വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ക്യാപ്റ്റന്‍ റിഷഭിന് കീഴില്‍ ഇന്ത്യ 'സേഫ്', പരമ്പര നേടും, മൂന്ന് കാരണങ്ങളിതാ

രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്

1

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. പരമ്പരക്ക് അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തവെ ഇന്നലെ അപ്രതീക്ഷിതമായാണ് ഇന്ത്യയെ ഞെട്ടിച്ച് നായകന്‍ കെ എല്‍ രാഹുലിന് പരിക്കേറ്റത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ രാഹുലിന് പരമ്പര നഷ്ടമാവുകയായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി എന്നീ വമ്പന്മാരുടെ അഭാവത്തില്‍ ഇന്ത്യയുടെ നായകനായി നിശ്ചയിച്ചിരുന്നത് രാഹുലിനെയാണ്. നായകന്‍ തന്നെ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരത്തെ അറിയാമോ? രോഹിത് ഫാന്‍സ് ഇല്ല!വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരത്തെ അറിയാമോ? രോഹിത് ഫാന്‍സ് ഇല്ല!

ഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചതാര്?, 'സച്ചിനല്ല', അതൊരു ദക്ഷിണാഫ്രിക്കന്‍ താരംഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചതാര്?, 'സച്ചിനല്ല', അതൊരു ദക്ഷിണാഫ്രിക്കന്‍ താരം

രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് റിഷഭ് പന്ത്. ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം ബാറ്റുകൊണ്ട് കാഴ്ചവെക്കാനും നായകനെന്ന നിലയില്‍ മികവ് കാട്ടാനും റിഷഭിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ നയിക്കുമ്പോള്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്നാല്‍ റിഷഭ് നായകനാവുന്നത് മറ്റൊരു തരത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഇന്ത്യ പരമ്പര നേടാനുള്ള സാധ്യതയും കൂടുതലാണ്. അതിന്റെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ഇന്ത്യന്‍ ടീം കരുത്ത് മികച്ചത്

ഇന്ത്യന്‍ ടീം കരുത്ത് മികച്ചത്

മികച്ച താരങ്ങള്‍ ഒപ്പമുള്ളത് റിഷഭിനെ സംബന്ധിച്ച് തന്റെ നായകനെന്ന ജോലി എളുപ്പമാക്കും. ഓപ്പണിങ്ങില്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക് വാദും ഓപ്പണര്‍മാരായി എത്താനാണ് സാധ്യത. രണ്ട് പേരും പ്രതിഭാശാലികളാണ്. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് മികവ് കാട്ടി ഒപ്പമുണ്ട്. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരുണ്ട്. നായകനെന്ന നിലയില്‍ റിഷഭിനേക്കാള്‍ അനുഭവസമ്പത്തുള്ള ശ്രേയസിന്റെ സഹായവും റിഷഭിന് കാര്യങ്ങള്‍ എളുപ്പമാക്കും.

കൂടാതെ ഹര്‍ദിക് പാണ്ഡ്യ ബൗളിങ് പുനരാരംഭിച്ചതോടെ ബൗളിങ്ങിലെ ഇന്ത്യയുടെ ആശങ്കകള്‍ക്കും ഏറെക്കുറെ അവസാനമായി. ദീപക് ഹൂഡയേയും പാര്‍ട് ടൈം സ്പിന്നറായി ഉപയോഗിക്കാം. ദിനേഷ് കാര്‍ത്തികിനെപ്പോലെ അനുഭവസമ്പന്നനായ ഫിനിഷറും ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ടീം കരുത്തില്‍ നായകന് അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നയിച്ച ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നയിച്ച ക്യാപ്റ്റന്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ റിഷഭിന് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരെ നയിച്ചുള്ള അനുഭവസമ്പത്തുണ്ട്. സന്ദര്‍ശകരുടെ സ്റ്റാര്‍ പേസര്‍ കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവര്‍ ഡല്‍ഹിയിലെ റിഷഭിന്റെ സഹതാരങ്ങളായിരുന്നു. 2021ല്‍ ഇവരെ രണ്ട് പേരെയും നയിക്കാനും റിഷഭിനായി. ഇതിന് മുമ്പ് ഇവരോടൊപ്പം കളിച്ചുള്ള അനുഭവസമ്പത്തും നെറ്റ്‌സില്‍ നേരിട്ടുള്ള അനുഭവസമ്പത്തും റിഷഭിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയുടെ നായകനാവുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ റിഷഭിന് സാധിച്ചേക്കും.

റബാഡയുടെ ബൗളിങ്ങിലാവും ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രതീക്ഷ. ഇതിനെ മറികടക്കാനുള്ള തന്ത്രം മറ്റാരെക്കാളും നന്നായി മെനയാന്‍ റബാഡയോടൊപ്പം കളിച്ച് അനുഭവസമ്പത്തുള്ള റിഷഭിന് സാധിക്കും. 2022 സീസണില്‍ നോക്കിയേ ഡല്‍ഹിയിലുണ്ടായിരുന്നു. കൂടാതെ റിഷഭ് സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന നായകനല്ല. സമ്മര്‍ദ്ദ സാഹചര്യങ്ങളെ അനായസമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് മികവുണ്ട്. ഇതെല്ലാം നായകനെന്ന നിലയില്‍ ഇന്ത്യയെ പരമ്പരയിലേക്കെത്തിക്കാന്‍ റിഷഭിനെ സഹായിക്കും.

യുവ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യാനറിയാം

യുവ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യാനറിയാം

യുവ ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ അറിയാവുന്ന നായകനാണ് റിഷഭ് പന്ത്. ഉമ്രാന്‍ മാലിക്, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ് തുടങ്ങി നിരവധി യുവ ബൗളര്‍മാരാണ് ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. ഇവരെ നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് കഴിവുണ്ട്. 2021ല്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ നടത്തിയ പ്രകടനമാണ് ആവേഷ് ഖാനെ എല്ലാവരും ശ്രദ്ധിക്കാന്‍ കാരണമായത്. അനുഭവസമ്പത്തിന്റെ കുറവുണ്ടെങ്കിലും താരതമ്യേനെ ഭേദപ്പെട്ട രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ റിഷഭിന് കഴിവുണ്ട്. ബൗളിങ് ചെയ്ഞ്ചുകളടക്കം നന്നായി വരുത്താന്‍ റിഷഭ് മിടുക്കുകാട്ടാറുണ്ട്. യുവതാരങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന റിഷഭിന്റെ ക്യാപ്റ്റന്‍സി ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാനാണ് സാധ്യത.

Story first published: Thursday, June 9, 2022, 8:11 [IST]
Other articles published on Jun 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X