വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ധോണി എതിരേ നില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം മോര്‍ഗനായിരിക്കും'- ബ്രാഡ് ഹോഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ജേതാവ് ആരാണെന്ന് ഇന്നറിയാം. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും കെകെആറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. കെകെആര്‍ എലിമിനേറ്ററില്‍ ആര്‍സിബിയെയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും തോല്‍പ്പിച്ച് എത്തുമ്പോള്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ മുന്‍തൂക്കവും സിഎസ്‌കെയ്‌ക്കൊപ്പമാണ്.

T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍T20 World Cup: കിരീടഫേവറിറ്റുകളാര്? ഏറ്റവും ആവേശകരവും ഇതുതന്നെയെന്ന് മുരളീധരന്‍

1

നാലാം കിരീടം ലക്ഷ്യം വെക്കുന്ന ധോണിയും സംഘവും ഫൈനലിനിറങ്ങുമ്പോള്‍ ഏത് എതിരാളിയും ഭയക്കും. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കാനും മത്സരഫലത്തെ മാറ്റിമറിക്കാനും കെല്‍പ്പുള്ള ധോണിയെന്ന നായകന്റെ മികവ് തന്നെയാണ് സിഎസ്‌കെയുടെ ശക്തി. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നിലയില്‍ നിന്ന് ഇത്തവണ ആദ്യം ഫൈനലില്‍ പ്രവേശിക്കുന്ന ടീമെന്ന നിലയിലേക്ക് തിരിച്ചെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു.

Also Read: IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ

2

രണ്ട് ടീമിനൊപ്പവും ഒന്നിനൊന്ന് മികച്ച താരനിരയുള്ളതിനാല്‍ ഭാഗ്യം തുണക്കുന്ന ടീമാവും കിരീടം നേടുക. ഇപ്പോഴിതാ ധോണി എതിരില്‍ നില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം ഓയിന്‍ മോര്‍ഗനായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. 'ഓയിന്‍ മോര്‍ഗനെക്കാള്‍ മികച്ച നായകന്‍ എംഎസ് ധോണിയാണ്. അവന്റെ ഫോം വലിയ കാര്യമാക്കാനാവില്ല. കാരണം കരിയറിന്റെ അവസാന സമയത്താണ് ധോണിയുള്ളത്. മോര്‍ഗന്‍ അങ്ങനെയല്ല. മോര്‍ഗന്‍ ബാറ്റിങ്ങില്‍ തന്റെ ഫോം വീണ്ടെടുക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കുന്നതില്‍ തന്റെ മോശം പ്രകടനത്തിന്റെ സമ്മര്‍ദ്ദവും മോര്‍ഗനെ ബാധിച്ചേക്കും. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി ടീമിനെ ശക്തമായി നയിക്കുന്നു. മോര്‍ഗനേക്കാള്‍ ടീമില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ധോണിക്ക് സാധിക്കുന്നു. മോര്‍ഗന് വലിയ ഇന്നിങ്‌സ് കളിക്കാനാവുന്നില്ല. ടൂര്‍ണമെന്റിലുടെനീളം ചെറിയ ഇന്നിങ്‌സാണ് അവന്‍ കളിച്ചത്. ഇപ്പോഴും ആക്രമിച്ച് കളിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. ധോണി മികച്ച പദ്ധതികളോടെയാവും ഫൈനലിനിറങ്ങുക. അതിനാല്‍ സമ്മര്‍ദ്ദം മോര്‍ഗന് തന്നെയാവും'-ബ്രാഡ് ഹോഗ് പറഞ്ഞു.

Also Read: IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

3

എംഎസ് ധോണിയുടെ കരിയറിലെ അവസാന സീസണായി ഇത് മാറാന്‍ സാധ്യത കൂടുതലാണ്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അതിനാല്‍ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 6 പന്തില്‍ 18* റണ്‍സുമായി ധോണിയാണ് സിഎസ്‌കെയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ധോണിയുടെ ഈ പ്രകടനം ടീമിന്റെ ആത്മവിശ്വാസവും ഉയര്‍ത്തും.

Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

4

ഫൈനലിന് മുമ്പ് ഹെലികോപ്ടര്‍ ഷോട്ടടക്കം ധോണി പരിശീലിക്കുന്നതിന്റെ വീഡിയോകള്‍ സിഎസ്‌കെ പുറത്തുവിട്ടിരുന്നു. കിരീടത്തോടെ ഐപിഎല്ലിലെ തന്റെ രാജകീയ കരിയര്‍ അവസാനിപ്പിക്കാനാവും ധോണി ശ്രമിക്കുക. ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ ബൗളിങ് നിരയും മികവിലേക്കെത്തിയതിനാല്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷകളേറെ.

Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

5

മറുവശത്ത് മോര്‍ഗന് ആശങ്കപ്പെടാന്‍ കാര്യങ്ങളേറെ. ഇംഗ്ലണ്ട് ടീം നായകനായ മോര്‍ഗന്റെ ഐപിഎല്ലിലെ പ്രകടനം ദേശീയ ടീമിനും വലിയ തലവേദനയായിരിക്കുകയാണ്. കെകെആറിനെ ഫൈനലിലെത്തിക്കാനായെങ്കിലും അതിനൊത്ത ബാറ്റിങ് പ്രകടനം നായകനെന്ന നിലയില്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 16 മത്സരത്തില്‍ നിന്ന് 129 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 98.47. 47* റണ്‍സ് നേടിയതാണ് മികച്ച ബാറ്റിങ് പ്രകടനം.

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

6

Also Read: IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

ബൗളിങ് കരുത്ത് പരിശോധിക്കുമ്പോള്‍ സിഎസ്‌കെയെക്കാള്‍ കേമര്‍ കെകെആര്‍ ആണെന്നും ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. 'ദുബായില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക പ്രകടനം നടത്താനാവും. കെകെആര്‍ മൂന്ന് സ്പിന്നര്‍മാരെയുമായി ഇറങ്ങിയേക്കും. ആന്‍ഡ്രേ റസലിനെ പരിഗണിക്കുമെന്ന് തോന്നുന്നില്ല. സിഎസ്‌കെ രവീന്ദ്ര ജഡേജയെ മാത്രമാണ് സ്പിന്നറായി പരിഗണിക്കുന്നത്. അതിനാല്‍ മികച്ച ബൗളിങ് സംതുലിതാവസ്ഥയുള്ളത് കെകെആറിനാണ്'-ബ്രാഡ് ഹോഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 15, 2021, 16:10 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X