വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ദേശീയ ടീമില്‍ ഇനിയും താരം സ്ഥാനമുറപ്പിച്ചിട്ടില്ല

sanju

ലോകം കീഴടക്കാന്‍ ശേഷിയുള്ള എല്ലാ ചേരുവകളും ഒത്തുചേര്‍ന്നിട്ടും അത് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. പ്രതിഭയുടെ കാര്യത്തില്‍ നിലവില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായ ഏതൊരു താരത്തോടും കിടപിടിക്കാന്‍ അദ്ദേഹത്തിനു കഴിയും.

പക്ഷെ എന്നിട്ടും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പില്ല. നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മുമ്പ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയട്ടുണ്ട്. പക്ഷെ ഇവര്‍ക്കു പിറകില്‍ മൂന്നാംസ്ഥാനത്തു മാത്രമേ സഞ്ജു പരിഗണിക്കപ്പെടുന്നുള്ളൂ.

ഏറ്റവും അവസാനമായി അദ്ദേഹത്തെ ദേശീയ ടീമില്‍ കണ്ടത് ഈ മാസമാദ്യം നടന്ന ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച സഞ്ജു ബാറ്റിങില്‍ നിരാശപ്പെടുത്തി. പിന്നാലെ ഫീല്‍ഡിങിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

Also Read: IND vs NZ: രോഹിത് എന്തുകൊണ്ട് അതു ചെയ്തില്ല? ഒരു പിഴവ് വരുത്തി! ഇര്‍ഫാന്‍ പറയുന്നുAlso Read: IND vs NZ: രോഹിത് എന്തുകൊണ്ട് അതു ചെയ്തില്ല? ഒരു പിഴവ് വരുത്തി! ഇര്‍ഫാന്‍ പറയുന്നു

യഥാര്‍ഥത്തില്‍ എന്താണ് സഞ്ജുവിന്റെ കരിയര്‍ ഇപ്പോഴും ക്ലിക്കാവാതെ മുടന്തി നീങ്ങാന്‍ കാരണം? ചില കാര്യങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കരിയറിനെ സ്ലോയാക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ കാരണം

ആദ്യത്തെ കാരണം

ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് സഞ്ജു സാംസണിന്റെ കരിയറിനു തിരിച്ചടിയാവുന്ന ആദ്യത്തെ കാരണം. ദേശീയ ടീമിലെ സ്ഥാനത്തിനായി അത്രയും വാശിയേറിയ മല്‍സരമാണ് ഇപ്പോള്‍ താരങ്ങള്‍ക്കിടയിലുള്ളത്.

പുതിയ താരങ്ങള്‍ ഓരോ ഐപിഎല്ലിലും പൊട്ടിമുളയ്ക്കവെ മറ്റു കളിക്കാര്‍ക്കു ടീമിലെത്തുക കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്.
സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരു പൊസിഷനും ഒഴിഞ്ഞു കിടക്കുന്നില്ലെന്നതാണ്.

നിലവില്‍ ഓരോ സ്ഥാനത്തും താരങ്ങള്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. അപ്പോള്‍ സഞ്ജുവിനെ ആര്‍ക്കു വേണം? ഇവര്‍ക്ക പരിക്കേല്‍ക്കുയോ, വിശ്രമം നല്‍കുകയോ ചെയ്യുമ്പോള്‍ മാത്രമേ സഞ്ജുവിനു ടീമിലേക്കു നറുക്കുവീഴാറുള്ളൂ.

Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

സ്ഥിരതയില്ലായ്മ

സ്ഥിരതയില്ലായ്മ

സഞ്ജു സാംസണിനു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ്. 2021 വരെ ഇതായിരുന്നു സ്ഥിതി. പക്ഷെ 2022ല്‍ സഞ്ജു കുറേക്കൂടി ഉത്തരവാദിത്തോടെ കളിക്കുകയും തനിക്ക് ലഭിച്ച അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ ടീമിലെത്തിയാല്‍ നേരത്തേ സഞ്ജു അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നത് പതിവു കാഴ്ചയായിരുന്നു. ഇതോടെ സെലക്ടര്‍മാര്‍ക്കു അദേഹത്തിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തി.

ലഭിക്കുന്ന ഒന്നോ, രണ്ടോ അവസരങ്ങള്‍ നന്നായ പ്രയോജനപ്പെടുത്തുകയും തന്റെ മൂല്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ സഞ്ജുവിന്റെ കരിയര്‍ മറ്റൊന്നാവുമായിരുന്നു.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് സഞ്ജു സാംസണിന്റെ കരിയര്‍ ടേക്ക് ഓഫ് ആവാതെ പോയതിന്റെ മൂന്നാമത്തെ കാരണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ചില പരിക്കുകള്‍ അദ്ദേഹത്ത വേട്ടയാടിയിരുന്നു.

ഇതേ തുടര്‍ന്നു ഇടയ്ക്കു മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. ദേശീയ ടീമില്‍ ചുവടുറപ്പിക്കാന്‍ സഞ്ജുവിനെ കഴിയാതെ പോയതില്‍ പരിക്കുകള്‍ക്കും നല്ലൊരു പങ്കുണ്ട്.

ഏറ്റവും അവസാനമായി ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടി20 പരമ്പര അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള നല്ലൊരു അവസരമായിരുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ മൂന്നു മല്‍സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കേണ്ടതായിരുന്നു. പക്ഷെ ആദ്യ കളിക്കിടെയേറ്റ പരിക്ക് തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി.

ലങ്കയ്ക്കതിരേ കസറിയിരുന്നെങ്കില്‍ ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും സഞ്ജു തീര്‍ച്ചയായും ഇടം പിടിക്കുമായിരുന്നു.

Story first published: Monday, January 23, 2023, 17:41 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X