
ധവാന്‍-ഗില്‍
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും തുടരും. ആദ്യ രണ്ട് മത്സരത്തിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഇരുവര്‍ക്കുമായിട്ടില്ല. എങ്കിലും ഇന്ത്യ ഈ കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയേക്കില്ല. ധവാനാണ് നായകന്‍. രണ്ട് മത്സരത്തിലും മുന്നില്‍ നിന്ന് നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ധവാന്‍ ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഇഷാന്‍, ശ്രേയസ്, സഞ്ജു
ഇഷാന്‍ കിഷന്‍ തന്നെ മൂന്നാം നമ്പറിലെത്തും. ആദ്യ മത്സരത്തില്‍ മോശം പ്രകടനത്തിന് പഴികേട്ട ഇഷാന്‍ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ തിരിച്ചുവരവ് നടത്തി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കത്തിക്കയറിയാല്‍ എതിര്‍ ബൗളര്‍മാര്‍ക്ക് ഉത്തരമില്ലാതെയാവും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് നിര്‍ണ്ണായകം. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ ഗംഭീര സെഞ്ച്വറിയാണ് നേടിയെടുത്തത്.
അഞ്ചാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നു. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ഫിനിഷറെന്ന നിലയില്‍ ഉത്തരവാദിത്തതോടെ കളിക്കുന്ന സഞ്ജു ഇന്ത്യയുടെ വിശ്വസ്തനായി അതിവേഗം മാറുകയാണ്.

ശര്‍ദുല്‍, സുന്ദര്‍, ഷഹബാസ് അഹമ്മദ്
ആറാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂര്‍ തുടരും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ ശര്‍ദുലിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഒന്നാം നിര ടീമിലേക്ക് ശക്തമായ തിരിച്ചുവരവിനാണ് ശര്‍ദുല്‍ ഒരുങ്ങുന്നത്. ന്യൂബോളിലും മധ്യ ഓവറിലും അദ്ദേഹം മികവ് കാട്ടുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഏഴാം നമ്പറില്‍ തുടരും. സുന്ദര്‍ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ണ്ണായക ബാറ്റിങ് പ്രകടനവും കാഴ്ചവെക്കാന്‍ സുന്ദറിനാവും. മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് രണ്ടാം മത്സരത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് ഷഹബാസ്.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്
സീനിയര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് തുടരണം. ചൈനാമാന്‍ സ്പിന്നര്‍ അത്ഭുത പന്തുകള്‍ക്കൊണ്ട് ഞെട്ടിക്കാന്‍ കഴിവുള്ളവനാണ്. രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആവേശ് ഖാനെയാണ് ഇന്ത്യ പുറത്താക്കേണ്ടത്. തല്ലുകൊള്ളിയായ താരം ഇതുവരെ മികവ് കാട്ടിയിട്ടില്ല. ലഭിച്ച അവസരങ്ങളിലൊന്നും നീതികാട്ടാനാവാത്ത ആവേശിന് പകരം മുകേഷ് കുമാറിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കണം. 11മനായി മുഹമ്മദ് സിറാജ് തുടരണം. ന്യൂബോളിലും ഡെത്ത് ഓവറിലും സിറാജ് ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.


Click it and Unblock the Notifications












