For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്

സഞ്ജു സാംസണിന്റെ ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ കാത്തിരിക്കുന്നവര്‍ക്കു വീണ്ടും നിരാശരാവേണ്ടി വരും. കാരണം ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹം ഇടം ലഭിച്ചേക്കില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഞ്ജുവിനേക്കാല്‍ കെഎല്‍ രാഹുലിനാണ് മുന്‍തൂക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാരണം ഐപിഎല്ലില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ രാഹുലിനേക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജു. എന്നിട്ടും ബിസിസിഐയിലെ ഫേവററ്റിസം കാരണം അദ്ദേഹത്തിനു വീണ്ടുമൊരു ലോകകപ്പ് കൂടി നഷ്ടമാവാന്‍ പോവുകയാണ്. റിഷഭ് പന്തായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നത് ഇതിനകം തന്നെ ഉറപ്പായ കാര്യമാണ്. ബാക്കപ്പ് റോളാണ് സഞ്ജു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനും സാധ്യതയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

KL RAHUL

ഇന്ത്യന്‍ വിക്കറ്റ് കീപ്പമാരില്‍ ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 342 റണ്‍സുമായാണ് റിഷഭ് തലപ്പത്തുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച സഞ്ജു 314 റണ്‍സും നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഉള്‍പ്പെടെയാണിത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ രാഹുല്‍ എട്ടു കളിയില്‍ നേടിയത് 302 റണ്‍സുമാണ്.

ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയിലെല്ലാം സഞ്ജുവിനേക്കാള്‍ താഴെയാണ് രാഹുലിന്റെ സ്ഥാനം. 62.80 എന്ന തകര്‍പ്പന്‍ ശരാശരിയും 152.42 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. പക്ഷെ രാഹുലിന്റെ ബാറ്റിങ് ശരാശരി 37.75 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 141.12 മാത്രമേയുള്ളൂ. ഫിഫ്റ്റികളെടുത്താല്‍ അവിടെയും സഞ്ജു തന്നെയാണ് കേമന്‍. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞപ്പോള്‍ രാഹുലിനു രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മാത്രമേയുള്ളൂ.

എന്നിട്ടും എന്തുകൊണ്ടാണ് സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനേക്കാള്‍ രാഹുലിനു പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ചോദ്യം. നിലവില്‍ രണ്ടു പേരും ഐപിഎല്ലില്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. രാഹുല്‍ ഓപ്പണറായും സഞ്ജു മൂന്നാം നമ്പറിലുമാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെയും കാര്യമായ വ്യത്യാസം നമുക്കു കാണാനാവില്ല.

SANJU SAMSON

എന്നാല്‍ സഞ്ജുവിനേക്കാള്‍ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ രാഹുലിന്റെ പക്കലുണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെയും ബിസിസിഐയുടെയും വിലയിരുത്തല്‍. അതുകൊണ്ടു തന്നെ രാഹുല്‍ കഴിഞ്ഞ് മതി സഞ്ജുവെന്നാണ് അവര്‍ കരുതുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ റിഷഭും രാഹുലുമായിരിക്കും ലോകകപ്പ് ടീമിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍.

റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലായിരിക്കും സഞ്ജുവിന്റെ സ്ഥാനം. അങ്ങനെ വന്നാല്‍ 15 അംഗ സ്‌ക്വാഡിലെ ഏതെങ്കിലുമൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ അദ്ദേഹത്തിനു പ്രധാന ടീമിലേക്കു വരാന്‍ സാധിക്കുയുള്ളൂ. അതുകൊണ്ടു തന്നെ സഞ്ജു ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിക്കില്ലെന്നു ഏറെക്കുറ ഉറപ്പിക്കുകയും ചെയ്യാം.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും സ്റ്റാന്റ്‌ബൈ ലിസ്റ്റില്‍ മാത്രമേ അദ്ദേഹത്തിനു ഇടം ലഭിച്ചുള്ളൂ. പ്രധാന ടീമിലേക്കു വരാന്‍ സഞ്ജുവിനു കഴിഞ്ഞതുമില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം തഴയപ്പെട്ടാല്‍ അതു വലിയ ആരാധകരോഷത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. കണക്കുകളില്‍ സഞ്ജുവിനു വ്യക്തമായ മുന്‍തൂക്കമുണ്ടായിട്ടും അദ്ദേഹത്തെ എന്തുകൊണ്ടു ഒഴിവാക്കിയെന്നതിനു ബിസിസിഐയ്ക്കു ഉത്തരം പറയേണ്ടിവരും.

Story first published: Thursday, April 25, 2024, 18:31 [IST]
Other articles published on Apr 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+