For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

മികച്ച ചില കളിക്കാര്‍ ഇക്കൂട്ടത്തിലുണ്ട്

india

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുകയെന്നതു വളര്‍ന്നുവരുന്ന ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. പക്ഷെ ചുരുക്കം ചില തരങ്ങള്‍ക്കു മാത്രമേ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ. ചിലര്‍ ദേശീയ ടീമിനായി ചുരുക്കം മല്‍സരങ്ങളില്‍ മാത്രം കളിച്ച് അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ട്.

നിര്‍ഭാഗ്യം കൊണ്ട് ചിലര്‍ ഈ തരത്തില്‍ ടീമിനു പുറത്തായപ്പോള്‍ ചിലരാവട്ടെ ലഭിച്ച അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെയും സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ നന്നായി തുടങ്ങിയിട്ടും ടീമില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയാതെ പോയ ചില പ്രതിഭാശാലികളായ കളിക്കാരുണ്ട്. അത്തരത്തിലുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

പര്‍വീന്ദര്‍ അവാന

പര്‍വീന്ദര്‍ അവാന

ഡല്‍ഹിയില്‍ നിന്നുളള വലംകൈയന്‍ ഫാസ്റ്റ് ബൗളറാണ് പര്‍വീന്ദര്‍ അവാന. കണിശതയോടെ പന്തെറിയാനും പന്ത് നന്നായി മൂവ് ചെയ്യിക്കാനും മിടുക്കനായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. രഞ്ജി ട്രോഫിയിലെ പ്രകടനം 2012ല്‍ അവാനയെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ടീമിലെത്തിക്കുകയും ചെയ്തു.

ഇതേ വര്‍ഷം തന്നെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും പേസര്‍ക്കു നറുക്കുവീണു. രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അവാനയ്ക്കു അവസരം ലഭിച്ചുള്ളൂ. ഇവയില്‍ 11.83 ആയിരുന്നു പേസറുടെ ഇക്കോണമി റേറ്റ്. ഇതോടെ ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട അവാനയ്ക്കു പിന്നീടൊരിക്കലും ടീമിലേക്കു തിരിച്ചെത്താനായില്ല.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

ഫാസ്റ്റ് ബൗളര്‍ മുനാഫ് പട്ടേലാണ് പ്രതീക്ഷ നല്‍കിയ ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ മറ്റൊരാള്‍. 2011ല്‍ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ നിര്‍ണായക വിക്കറ്റുകളെടുത്ത മുനാഫ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

പക്ഷെ പിന്നീട് മുനാഫ് ദേശീയ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. ഐപിഎല്ലിലും അദ്ദേഹത്തിനു കാര്യമായ അവസരങ്ങള്‍ തുടര്‍ന്നു ലഭിച്ചില്ല. ബൗളിങില്‍ മൂര്‍ച്ച നഷ്ടപ്പെട്ടു കൊണ്ടിരുന്ന മുനാഫ് പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. 2011നു ശേഷം ഇന്ത്യക്കായും 2017നു ശേഷം ഐപിഎല്ലിലും മുനാഫിനെ കണ്ടിട്ടില്ല.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

നിലവില്‍ ടീമിലുള്ള സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനേക്കാള്‍ മുമ്പ് ഇന്ത്യക്കായി കളിച്ച ജമ്മു കാശ്മീരില്‍ നിന്നുള്ള ക്രിക്കറ്ററാണ് ഓള്‍റൗണ്ടര്‍ പര്‍വേസ് റസൂല്‍. 2012-13 സീസണുകളിലെ രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങളോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്നു 2013ലെ ഐപിഎല്ലിലേക്കും പര്‍വേസിനും നറുക്കുവീണു.

2014ല്‍ ബംഗ്ലാദേശുമായുള്ള ഏകദിത്തിലൂടെയാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്. 2017ല്‍ ഇംഗ്ലണ്ടിനെതിര ഒരു ടി20യില്‍ക്കൂടി പര്‍വേസ് കളിച്ചിരുന്നു. പക്ഷെ ബൗളിങില്‍ എതിര്‍ ബാറ്റര്‍മാര്‍ക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ താരത്തിനു കഴിഞ്ഞില്ല.

ഇതിനിടെ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ ഉയര്‍ന്നുവന്നതോടെ അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

2013 വരെ ഇടയ്ക്കിടെ ഇന്ത്യന്‍ ടീമിലേക്കു വന്നു പോയ്‌ക്കൊണ്ടിരുന്ന ക്രിക്കറ്ററാണ് സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. 2013ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് മല്‍സരത്തിനു ശേഷം അദ്ദേഹത്തിനെ ദേശീയ ടീമില്‍ കണ്ടിട്ടില്ല. അതിനു ശേഷം ഓജയ്്ക്കു പകരം രവീന്ദ്ര ജഡേജ ടീമിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ടി20കളും ഓജ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 113ഉം ഏകദിനത്തില്‍ 21ഉം ടി20യില്‍ 10ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ബൗളിങില്‍ ചില മോശം പ്രകടനങ്ങളും ഫീല്‍ഡിങ് പിഴവുകളുമാണ് ഓജയ്ക്കു ദേശീയ ടീമിലെ സ്ഥാനം നഷ്ടമാക്കിയത്.

ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ 2015ല്‍ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കിയ അദ്ദേഹത്തെ പിന്നീട് ക്രിക്കറ്റിലും കണ്ടിട്ടില്ല.

Also Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

വലിയ പ്രതീക്ഷ നല്‍കി പിന്നീട് എങ്ങുമെത്താന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് പ്രവീണ്‍ കുമാര്‍. ഫിറ്റ്‌നസ് പ്രശ്‌നങ്ങളായിരുന്നു കരിയറില്‍ അദ്ദേഹത്തിനു വില്ലനായത്. ഇതിനിടെ നാട്ടുകാരന്‍ കൂടിയായ ഭുവനേശ്വര്‍ കുമാര്‍ ഉയര്‍ന്നു വന്നതും പ്രവീണിന്റെ കരിയറിനെ ബാധിച്ചു.

വിടാത പിന്തുടര്‍ന്ന പരിക്കുകള്‍ കാരണം പ്രവീണ്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. 2012ല്‍ പാകിസ്താനുമായുള്ള ഏകദിനത്തിലാണ് പേസര്‍ അവസാനമായി കളിച്ചത്.

ഇതു ഐപിഎല്ലിലും അദ്ദേഹത്തിന്റെ അവസരങ്ങളെ ബാധിച്ചു. ഇന്ത്യക്കു വേണ്ടി 68 ഏകദിനങ്ങളും ആറു ടെസ്റ്റുകളും പ്രവീണ്‍ കളിച്ചിടുണ്ട്. ഏകദിനത്തില്‍ 77ഉം ടെസ്റ്റില്‍ 27ഉം വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി.

Story first published: Friday, January 27, 2023, 7:05 [IST]
Other articles published on Jan 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+