വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

താരത്തിന്റ മറവിയെക്കുറിച്ച് പല താരങ്ങളും നേരത്തേ പറഞ്ഞിട്ടുണ്ട്

rohit

ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലെ ടോസിനു ശേഷം എന്തു ചെയ്യണമെന്ന് മറന്നു പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കണ്ട് ലോകം അമ്പരന്നിരുന്നു. ടോസ് നേടിയിട്ടും മൈക്കുമായി അല്‍പ്പസമയം അദ്ദേഹം ഒന്നും മിണ്ടാതെ നിന്നപ്പോള്‍ എല്ലാവരും എന്താണ് സംഭവമെന്നറിയാതെ ആശ്ചര്യപ്പെട്ടു. കുറച്ചു മിനിറ്റുകള്‍ ആലോചിച്ചു നിന്ന ശേഷമാണ് ഞങ്ങള്‍ ബൗള്‍ ചെയ്യുമെന്നു രോഹിത് വ്യക്തമാക്കിയത്. ഇതു കണ്ട് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം, മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്, ആങ്കര്‍ രവി ശാസ്ത്രി എന്നിവരെല്ലാം ചിരിക്കുകയും ചെയ്തിരുന്നു.

എന്താണ് ചെയ്യേണ്ടതെന്നു താന്‍ കുറച്ചു സമയത്തേക്കു മറന്നുപോയെന്നായിരുന്നു രോഹിത് ഇതേക്കുറിച്ച് പറഞ്ഞത്. ടോസുമായി ബന്ധപ്പെട്ട് ടീം മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രോഹിത്തിന്റെ മറവിയെക്കുറിച്ചുള്ള ഈ സംഭവം പുറം ലോകത്തെ സംബന്ധിച്ച് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെങ്കിലും അദ്ദേഹത്തിന്റെ ടീമംഗങ്ങള്‍ക്കു ഇങ്ങനെയല്ല.

Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11

രോഹിത്തിന്റെ ഈ മറവി അവരെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ല. പല പ്രധാനപ്പെട്ട വസ്തുക്കളും അദ്ദേഹം മറന്നുപോവുന്നത് സ്ഥിരം സംഭവമാണ്. വിലപ്പെട്ട തന്റെ പല സാധനങ്ങളും രോഹിത്തിന് ഈ മറവി കാരണം നേരത്തേ നഷ്ടമായിട്ടുണ്ട്. മാത്രമല്ല ഈ മറവി മൂലം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനു പണിയും കിട്ടിയിട്ടുണ്ട്. രോഹിത്തിന്റെ മറവിയെക്കുറിച്ച് ടീമംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള ചില രസകരമായ സംഭവങ്ങളെക്കുറിച്ച് അറിയാം.

പഴ്‌സ്, ഫോണ്‍, ഐപാഡ് മറക്കും

പഴ്‌സ്, ഫോണ്‍, ഐപാഡ് മറക്കും

ടീമംഗവും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഒരിക്കല്‍ രോഹിത് ശര്‍മുടെ മറവിയെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രോഹിത്തിനെപ്പോലെ മറവിയുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഐപാഡ്, വാലറ്റ്, ഫോണ്‍ എന്നിവയെല്ലാം രോഹിത് മറന്നു വയ്ക്കാറുണ്ട്. ചെറിയ സാധനങ്ങള്‍ മാത്രമല്ല ദിവസേന ഉപയോഗിക്കുന് ചില സാധനങ്ങള്‍ പോലും അവന്‍ മറക്കും.

പോയത് പോട്ടെ, ഞാന്‍ പുതിയതു വാങ്ങുമെന്ന രീതിയിലാണ് രോഹിത് ഇതേക്കുറിച്ച് പറയാറുള്ളത്. ചിലപ്പോള്‍ ടീം ബസ് പകുതി ദൂരം പോയ ശേഷമായിരിക്കും ഐപാഡ് വിമാനത്തില്‍ വച്ച് മറന്നു പോയതായി രോഹിത് പറയുക.

രോഹിത് അദ്ദേഹത്തിന്റെ എല്ലാ സാധനങ്ങളുമെടുത്തോയെന്നു ലോജിസ്റ്റിക്കല്‍ മാനേജര്‍ എല്ലായ്‌പ്പോഴും ചോദിക്കുകയും ചെയ്യാറുണ്ടെന്നും കോലി ഒരു ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.

Also Read: ദ്രാവിഡിന്‍റെ മകനെ 'തിരുകിക്കയറ്റി', അര്‍ഹിച്ചവര്‍ പുറത്ത്! വിമര്‍ശനം, പ്രതികരിച്ച് മുന്‍ താരം

പാസ്‌പോര്‍ട്ട് മറന്നു

പാസ്‌പോര്‍ട്ട് മറന്നു

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും മുമ്പൊരിക്കല്‍ രോഹിത് ശര്‍മയുടെ മറവിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. 2018ലെ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് തന്റെ പാസ്‌പോര്‍ട്ട് മറന്നു വച്ചുവെന്നാണ് ഡിക്കെ വെളിപ്പെടുത്തിയത്.

ഇംഗ്ലണ്ട് പര്യടനത്തിനായി യാത്ര തിരിക്കുന്നതിനു വേണ്ടി ഞങ്ങളെല്ലാം ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു. രോഹിത് വളരെ ഹാപ്പിയായിട്ടാണ് അങ്ങോട്ട് വന്നത്. പക്ഷെ പാസ്‌പോര്‍ട്ട് മുംബൈയില്‍ മറന്നു വച്ചാണ് അദ്ദേഹം വന്നതെന്നു പിന്നീട് അറിഞ്ഞു.

ഒടുവില്‍ മുംബൈയില്‍ അതു സമയത്തിനു ഡല്‍ഹിയിലെത്തിച്ചതോടെയാണ് രോഹിത്തിന് ഞങ്ങള്‍ക്കൊപ്പം യാത്ര തിരിക്കാനായതെന്നും കാര്‍ത്തിക് തുറന്നു പറഞ്ഞിരുന്നു.

Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

വിവാഹ മോതിരം മറന്നുവച്ചു

വിവാഹ മോതിരം മറന്നുവച്ചു

രോഹിത് ശര്‍മ ഒരിക്കല്‍ തന്റെ വിവാഹ മോതിരം പോലും അഴിച്ചു വച്ച് എടുക്കാന്‍ മറന്നുപോയിട്ടുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇതേക്കുറിച്ച് വെളിപ്പെടുത്തിയത് ഹിറ്റ്മാന്റെ അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ അജിങ്ക്യ രഹാനെയായിരുന്നു ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

ഞങ്ങള്‍ ഒരു വിദേശ പര്യടനത്തിനു പോയപ്പോഴായിരുന്നു സംഭവം. തിരിച്ചുവരാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രോഹിത് വിവാഹമോതിരം ഹോട്ടല്‍ മുറിയില്‍ വച്ച് മറന്നു വച്ചതായി മനസ്സിലായത്. ഇതോടെ രോഹിത് ആകെ പരിഭ്രമിക്കുകയും ചെയ്തു.

ഉടന്‍ തന്നെ ടീം മാനേജരോടു ഹോട്ടല്‍ റിസപ്ഷനില്‍ വച്ച് കളിച്ച് കാര്യം പറയാനും മോതിരം എടുത്തുവയ്ക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഞങ്ങളെല്ലാം മോതിരവും കാത്ത് വിമാനത്താവളത്തില്‍ ഇരുന്നു.

അതു കൊണ്ടുവന്നതിനു ശേഷമാണ് ഞങ്ങള്‍ വിമാനം കയറിയത്. രോഹിത്തിനെ അന്നത്തേതു പോലെ അസ്വസ്ഥനായി മുമ്പ് താന്‍ കണ്ടിട്ടില്ലെന്നും രഹാനെ വെളിപ്പെടുത്തിയിരുന്നു.

Story first published: Sunday, January 22, 2023, 13:33 [IST]
Other articles published on Jan 22, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X