Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വന്ന ആദ്യത്തെ ഫ്രാഞ്ചൈസിയായി മാറിയിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണിനു ശേഷം വിരാട് കോലി നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയതോടെയാണ് ഒമ്പതു വര്‍ഷത്തിനു ശേഷം ആര്‍സിബിക്കു പുതിയ ക്യാപ്റ്റന്‍ വരാന്‍ പോവുന്നത്. 2013 മുതല്‍ കോലി തന്നെയാണ് ആര്‍സിബിയെ നയിച്ചത്. പക്ഷെ അദ്ദേഹത്തിനു കീഴില്‍ ഒരു ട്രോഫി പോലും നേടാന്‍ ടീമിനായില്ല. ഇതിന്റെ പേരില്‍ വിര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം കോലിക്കു നേരിടേണ്ടി വന്നിരുന്നു.

ഒടുവില്‍ യുഎഇയില്‍ ഈ സീസണിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ പുരോഗമിക്കവെ സീസണിനു ശേഷം താന്‍ നായകസ്ഥാനമൊഴിയുകയാണെന്നു അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. കിരീടനേട്ടത്തോടെ ഇതു അവിസ്മരണീയമാക്കാന്‍ കോലി ആഗ്രഹിച്ചിരുന്നെങ്കിലും എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആര്‍സിബിക്കു പിഴയ്ക്കുകയായിരുന്നു.
അടുത്ത സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ ടീമുകളിലും വന്‍ അഴിച്ചുപണിയുറപ്പാണ്. പുതിയ സീസണില്‍ ആര്‍സിബിയുടെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലില്‍ രണ്ടു വര്‍ഷത്തെ അനുഭവസമ്പത്ത് മാത്രമേയുള്ളൂവെങ്കിലും യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ അടുത്ത ക്യാപ്റ്റനായി നിയോഗിക്കാനുള്ള സാധ്യത തള്ളിക്കളായാനാവില്ല. മറുനാടന്‍ മലയാളി താരം കൂടിയായ ദേവ്ദത്ത് കഴിഞ്ഞ സീസണിലാണ് ആര്‍സിബിക്കൊപ്പം അരങ്ങേറിയത്. കന്നി സീസണില്‍ തന്നെ 400ന് മുകളില്‍ റണ്‍സ് അടിച്ചെടുച്ച് എമേര്‍ജിങ് താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സീസണിലും 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ദേവ്ദത്തിനായിരുന്നു.
ഏറെക്കാലം ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ദേവ്ദത്തിനു നായകസ്ഥാനം നല്‍കി അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഒരു ടീമിനെ ആര്‍സിബി രൂപീകരിച്ചേക്കും. താരത്തിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ക്യാപ്റ്റന്‍സിയെക്കുറിച്ച് വിലയിരുത്താനായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും അടുത്തിടെ അരങ്ങേറിയ ദേവ്ദത്ത് ചുരുക്കം രണ്ടു ഇന്നിങ്‌സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഐപിഎല്‍ പോലെ കടുപ്പമേറിയ ഒരു ടൂര്‍ണമെന്റില്‍ താരത്തെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുന്നത് റിസ്‌ക്ക് തന്നെയാണ്. എങ്കിലും കോലിയടക്കമുള്ളവര്‍ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാന്‍ ഒപ്പമുണ്ടെങ്കില്‍ ദേവ്ദത്തിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്ന് ആര്‍സിബി ആലോചിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണെങ്കിലും അടുത്ത സീസണിനു മുമ്പ് ടീം വിടാനൊരുങ്ങുന്ന കെഎല്‍ രാഹുലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരാള്‍. 2018 മുതല്‍ പഞ്ചാബ് ടീമിനൊപ്പം രാഹുലുണ്ട്. അതിനു മുമ്പ് ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ അവിടെ വേണ്ടത്ര അവസരങ്ങളോ, അര്‍ഹിച്ച പരിഗണനയോ രാഹുലിന് ലഭിച്ചില്ല. പഞ്ചാബിനു വേണ്ടി അദ്ദേഹം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കണ്ടതോടെയാണ് എത്ര വലിയ അബദ്ധമാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നു ആര്‍സിബി തിരിച്ചറിഞ്ഞത്.
പഞ്ചാബിനൊപ്പം ഓരോ സീസണിലും രാഹുല്‍ റണ്‍സ് വാരിക്കൂട്ടി. കഴിഞ്ഞ നാലു സീസുകളിലും 500ന് മുകളില്‍ റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മാത്രമല്ല നാലില്‍ മൂന്നു സീസണുകളിലും 600ന് മുകളിലും രാഹുല്‍ സ്‌കോര്‍ ചെയ്തു.
ക്യാപ്റ്റനെന്ന നിലയില്‍ പഞ്ചാബില്‍ രാഹുല്‍ ക്ലിക്കായില്ല. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ടീമിന്റെ നെടുംതൂണായി മാറി. അടുത്ത സീസണിലും രാഹുലിനെ നിലനിര്‍ത്താന്‍ തന്നെയാണ് പഞ്ചാബ് ശ്രമിക്കുകയെന്നുറപ്പാണ്. പക്ഷെ ടീം വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പഞ്ചാബ് വിടുകയാണെങ്കില്‍ രാഹുലിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളുടെ കൂട്ടത്തില്‍ ആര്‍സിബിയുമുണ്ടാവുമെന്നുറപ്പാണ്.

 ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഈ സീസണിലെ ഹീറോ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. മുന്‍ സീസണുകളില്‍ കോടികള്‍ ലഭിച്ചിട്ടും ഗ്രൗണ്ടില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മാക്‌സി ഇത്തവണ ഈ നാണക്കേടെല്ലാം മായ്ക്കുന്ന പ്രകടനമാണ് ആര്‍സിബിക്കു വേണ്ടി കാഴ്ചവച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും 42.75 ശരാശരിയില്‍ 144.10 സ്‌ട്രൈക്ക് റേറ്റോടെ 513 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ആറു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. മധ്യനികയില്‍ വലിയ ഇംപാക്ടാണ് മാക്‌സ്വെല്‍ ഉണ്ടാക്കിയത്. മുന്‍ സീസണുകളില്‍ എബി ഡിവില്ലിയേഴ്‌സ് കളിച്ചതു പോലെയുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ഈ പ്രകടനം പരിഗണിക്കുമ്പോള്‍ അടുത്ത സീസണിലും മാക്‌സിയെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. നായകസ്ഥാനത്തേക്കും അദ്ദേഹത്തെ ഫ്രാഞ്ചൈസി കൊണ്ടു വന്നേക്കും.
നേരത്തേ 2017ല്‍ പഞ്ചാബ് കിങ്‌സിനെ മാക്‌സ്വെല്‍ നയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെയും നായകനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയെന്നത് മാക്‌സിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. അടുത്ത സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനൊപ്പം ആര്‍സിബിയുടെ നായകസ്ഥാനത്തേക്കും ആര്‍സിബി കൊ്ണ്ടുവരാന്‍ സാധ്യതയുണ്ട്.

Story first published: Thursday, October 14, 2021, 15:50 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+