For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആര് കപ്പുയര്‍ത്തുമെന്ന് നാളെ (15-10-2021) അറിയാം. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനലില്‍ ആദ്യം സീറ്റുറപ്പിച്ചു. എലിമിനേറ്ററില്‍ ആര്‍സിബിയേയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും തോല്‍പ്പിച്ചാണ് കെകെആറിന്റെ ഫൈനല്‍ പ്രവേശനം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.

ഇത്തവണ ഭാഗ്യം നന്നായി കെകെആറിനെ തുണക്കുന്നുണ്ട്. ബാറ്റിങ്ങില്‍ സമ്പൂര്‍ണ്ണ പരാജയമായിട്ടും കെകെആറിനെ ഫൈനലിലേക്കെത്തിക്കാന്‍ മോര്‍ഗന് സാധിച്ചു. ധോണിയുടെ അവസാന സീസണായി ഇത് മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെ കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 24 മത്സരത്തില്‍ 16 മത്സരത്തിലും സിഎസ്‌കെ ജയിച്ചപ്പോള്‍ എട്ട് മത്സരമാണ് കെകെആറിന് ജയിക്കാനായത്. അവസാനം നേര്‍ക്കുനേര്‍ എത്തിയ ആറ് പോരാട്ടങ്ങളില്‍ അഞ്ചിലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും കെകെആറിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായി. ഈ കണക്കുകളെല്ലാം സിഎസ്‌കെക്ക് കിരീട സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

കരുത്തോടെ ധോണിപ്പട

കരുത്തോടെ ധോണിപ്പട

ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ റോബിന്‍ ഉത്തപ്പയും എംഎസ് ധോണിയും ഫോം വീണ്ടെടുത്തത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. റുതുരാജ് ഗെയ്ക് വാദ്, ഫഫ് ഡുപ്ലെസിസ് എന്നീ ഓപ്പണര്‍മാരുടെ പ്രകടനം നിര്‍ണ്ണായകം. ഇരുവരും വേഗം മടങ്ങിയാല്‍ സിഎസ്‌കെയുടെ തകര്‍ച്ചയും വേഗത്തിലാവും. സുരേഷ് റെയ്‌നക്ക് പകരക്കാരനായെത്തിയ റോബിന്‍ ഉത്തപ്പ ഒന്നാം ക്വാളിഫയറില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. മോയിന്‍ അലി, അമ്പാട്ടി റായിഡു എന്നിവര്‍ ബാറ്റിങ്ങില്‍ മികവ് കാട്ടേണ്ടതായുണ്ട്.

എംഎസ് ധോണിക്ക് മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം ലഭിച്ചാല്‍ ടീമിന്റെ സ്‌കോര്‍ ബോര്‍ഡിലും അത് വലിയ മാറ്റമുണ്ടാക്കും. ബൗളിങ്ങില്‍ ടീമിന് ആശങ്കകളേറെയാണെങ്കിലും ഡല്‍ഹിക്കെതിരായ മത്സരത്തിലെ പ്രകടനം ഭേദപ്പെട്ടതാണെന്ന് പറയാം. ദീപക് ചഹാറിന് ഫോമിലേക്കെത്താനായിട്ടില്ല. ഡല്‍ഹിക്കെതിരായ മത്സരത്തിലെ ടീമിനെ സിഎസ്‌കെ നിലനിര്‍ത്താനാണ് സാധ്യത. കെകെആറിനെതിരേ സിഎസ്‌കെ നിരയില്‍ കൂടുതല്‍ റണ്‍സ് സുരേഷ് റെനയ്‌നയുടെ (829) പേരിലാണെങ്കിലും നിലവിലെ ഫോമില്‍ അദ്ദേഹം പ്ലേയിങ് 11 പുറത്തായിരിക്കും.

പ്രതീക്ഷയോടെ കെകെആര്‍

പ്രതീക്ഷയോടെ കെകെആര്‍

ഭാഗ്യം വേണ്ടുവോളം ഇത്തവണ കെകെആറിനെ തുണക്കുന്നു. പ്ലേ ഓഫില്‍ കടക്കാന്‍ രാജസ്ഥാനെതിരേ വിജയം അനിവാര്യമായപ്പോള്‍ ജയിച്ചു. എലിമിനേറ്ററില്‍ ആര്‍സിബിയെ വീഴ്ത്തിയപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ കരുത്തരായ ഡല്‍ഹിയെ ഒരു പന്ത് ബാക്കിനിര്‍ത്തി തോല്‍പ്പിച്ചു. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കെകെആര്‍ എത്തുന്നത്. സ്പിന്‍ നിരയാണ് ടീമിന്റെ ശക്തി. ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുകയും വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. പേസ് നിരയില്‍ ശിവം മാവിയും ലോക്കി ഫെര്‍ഗൂസനും ഫോമില്‍.

ബാറ്റിങ്ങില്‍ ടോപ് ഓഡറിനെ അമിതമായി ആശ്രയിക്കുന്നു. ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍ കൂട്ടുകെട്ട് പെട്ടെന്ന് പൊളിഞ്ഞാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടാന്‍ സാധ്യതയേറെ. ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, നിധീഷ് റാണ എന്നിവര്‍ക്ക് സ്ഥിരതയില്ല. വിശ്വസ്തനായി രാഹുല്‍ ത്രിപാഠിയുള്ളത് ആശ്വാസം. ഫൈനലില്‍ ആന്‍ഡ്രേ റസല്‍ കളിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ഷക്കീബിന് പകരം റസല്‍ എത്തിയേക്കും.

സാധ്യതാ 11

സാധ്യതാ 11

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ / ആന്‍ഡ്രേ റസല്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

സിഎസ്‌കെ- ഫഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയ്ക് വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Thursday, October 14, 2021, 16:39 [IST]
Other articles published on Oct 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+