IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര വരുതിയിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ടി20 പരമ്പരയാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഈ മാസം 27നാണ് തുടക്കമാവുന്നത്. ഏകദിനത്തില്‍ കിവികളെ തീര്‍ത്തെങ്കിലും ടി20യില്‍ ഇന്ത്യക്കു വിജയമാവര്‍ത്തിക്കുക കടുപ്പമായിരിക്കും. കാരണം ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ അപകടകാരികളായ ചില കളിക്കാര്‍ ന്യൂസിലാന്‍ഡ് സംഘത്തിലുണ്ട്.
ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയാണ് ടി20 പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലും ഇവര്‍ ടീമിനു പുറത്തായിരുന്നു. മറുഭാഗത്തു ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ നയിക്കുന്നത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറാണ്.
ഈ മാസം 27, 29, ഫെബ്രുവരി ഒന്ന് തിയ്യതികളിലാണ് ടി20 മല്‍സരങ്ങള്‍. പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

പൃഥ്വി- ഇഷാന്‍ (ഓപ്പണര്‍മാര്‍)
വെടിക്കെട്ട് താരം പൃഥ്വി ഷായും ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൃഥ്വി ദേശീയ ടീമിലേക്കു തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു മല്‍സരം പോലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. 2021ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പൃഥ്വി അവസാനമായി ദേശീയ ടീമില്‍ കണ്ടത്.
പൃഥ്വി പ്ലെയിങ് ഇലവനിലേക്കു വരുന്നതോടെ സ്ഥാനം നഷ്ടമാവുക ശുഭ്മാന്‍ ഗില്ലിനായിരിക്കും. ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ഗില്‍- ഇഷാന്‍ ജോടിയായിരുന്നു ഓപ്പണ്‍ ചെയ്തത്. പക്ഷെ ഈ സഖ്യം ക്ലിക്കായിരുന്നില്ല. അതുകൊണ്ടു തന്നെ ഗില്ലിനു പകരം ടി20 ഫോര്‍മാറ്റിനു കൂടുതല്‍ യോജിച്ച പൃഥ്വിയാണ് കൂടുതല്‍ മികച്ച ഓപ്ഷന്‍.
അതേസമയം, ടി20യില്‍ ഇഷാന്റെ പ്രഹരശേഷിയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഓപ്പണിങിനൊപ്പം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.

ത്രിപാഠി, സൂര്യ, ഹൂഡ
ഇന്ത്യന്‍ മധ്യനിരയില്‍ രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരാണ് കളിക്കുക. ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ ത്രിപാഠി അഗ്രസീവ് ബാറ്റിങിലൂടെ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പാണ്.
ത്രിപാഠിക്കു ശേഷം നാലാം നമ്പറില്‍ ക്രീസിലെത്തുക ലോക ഒന്നാം നമ്പര്‍ താരം സൂര്യകുമാറായിരിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനം നടത്തിയപ്പോള്‍ അദ്ദേഹം ടി20 പരമ്പരയില്‍ തന്റെ രണ്ടാം സെഞ്ച്വ്വറി കുറിച്ചിരുന്നു.
സൂര്യക്കു ശേഷം അഞ്ചാമനായി ബാറ്റ് ചെയ്യുക ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും. തന്റേതായ ദിവസം ഏതു ബൗളിങ് നിരയെയും തല്ലിത്തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. കൂടാതെ പാര്‍ട്ട്‌ടൈം സ്പിന്നറായി ബൗളിങിലും ടീമിനു ഉപയോഗിക്കാം.
Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

ഹാര്‍ദിക് (ക്യപ്റ്റന്‍), വാഷിങ്ടണ്‍
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആറാം നമ്പറില്‍ കളിക്കുക. ടീമിന്റെ ഫിനിഷിങ് ചുമതലയും അദ്ദേഹത്തിനായിരിക്കും. ബാറ്റിങില്‍ സമീപകാലത്തൊന്നും വലിയ ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതികേ കൂടുതല്‍ മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്.
ഹാര്‍ദിക്കിനു ശേഷം ഏഴാമനായി ക്രീസിലെത്തുക മറ്റൊരു ഓള്‍റൗണ്ടര്‍ വാഷിങ്ണ്‍ സുന്ദറായിരിക്കും. അക്ഷര്‍ പട്ടേലിനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതാണ് വാഷിങ്ടണിനു അവസരമൊരുക്കിയത്.
Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

കുല്‍ദീപ്, മാവി, അര്‍ഷ്ദീപ്, ഉമ്രാന്‍- ബൗളര്‍മാര്‍
ബൗളിങ് നിരയില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി മികച്ച ഫോമിലുള്ള കുല്‍ദീപ് യാദവാണ് ഇന്ത്യക്കു മികച്ച ഓപ്ഷന്‍. യുസ്വേന്ദ്ര ചഹല്‍ ടീമിന്റെ ഭാഗമാണങ്കിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള കുല്‍ദീപാണ് കൂടുതല്‍ മികച്ച ഓപ്ഷന്‍.
പേസ് ബൗളിങില്‍ യുവതാരങ്ങളായ ശിവം മാവി, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് എന്നിവരായിരിക്കും കളിക്കുക.
ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് മാവി. അരങ്ങേറ്റ മല്‍സരത്തില്‍ നാലു വിക്കറ്റകളുമെടുത്തിരുന്നു. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ടീമില്‍ സ്ഥാനമുറപ്പാക്കിയ താരമാണ്. ഉമ്രാനാവട്ടെ ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ പക്വത നേടിക്കൊണ്ടിരിക്കുന്ന ബൗളറാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications