For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

വെള്ളിയാഴ്ച രാത്രിയാണ് ഫൈനല്‍

ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30നാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ഇരുടീമുകള്‍ക്കും ഐപിഎല്‍ കിരീടം കിട്ടാക്കനിയല്ല. ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമുകളുടെ ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവരാണ് ചെന്നൈയും കൊല്‍ക്കത്തയും. സിഎസ്‌കെ മൂന്നു തവണ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കെകെആര്‍ രണ്ടു തവണയും കപ്പുയര്‍ത്തിയിട്ടുണ്ട്.

ഈ സീസണില്‍ ചെന്നൈയുടെ ഫൈനല്‍ പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നെങ്കില്‍ കൊല്‍ക്കത്തയുടെ വരവ് സര്‍പ്രൈസ് തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ പ്ലേഓഫ് പോലുമെത്തുമോയെന്നു സംശയിക്കപ്പെട്ട ടീം കൂടിയായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ കെകെആര്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുകയായിരുന്നു. വെള്ളിയാഴ്ച്ചത്തെ ഫൈനലില്‍ രണ്ടു വമ്പന്‍ താരങ്ങള്‍ കളിക്കുമോയെന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാരവിഷയം.

 റെയ്‌ന തിരിച്ചെത്തുമോ?

റെയ്‌ന തിരിച്ചെത്തുമോ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ പ്രിയപ്പെട്ട 'ചിന്നത്തല' സുരേഷ് റെയ്‌ന ഫൈനലില്‍ കളിക്കുമോയെന്നാണ് പലര്‍ക്കും അറിയാനുള്ളത്. പരിക്കും മോശം ഫോമും കാരണം സിഎസ്‌കെയുടെ കഴിഞ്ഞ മൂന്നു മല്‍സരങ്ങൡും റെയ്‌ന കളിച്ചിരുന്നില്ല. പകരമെത്തിയ റോബിന്‍ ഉത്തപ്പ ആദ്യ രണ്ടു കളിയിലും ഫ്‌ളോപ്പായെങ്കിലും ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റിയുനായി ടീമിന്റെ ഹീറോയായി മാറിയിരുന്നു. വിന്നിങ് കോമ്പിനേഷന്‍ മാറ്റാന്‍ മടി കാണിക്കുന്ന ക്യാപ്റ്റനാണ് എംഎസ് ധോണി. അതുകൊണ്ടു തന്നെ ഫൈനലില്‍ ഉത്തപ്പയെ ഒഴിവാക്കി റെയ്‌നയെ തിരിച്ചുവിളിക്കാന്‍ സാധ്യതയും കുറവാണ്.

 റെയ്‌നയുടെയും ഉത്തപ്പയുടെയും പ്രകടനം

റെയ്‌നയുടെയും ഉത്തപ്പയുടെയും പ്രകടനം

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും റെയ്‌ന തികച്ചും അപ്രതീക്ഷിതമായി പിന്‍മാറിയിരുന്നു. ഈ സീസണില്‍ തിരിച്ചെത്തിയ റെയ്‌ന ആദ്യ കളിയിയില്‍ ഫിഫ്റ്റിയോടെയായിരുന്നു മടങ്ങിവരവ് ആഘോഷിച്ചത്. പക്ഷെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 12 മല്‍സരങ്ങളില്‍ നിന്നും 17 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റോടടെ ഒരു ഫിഫ്റ്റിയടക്കം 160 റണ്‍സാണ് റെയ്‌നയ്ക്കു നേടാനായത്.
അതേസമയം, ഉത്തപ്പയിലേക്കു വന്നാല്‍ ഈ സീസണിലാണ് അദ്ദേഹം സിഎസ്‌കെയിലെത്തിയത്. പക്ഷെ ആദ്യത്തെ 12 മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ലീഗ് ഘട്ടത്തിലെ അവസാന രണ്ടു മല്‍സരങ്ങളിലും റെയ്‌നയ്ക്കു പകരം ഉത്തപ്പ പ്ലെയിങ് ഇലവനിലേക്കു വന്നെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഡിസിക്കെതിരായ ക്വാളിഫയര്‍ വണ്ണില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 63 റണ്‍സാണ് ഉത്തപ്പ നേടിയത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 28 ശരാശരിയില്‍ 121.73 സ്‌ട്രൈക്ക് റേറ്റോടെ 84 റണ്‍സാണ് അദ്ദേഹം നേടിയത്.

റസ്സല്‍ തിരിച്ചുവന്നേക്കും

റസ്സല്‍ തിരിച്ചുവന്നേക്കും

റെയ്‌നയുടെ കാര്യം സംശയത്തിലാണെങ്കിലും കൊല്‍ക്കത്തയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ ഫൈനലില്‍ തിരിച്ചെത്താന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം. യുഎഇയിലെ രണ്ടാംപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിക്കിടെയായിരുന്നു റസ്സലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളുലൊന്നും അദ്ദേഹം കളിച്ചതുമില്ല. എന്നാല്‍ ഇപ്പോള്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായ റസ്സല്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ഫൈനലില്‍ അദ്ദേഹം കളിക്കാന്‍ സാധ്യത കൂടൂതലാണെന്നാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ടീമിന്റെ ഉപദേശകനായ ഡേവിഡ് ഹസ്സി പറഞ്ഞത്.
റസ്സല്‍ തിരിച്ചെത്തിയാല്‍ ഷാക്വിബുല്‍ ഹസനായിരിക്കും ഒരുപക്ഷെ സ്ഥാനം നഷ്ടമായേക്കുക. എന്നാല്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ദുബായിലെ പിച്ചില്‍ ഷാക്വിബിനെ ഒഴിവാക്കുന്നത് ചിലപ്പോള്‍ അബദ്ധമായേക്കും. അതുകൊണ്ടു തന്നെ ലോക്കി ഫെര്‍ഗൂസനെ മാറ്റിനിര്‍ത്താനായിരിക്കും ചിലപ്പോള്‍ കെകെആര്‍ ശ്രമിക്കുക.

 പിച്ച് റിപ്പോര്‍ട്ട്, ശരാശരി സ്‌കോര്‍

പിച്ച് റിപ്പോര്‍ട്ട്, ശരാശരി സ്‌കോര്‍

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങിനെ തുണയ്ക്കുന്നതാണ്. എന്നാല്‍ കളി പുരോഗമിക്കവെ പിച്ചിനു വേഗം കുറയുന്നത് നേരത്തേ കണ്ടിരുന്നു. ഇവിടെ നടന്ന 11 മല്‍സരങ്ങളില്‍ ഒമ്പതിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. ഈ കണക്ക് നോക്കുമ്പോള്‍ ഫൈനലില്‍ ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ഈ പിച്ചിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 152 റണ്‍സാണ്. ഈ സീസണില്‍ ഇവിടെ നടന്ന 11 മല്‍സരങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ചുരുങ്ങിയത് 170 റണ്‍സെങ്കിലും ലക്ഷ്യമിട്ടായിരിക്കും ബാറ്റ് ചെയ്യുക.

 സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡു പ്ലെസി, മോയിന്‍ അലി, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ശര്‍ദുല്‍ ടാക്കൂര്‍, ഡ്വയ്ന്‍ ബ്രാവോ, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ഷാക്കിബുല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക്, (വിക്കറ്റ് കീപ്പര്‍), ശിവം മാവി, ലോക്കി ഫെര്‍ഗൂസണ്‍/ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി.

Story first published: Thursday, October 14, 2021, 17:38 [IST]
Other articles published on Oct 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+