IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ

ലോക ഒന്നാം നമ്പര്‍ ടീമായ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ പരമ്പര നേട്ടത്തെ പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം റമീസ് രാജ. സ്വന്തം തട്ടകത്തില്‍ എങ്ങനെയാണ് ആധിപത്യം നേടേണ്ടതെന്നു ഇന്ത്യയെ കണ്ടു പഠിക്കാന്‍ പാകിസ്താനോടു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അടുത്തിടെ പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ഏകദിന പരമ്പരയില്‍ തകര്‍ത്തുവിട് ശേഷമാണ് കിവികള്‍ ഇന്ത്യയിലേക്കു വന്നത്.
പാകിസ്താനെ തരിപ്പണമാക്കിയതിന്റെ ആവേശത്തിലെത്തിയ ന്യൂസിലാന്‍ഡിനെ രോഹിത് ശര്‍മയും സംഘവും തകര്‍ത്തെറിയുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്‍െ അപരാജിത ലീഡും കൈക്കലാക്കുകയായിരുന്നു. അവസാന കളിയും ജയിക്കാനായാല്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി ഇന്ത്യ ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറും.
2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം നാട്ടില്‍ കളിച്ച 19 ഏകദിനങ്ങളില്‍ 15ലും വിജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഈ കാലയളവില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയെല്ലാം ഏകദിന പരമ്പര വിജയം കൊയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇതു ഇന്ത്യക്കു വാനോളം ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

ഇന്ത്യയെ തോല്‍പ്പിക്കുക കടുപ്പം
സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് വളരെ കടുപ്പം തന്നെയാണ്. പാകിസ്താനെപ്പോലെയുള്ള ഉപ ഭൂഖണ്ഡത്തിലെ മറ്റു ടീമുകള്‍ക്കു ചില കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കും.
കാരണം, പാകിസ്താന് മതിയായ കഴിവുണ്ട്. പക്ഷെ നാട്ടിലെ പ്രകടനം നോക്കിയാല്‍ അതു ഇന്ത്യയെപ്പോലെ സ്ഥിരതയുള്ളതല്ലെന്നു കാണാന്‍ സാധിക്കും. ഈ ലോകകപ്പ് വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയം ഇന്ത്യയെ സംബന്ധിച്ച് നാഴികക്കല്ല് തന്നെയാണന്നും റമീസ് രാജ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പാകിസ്താനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നായിരുന്നു ന്യൂസിലാന്‍ഡ് വിജയിച്ചത്. മാത്രമല്ല ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടില്‍ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ ഒന്നില്‍പ്പോലും പാക് ടീം ജയിച്ചതുമില്ല.
Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ന്യൂസിലാന്‍ഡ് മോശക്കാരല്ല
ന്യൂസിലാന്‍ഡ് ഒരു മോശം ടീമല്ല. അവര്‍ ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ളവരാണ്. ഇന്ത്യക്കെതിരേ അവര്‍ സ്വന്തം ഗെയിമില്‍ തന്നെയാണ് പരാജയപ്പട്ടത്. കാരണം അവരില്‍ ആത്മവിശ്വാസമോ, ബാറ്റിങില്‍ താളമോയൊന്നും തന്നെ ഇല്ലായിരുന്നുവെന്നും റമീസ് രാജ വിലയിരുത്തി.
ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 12 റണ്‍സിനു പൊരുതിയാണ് കീഴടങ്ങിയതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ നിഷ്പ്രഭരാക്കപ്പെട്ടു. വെറും 108 റണ്‍സിനു അവര്‍ രണ്ടാമത്തെ കളിയില്‍ കൂടാരം കയറുകയായിരുന്നു. ഇന്ത്യന്‍ ബൗള്‍മാരുടെ ഗംഭീര പ്രകടനത്തിനു മുന്നില്‍ അവര്‍ക്കു മറുപടിയില്ലായിരുന്നു.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

പേസര്‍മാരുടെ പ്രകടനം
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനത്തെയും റമീസ് രാജ അഭിനന്ദിച്ചു. ഇന്ത്യന്‍ സ്പീഡ് സ്റ്റാറുകള്‍ക്കു അധികം വേഗതയില്ലായിരിക്കാം, പക്ഷെ അവര്‍ക്കു കഴിവുണ്ട്. ചില പ്രത്യേക ഏരിയകളില്‍ ബൗള്‍ ചെയ്യുന്ന ശീലം അവര്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ്.
സീം പൊസിഷന്‍ അനുസരിച്ചായിരിന്നു ഫീല്‍ഡിങ് ക്രമീകരിച്ചിരുന്നത്. സ്ലിപ്പുകളില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി അവര്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.അതു മനോഹരമായ കാഴ്ചയായിരുന്നു. ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു ഇത്.സ്പിന്നര്‍മാരും വരികയും നനന്നായി ബൗള്‍ ചെയ്യുകയും ചെയ്തതായും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുളകളുമായി ബൗളിങിനു ചുക്കാന്‍ പിടിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്കും വാഷിങ്ടണ്‍ സുന്ദറിറിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിക്കുകയും ചെയ്തു. ഷമിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications