തുടരെ 10 മല്‍സരം, സഞ്ജുവിന് അതെങ്കിലും നല്‍കൂ! ആവശ്യവുമായി ഉത്തപ്പ

ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി വര്‍ഷങ്ങളായി തുടരുന്ന സഞ്ജു സാംസണിനു വേണ്ടി വാദിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. എല്ലാ കഴിവുകളും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജായ സഞ്ജുവിന് ഇന്ത്യ തുടര്‍ച്ചയായി കുറച്ചു മല്‍സരങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ഉത്തപ്പ.
2015ല്‍ ടി20 ഫോര്‍മാറ്റിലൂടെ അരങ്ങേറിയതു മുതല്‍ ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുകയാണ് സഞ്ജു. കരിയറിലെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അദ്ദേഹത്തിനു ഏറ്റവുമധികം അവസരങ്ങള്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ താരം അതു നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഇപ്പോഴും സഞ്ജുവിനു ടീമില്‍ സ്ഥാനമുറപ്പില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഈ വര്‍ഷം ഒരേയൊരു ടി20യില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ആയിരുന്നു ഇത്. അതിനു ശേഷം സഞ്ജുവിനെ ദേശീയ ടീമില്‍ കണ്ടിട്ടില്ല. ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പരിക്കേറ്റതാണ് താരത്തിനു തിരിച്ചടിയായത്. ഫീല്‍ഡിങിനിടെയായിരുന്നു സഞ്ജുവിനെ പരിക്ക് പിടികൂടിയത്.

10 മല്‍സരങ്ങള്‍ നല്‍കൂ
സഞ്ജു സാംസണിനു തുടര്‍ച്ചയായി 10 മല്‍സരങ്ങളെങ്കിലും ഇന്ത്യ നല്‍കണമെന്നാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണ്‍ തുടര്‍ച്ചയായ അവസരങ്ങള്‍ അര്‍ഹിക്കുന്നു. അദ്ദേഹത്തിനു ടോപ് ഓര്‍ഡറിലും ഫിനിഷറായുമെല്ലാം കളിക്കാന്‍ സാധിക്കും.
വളരെ മികച്ച ഫീല്‍ഡറും വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു. അതുകൊണ്ടു തന്നെ തന്റെ പ്രതിഭ തെളിയിക്കാന്‍ തുടര്‍ച്ചയായി 10 മല്‍സരങ്ങള്‍ നല്‍കണമന്നും ഉത്തപ്പ പറഞ്ഞു.

ശാസ്ത്രിയും ഇക്കാര്യം പറഞ്ഞു
ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും നേരത്തേ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. തുടര്‍ച്ചയായി 10 മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കൂയെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ക്കു ശേഷം സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് അവസാനിപ്പിക്കണം. മറ്റുള്ളവര്‍ പുറത്തിരിക്കട്ടെ, പകരം സഞ്ജുവിനെ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കൂ.
ഇതിലെ പ്രകടനം വിലയിരുത്തിയതിനു ശേഷം വീണ്ടും അവസരങ്ങള്‍ നല്‍കണമോയെന്നതു തീരുമാനിക്കണമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഇന്ത്യ കഴിഞ്ഞ വര്‍ഷം ചില പരമ്പരകളില്‍ വിശ്രമം നല്‍കിയപ്പോള്‍ സഞ്ജു സാംസണിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിരുന്നു.
കൂടാതെ സൗത്താഫ്രിക്കയ്ക്കതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും സഞ്ജു മിന്നിച്ചിരുന്നു. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ അടുത്ത രണ്ടു കളിയിലും പുറത്തിരിക്കേണ്ടി വന്നു.
അതിനു ശേഷം കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെടുകയും ചെയ്തു.

ഇനി ഐപിഎല്ലില്‍
സഞ്ജു സാംസണിനെ ഇനി ഉടനെയൊന്നും ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധ്യതയില്ല. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇടം നേടിയിട്ടില്ലാത്ത അദ്ദേഹത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും പരിഗണിക്കാനിടയില്ല.ഐപിഎല്ലിനു മുമ്പ് ഇന്ത്യ അവസാനമായി കളിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയും ഓസ്‌ട്രേലിയക്കെതിരേയാണ്.
അതുകൊണ്ടു തന്നെ ഇനി സഞ്ജുവിനെ ഉടനെയൊന്നും ഇന്ത്യന്‍ ടീമില്‍ കാണാന്‍ സധ്യതയില്ല. ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്ലിലൂടെയായിരിക്കും സഞ്ജു ഇനി മല്‍സരരംഗത്തേക്കു തിരിച്ചെത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications