Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

siraj

ഇന്ത്യന്‍ ബൗളിങിലെ പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ് മുഹമ്മദ് സിറാജ്. പരിക്കേറ്റ് മാസങ്ങളായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിനു പുറത്താണെങ്കിലും ഇന്ത്യ ഈ കുറവ് അറിഞ്ഞിട്ടില്ല. ഇതിന കാരണം സിറാജിന്റെ മാസ്മരിക പ്രകടനം തന്നെയാണ്. ഇതേ ഫോം തുടര്‍ന്നാല്‍ ബുംറയം പിന്തള്ളി ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായി അദ്ദേഹം മാറുമെന്നതില്‍ സംശയമില്ല.

സിറാജ്-പവര്‍പ്ലേ-വിക്കറ്റ് എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏകദിന ക്രിക്കറ്റില്‍ മാരക കോംബോ തന്നെയായി തീര്‍ന്നിരിക്കുകയാണ്. പവര്‍പ്ലേയില്‍ സിറാജ് പന്തെറിഞ്ഞാല്‍ ഇന്ത്യക്കു വിക്കറ്റ് ലഭിക്കുമെന്നതില്‍ സംശയം വേണ്ട. ഓരോ മല്‍സരത്തിലും അദ്ദേഹം ഇതു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മിന്നുന്ന ഫോമിലായിരുന്ന സിറാജ് ഈ വര്‍ഷവും ഇതാവര്‍ത്തിക്കുകയാണ്. 2023ല്‍ കളിച്ച എല്ലാ ഏകദിനങ്ങളിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടീമിന്റെ മിന്നുന്ന പ്രകടനത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. ഈ വര്‍ഷം പവര്‍പ്ലേയില്‍ സിറാജിന്റെ പ്രകടനം പരിശോധിക്കാം.

എല്ലാ കളിയിലും വിക്കറ്റ്

എല്ലാ കളിയിലും വിക്കറ്റ്

ഈ വര്‍ഷം ഇന്ത്യ കളിച്ച എല്ലാ ഏകദിനങ്ങളിലും മുഹമ്മദ് സിറാജ് പവര്‍പ്ലേയില്‍ വിക്കറ്റുകളെടുത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നേടിത്തരുന്നതില്‍ ഇതു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചു ഏകദിനങ്ങളിലാണ് ഇന്ത്യ 2023ല്‍ കളിച്ചത്. ഇവയിലെല്ലാം സിറാജ് പ്ലെയിങ് ഇലവന്റെ ഭാഗവുമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ മൂന്നും ന്യൂസിലാന്‍ഡിനെതിരേ രണ്ടു മല്‍സരങ്ങളിലാണ് താരം പന്തെറിഞ്ഞത്.

ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ പവര്‍പ്ലേയില്‍ അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം 12 റണ്‍സിന് രണ്ടു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. രണ്ടാം ഏകദിനത്തില്‍ അഞ്ചോവറില്‍ 24 റണ്‍സിനു ഒരു വിക്കറ്റെടുത്ത അദ്ദേഹം മൂന്നാമങ്കത്തില്‍ അഞ്ചോവറില്‍ 17 റണ്‍സിന് നാലും വിക്കറ്റുകളെടുത്തു.

ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ കളിയില്‍ അഞ്ചോവറില്‍ രണ്ടു മെയ്ഡനടക്കം 20 റണ്‍സിന് ഒരു വിക്കറ്റ് പേസര്‍ നേടിയിരുന്നു. രണ്ടാം മല്‍സരത്തില്‍ ഒരു മെയ്ഡനടക്കം നാലോവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടത്ത് ഒരു വിക്കറ്റും സിറാജ് സ്വന്തമാക്കി.

Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

വിക്കറ്റ് വേട്ടയില്‍ കിങ്

വിക്കറ്റ് വേട്ടയില്‍ കിങ്

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മാത്രമല്ല, 2022 മുതലെടുള്ള കണക്കെടുത്താല്‍ ലോകത്തിലെ വിക്കറ്റ് വേട്ടക്കാരിലെ കിങാണ് മുഹമ്മദ് സിറാജ്. അവിശ്വസനീയ ഫോമിലാണ് താരം ഈ ഫോര്‍മാറ്റില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

2022 മുതല്‍ ഇതുവരെ ഏകദിനത്തില്‍ 4.5 ഇക്കോണമി റേറ്റില്‍ 38 വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിയിട്ടുണ്ട്. 32 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ഓസ്‌ട്രേലിയന്‍ യുവ സ്പിന്നര്‍ ആദം സാംപയാണ് സിറാജിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. അഞ്ച് ഇക്കോണമി റേറ്റില്‍ 30 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹുസൈന്‍ (30), വിന്‍ജഡീസിന്റെ തന്നെ അല്‍സാറി ജോസഫ് (27), ഇന്ത്യയുടെ ശര്‍ദ്ദുല്‍ ടാക്കൂര്‍ (25), ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ (24), അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ (23) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ഇന്ത്യക്കു അനായാസ വിജയം

ഇന്ത്യക്കു അനായാസ വിജയം

മുഹമ്മദ് സിറാജ് ഒരിക്കല്‍ക്കൂടി പവര്‍പ്ലേയില്‍ വിക്കറ്റ് കൊയ്ത ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ വിജയം കൊയ്തു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ 2-0നു വരുതിയിലാക്കി.

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട കിവികളെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് കശാപ്പ് ചെയ്യുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവികളെ 34.3 ഓവറില്‍ വെറും 108 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം പങ്കിട്ട ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് കിവികളെ തീര്‍ത്തത്.

റണ്‍ചേസില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (51) ഫിഫ്റ്റി 20.1 ഓവറില്‍ രണ്ടു വിക്കറ്റിനു ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 50 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു. ശുഭ്മാന്‍ ഗില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്നു.

Story first published: Saturday, January 21, 2023, 19:05 [IST]
Other articles published on Jan 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+