വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുകയാണ് താരം

sarfaraz

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍സ് വാരിക്കൂട്ടുന്നത് ഹോബിയാക്കി താരപദവി നേടിയെടുത്തിരിക്കുകയാണ് മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. 80ന് മുകില്‍ ശരാശരിയിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഈ 25കാരന്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ സര്‍ഫറാസിനെ വീണ്ടും വീണ്ടും കണ്ടില്ലെന്നു നടിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ താരം ഇടം പിടിക്കുമെന്നായിരുന്നു നേരത്തേ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സെലക്ഷന്‍ കമ്മിറ്റി ടീം പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസ് സംഘത്തില്‍ ഇല്ലായിരുന്നു.

സര്‍ഫറാസിനെ സംബന്ധിച്ച് ക്രീസിനു പുറത്തെ ജീവിതം അത്ര എളുപ്പമുള്ളതല്ല. താരത്തിന്റെ പിതാവ് നൗഷാദ് ഖാന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചെറിയ ജോലികള്‍ ചെയ്തു വരികയാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്രിക്കറ്ററാവുകയെന്ന മകന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം എല്ലാ പിന്തുണയുമായി ഒപ്പം തന്നെ നില്‍ക്കുകയും ചെയ്യുന്നു.

Also Read: IND vs NZ: ഇന്ത്യയുടെ ബൗളിങ് പോരാ! തല്ലുവാങ്ങും, അവന്‍ ഉറപ്പായും ടീമില്‍ വേണമെന്ന് അക്മല്‍Also Read: IND vs NZ: ഇന്ത്യയുടെ ബൗളിങ് പോരാ! തല്ലുവാങ്ങും, അവന്‍ ഉറപ്പായും ടീമില്‍ വേണമെന്ന് അക്മല്‍

അതുകൊണ്ടു തന്നെ ലോകത്ത് മറ്റെന്തിനേക്കാളും സര്‍ഫറാസ് വിലമതിക്കുന്നതും പിതാവിന്റെ ഈ പിന്തുണ തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെടുന്നതു കാരണമുള്ള മാനസിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ താരത്തെ സഹായിക്കുന്നതും ഈ പിന്തുണ തന്നെയാണ്. തീര്‍ത്തും നിഷ്‌കളമായി ഒരിക്കല്‍ തന്റെ മുന്‍ ടീമംഗം കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് സര്‍ഫറാസ് തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകാണ് പിതാവ് നൗഷാദ് ഖാന്‍.

അര്‍ജുന്‍ ഭാഗ്യവാന്‍

അര്‍ജുന്‍ ഭാഗ്യവാന്‍

അര്‍ജുന്‍ എത്ര ഭാഗ്യവാനാണ്. അവന്‍ സച്ചിന്‍ സാറിന്റെ മകനാണ്, കാറുകളും ഐ പാഡുകളുമെല്ലാമുണ്ട് എന്നായിരുന്നു സര്‍ഫറാസ് ഖാന്‍ ഒരിക്കല്‍ തന്നോടു നിഷ്‌കളങ്കമായി പറഞ്ഞതെന്നു നൗഷാദ് ഖാന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മകന്‍ അന്നു ഇങ്ങനെ പറഞ്ഞപ്പോള്‍ തനിക്കു വാക്കുകള്‍ നഷ്ടമാവുകയും വികാരധീനനാവുകയും ചെയ്തു. ഇതു തിരിച്ചറിഞ്ഞ സര്‍ഫറാസ് ഉടന്‍ തന്നെ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു.

ഞാന്‍ അര്‍ജുനേക്കാള്‍ ഭാഗ്യവാനാണ്. നിങ്ങള്‍ക്കു ഒരു ദിവസം മുഴുവന്‍ എനിക്കുവേണ്ടി നല്‍കാന്‍ കഴിയും. പക്ഷെ അര്‍ജുന്റെ അച്ഛനു അതിനുള്ള സമയമുണ്ടാവില്ലെന്നുമായിരുന്നു സര്‍ഫറാസ് പറഞ്ഞതെന്നു നൗഷാദ് വ്യക്തമാക്കി.

Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

ഈ സീസണിലെ രഞ്ജി ട്രോഫിയില്‍
മുംബൈയ്ക്കായി മിന്നുന്ന പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 500ന് മുകളില്‍ റണ്‍സ് നേടിക്കഴിഞ്ഞ താരം പല മല്‍സരങ്ങളിലും ടീമിന്റെ രക്ഷകനാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ രഞ്ജിയില്‍ 2000ത്തിനു മുകളില്‍ റണ്‍സാണ് സര്‍ഫറാസ് വാരിക്കൂട്ടിയത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 80ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക താരവും സര്‍ഫറാസാണ്.

Also Read: തുടരെ 10 മല്‍സരം, സഞ്ജുവിന് അതെങ്കിലും നല്‍കൂ! ആവശ്യവുമായി ഉത്തപ്പ

സര്‍ഫറാസിന്റെ കരിയര്‍

സര്‍ഫറാസിന്റെ കരിയര്‍

സര്‍ഫറാസ് ഖാന്റെ കരിയറെടുത്താല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടുള്ളത് 34 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 3,175 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 11 സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 301 റണ്‍സാണ് സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തിന്റെ ആദ്യത്തെ ടീം. പിന്നീട് പഞ്ചാബ് കിങ്‌സിലെത്തിയ സര്‍ഫറാസ് ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമാണ്.

Story first published: Monday, January 23, 2023, 10:04 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X