Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

1

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. 16ന് ആരംഭിക്കുന്ന ലോകകപ്പിനായി പല ടീമുകളും ഇതിനോടകം ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. സന്നാഹ മത്സരങ്ങള്‍ കളിച്ച് മികച്ച മുന്നൊരുക്കത്തോടെ ലോകകപ്പിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണയും പരിക്ക് പല ടീമുകള്‍ക്കും വെല്ലുവിളിയായിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താലും സ്വന്തം പിടിപ്പുകേടുകൊണ്ടും പരിക്കേറ്റവരുണ്ട്.

ഇത്തവണത്തെ ലോകകപ്പിലും പല സൂപ്പര്‍ താരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് നഷ്ടമായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്. ടി20 ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടീമിലിടം നേടാന്‍ സാധ്യതയുണ്ടായിട്ടും സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് സീറ്റ് നഷ്ടമാക്കിയ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

ഡെവോന്‍ കോണ്‍വെ

ഡെവോന്‍ കോണ്‍വെ

ന്യൂസീലന്‍ഡിന്റെ ഡെവോന്‍ കോണ്‍വേ 2021ലെ ടി20 ലോകകപ്പില്‍ പരിക്കേറ്റ് പുറത്തായത് അസാധാരണ കാരണത്താലാണ്. സ്വന്തം പിടിപ്പുകേടുകൊണ്ടാണ് കോണ്‍വേക്ക് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പുറത്തായതിന്റെ ദേഷ്യത്തില്‍ സ്വന്തം ബാറ്റില്‍ കൈകൊണ്ട് അടിച്ചാണ് കോണ്‍വേ തീര്‍ത്തത്. ഇതിനെത്തുടര്‍ന്ന് പരിക്കേറ്റ കോണ്‍വേക്ക് ലോകകപ്പിലേ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി. സ്വന്തം പിഴവുകൊണ്ടാണ് കോണ്‍വേക്ക് പരിക്കേറ്റത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ആര്‍ച്ചര്‍ക്കുള്ളത്. എന്നാല്‍ 2021ലെ ടി20 ലോകകപ്പിലും ഇത്തവണത്തെ ടി20 ലോകകപ്പിലും ആര്‍ച്ചറില്ല. പരിക്ക് കാരണം രണ്ട് വര്‍ഷത്തോളമായി അദ്ദേഹം ടീമിന് പുറത്താണ്. മത്സരത്തിനിടെയല്ല അദ്ദേഹത്തിന് പരിക്കേറ്റത്. മത്സ്യത്തിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ക്രിക്കറ്റിന് പുറത്തുള്ള കാരണത്താലാണ് അദ്ദേഹത്തിന് ലോകകപ്പുകള്‍ നഷ്ടമായത്.

ജോണി ബെയര്‍‌സ്റ്റോ

ജോണി ബെയര്‍‌സ്റ്റോ

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജോണി ബെയര്‍‌സ്റ്റോ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കുന്നില്ല. അതിന്റെ കാരണം ബെയര്‍‌സ്റ്റോയുടെ ശ്രദ്ധക്കുറവാണ്. ഗോള്‍ഫ് കളിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരത്തിന് നിലവില്‍ നടക്കാന്‍ പോലും സാധിക്കുന്നില്ല. ലോകകപ്പ് മുന്നില്‍ക്കണ്ട് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ ബെയര്‍‌സ്റ്റോക്ക് സാധിക്കാത്തതാണ് ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടം നഷ്ടമാവാന്‍ കാരണമെന്ന് പറയാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറിന് ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമായത് വളരെ കൗതുകകരമായ കാരണത്താലാണ്. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഓസ്‌ട്രേലിയയിലേക്ക് വിന്‍ഡീസ് ടീം പോകേണ്ട വിമാനം ഹെറ്റ്‌മെയറിന് നഷ്ടമായി. ഇതോടെയാണ് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയതായി വിന്‍ഡീസ് ടീം മാനേജ്‌മെന്റ് അറിയിച്ചത്. സ്വന്തം ഉത്തരവാദിത്തത്തക്കുറവുകൊണ്ടാണ് ഹെറ്റ്‌മെയര്‍ക്ക് ലോകകപ്പ് നഷ്ടമായതെന്ന് നിസംശയം പറയാം.

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയാണ് രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ മാച്ച് വിന്നറാണ് ജഡേജ. ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെ പരിക്കേറ്റതോടെയാണ് ജഡേജക്ക് ലോകകപ്പ് സീറ്റ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റത് കളിക്കുന്നതിനിടെയല്ല. വിനോദ സഞ്ചാരം നടത്തുന്നതിടെയാണ് ജഡേജക്ക് പരിക്കേറ്റത്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ജഡേജയുടെ ശ്രദ്ധക്കുറവാണ് അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാക്കിയതെന്ന് പറയാം. എന്തായാലും ജഡേജയുടെ അഭാവം ഇന്ത്യക്ക് ലോകകപ്പില്‍ നികത്താനാവാത്ത വിടവാണ്.

Story first published: Sunday, October 9, 2022, 16:36 [IST]
Other articles published on Oct 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+