്ങുന്നു. ചൊവ്വാഴ്ച പകലും രാത്രിയുമായി ഇന്‍ഡോറിലാണ് അവസാന മല്‍സരം നടക്കുന്നത്. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. ടോസ് ഒരു മണിക്കും നടക്കും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

പരമ്പര ഇതിനകം വരുതിയിലാക്കിയതിനാല്‍ പല മാറ്റങ്ങളും വരുത്തിയാവും ഇന്ത്യ ഈ മല്‍സരത്തില്‍ കളിച്ചേക്കുക. ഓസ്‌ട്രേലിയയുമായുള്ള നിര്‍ണായകമായ ടെസ്റ്റ് പരമ്പര അടുത്ത മാസമാദ്യം ആരംഭിക്കാനിരിക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തണമെങ്കില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. ടെസ്റ്റ് പരമ്പരയില്‍ ടീമിലെ പ്രധാനപ്പെട്ട ചില താരങ്ങള്‍ക്കു ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ത്രില്ലിങ് വിജയമായിരുന്നു ഇന്ത്യ നേടിയതെടുത്തത്. 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിട്ടും വീറോടെ പൊരുതിയ കിവികള്‍ 12 റണ്‍സിനു മല്‍സരം അടിയറവയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബൗളര്‍മാരുടെ അനായാസ പ്രകടനമാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്.

ടീമില്‍ വന്‍ അഴിച്ചുപണി

ടീമില്‍ വന്‍ അഴിച്ചുപണി

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരേ ടീമിനെയായിരുന്നു ഇന്ത്യ അണിനിരത്തിയത്. പക്ഷെ അവസാന കളിയില്‍ ഇതുണ്ടാാവില്ല. പല അഴിച്ചുപണികളും ടീമില്‍ പ്രതീക്ഷിക്കാം. പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചിലര്‍ പ്ലെയിങ് ഇലവനിലേക്കു വരും.
ബൗളിങ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ്, പുതുമുഖ ബാറ്റര്‍ രജത് പാട്ടിധര്‍ എന്നിവരും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുമെന്നണ് വിവരം.

മിന്നുന്ന ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനു വിശ്രമം നല്‍കി ഇഷാന്‍ കിഷനെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്‌തേക്കും. ഗില്ലിനു പകരം പാട്ടിധറിനായിരിക്കും നറുവീഴുക. ഇഷാന് നേരത്തേ കളിച്ച മധ്യനിരയിലായിരിക്കും താരം ബാറ്റ് ചെയ്യുക. ഷഹബാസ് ടീമിലേക്കു വന്നാല്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും പുറത്തുപോവുക.

കുല്‍ദീപ് യാദവിനു പകരമായിരിക്കും ചഹല്‍ പ്ലെയിങ ഇലവനിലേക്കു വന്നേക്കുക. ഉമ്രാന്‍ കളിക്കുകയാണെങ്കില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ഇവരിലൊരാള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും.

Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

ന്യൂസിലാന്‍ഡിനു പ്രതീക്ഷ

ന്യൂസിലാന്‍ഡിനു പ്രതീക്ഷ

ഇന്ത്യ അടിമുടി മാറ്റങ്ങളോടെ മൂന്നാം ഏകദിനത്തില്‍ ഇറങ്ങിയാല്‍ അതു ന്യൂസിലാന്‍ഡിന്റെ വിജയപ്രതീക്ഷകള്‍ വര്‍ധിപ്പിക്കും. തൂത്തുവാരല്‍ തടഞ്ഞ് പരമ്പര വിജത്തോടെ അവസാനിപ്പക്കാന്‍ ഇന്ത്യയുടെ പരീക്ഷണം കിവികളെ സഹായിച്ചേക്കും.

മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് വിജയിക്കുകയാണെങ്കില്‍ ഏകദിനത്തില്‍ നമ്പര്‍ വണ്‍ ടീമെന്ന ഇന്ത്യയുടെ മോഹം പൊലിയുകയും ചെയ്യും. പക്ഷെ ഒന്നാം റാങ്കിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഈ മല്‍സരത്തില്‍ പരാജയപ്പെട്ടാലും അവസാനിക്കുന്നില്ല.

ഓസ്‌ട്രേിയക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വിജയക്കൊടി പാറിക്കാനായാല്‍ ഇന്ത്യക്കു നമ്പര്‍ വണ്‍ റാങ്കിലെത്താന്‍ സാധിക്കും.

Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രജത് പാട്ടിധര്‍, ഹാര്‍ദിക് പാണ്ഡ്യ, ഷഹബസ് അഹമ്മദ്/ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാവ് / യുസ്വേന്ദ്ര ചഹല്‍, ഷല്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്/ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്.

Story first published: Sunday, January 22, 2023, 16:30 [IST]
Other articles published on Jan 22, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X