IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഒരു വശത്ത് അഭിനന്ദനവും മറുവശത്ത് വിമര്‍ശനവും നേരിടുന്നു. ശിഖര്‍ ധവാന്‍ (4), ശുബ്മാന്‍ ഗില്‍ (3) റുതുരാജ് ഗെയ്ക് വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സഞ്ജു സാംസണിന്റെയും (86*) ശ്രേയസ് അയ്യരുടെയും (50), ശര്‍ദുല്‍ ഠാക്കൂറിന്റെയും (33) പ്രകടനമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടാനായത്. സഞ്ജു സാംസണ്‍ പുറത്താവാതെ ഒറ്റയാള്‍ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇന്ത്യയെ ജയിപ്പിക്കാന്‍ അത് മതിയാവുമായിരുന്നില്ല. ഇന്ത്യയുടെ പൊരുതിത്തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. പല പ്രമുഖരും ഇതിനോടകം അത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സഞ്ജുവിന് കളി ജയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍.

സഞ്ജു തുടക്കം മുതല്‍ ആക്രമിച്ചില്ല
സഞ്ജുവിന് വലിയ ടീമുകള്‍ക്കെതിരേ കളിച്ച് അനുഭവസമ്പത്ത് കുറവുള്ളതിനാലാണ് അവന് കളി ജയിപ്പിക്കാന്‍ സാധിക്കാതെ പോയതെന്നാണ് കമ്രാന്‍ പറയുന്നത്. യുട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് കമ്രാന്റെ അഭിപ്രായ പ്രകടനം. ' സഞ്ജു സാംസണ്‍ ആവിശ്യമുള്ള സമയം ആദ്യം തന്നെ എടുത്തിരുന്നു. എന്നാല്‍ തുടക്കം മുതല്‍ സഞ്ജു ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. 86 റണ്‍സ് അവന്‍ നേടി. എന്നാല്‍ ആദ്യത്തെ 30-35 പന്തുകളില്‍ കാര്യമായ ആക്രമണത്തിന് സഞ്ജു മുതിര്‍ന്നില്ല. വലിയ ടീമുകള്‍ക്കെതിരേ കളിക്കുമ്പോഴുള്ള അനുഭവസമ്പത്ത് കുറവാണ് അതിന്റെ കാരണം'- കമ്രാന്‍ പറഞ്ഞു.
സഞ്ജു ആദ്യം നിലയുറപ്പിക്കാനായി പ്രതിരോധിച്ചാണ് കളിച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അത്തരമൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനെ സഞ്ജുവിന് സാധിക്കുകയുള്ളൂ. സഞ്ജുവും ശ്രേയസും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സഞ്ജു തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ച് പെട്ടെന്ന് വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ ചെറിയ സ്‌കോറില്‍ ഇന്ത്യ ഒതുങ്ങാന്‍ സാധ്യതകളേറെ.
Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

വാലറ്റം പിന്തുണച്ചില്ല
സഞ്ജുവിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നുവെന്ന് തന്നെ പറയാം. മികച്ച പിന്തുണ ലഭിക്കാതെ പോയതാണ് അദ്ദേഹത്തിന് തിരിച്ചടിയായി മാറിയത്. ശര്‍ദുല്‍ ഠാക്കൂറിന്റെ ചെറുത്ത് നില്‍പ്പിന് ശേഷം പിന്നാലെയെത്തിയവരിലാര്‍ക്കും ഒന്നും ചെയ്യാനായില്ല. 19ാം ഓവര്‍ ആവേശ് ഖാന്‍ ഡോട്ട് ബോളുകള്‍ വരുത്തിയതും സഞ്ജുവിന് സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിക്കാതിരുന്നതും മത്സരഫലത്തെ സ്വാധീനിച്ചു.
ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡര്‍ താരങ്ങള്‍ ടെസ്റ്റ് കളിക്കുകയാണ് ചെയ്തത്. സഞ്ജുവില്‍ നിന്നും ശ്രേയസ് അയ്യരില്‍ നിന്നും മാത്രമാണ് അല്‍പ്പം ഭേദപ്പെട്ടൊരു പ്രകടനം ഉണ്ടായത്. ടോപ് ഓഡറിലെ മറ്റെല്ലാവരും ടെസ്റ്റ് ശൈലിയിലാണ് കളിച്ചത്. സഞ്ജുവിന്റെ പ്രകടനം വാഴ്ത്തുമ്പോഴും ശ്രേയസിന്റെ പ്രകടനം മറന്ന് പോകരുതെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. നിര്‍ണ്ണായക സമയത്ത് അനുഭവസമ്പന്നനായ താരം എങ്ങനെ ബാറ്റ് ചെയ്യണമെന്ന് സഞ്ജു കാട്ടിത്തന്നുവെന്നാണ് കമ്രാന്‍ പ്രശംസിച്ചത്.
Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

ശ്രേയസിന്റേത് ഗംഭീര ബാറ്റിങ്
'നിര്‍ണ്ണായക സമയങ്ങളില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ എങ്ങനെ കളിക്കണമെന്നതാണ് ശ്രേയസ് അയ്യര്‍ കാട്ടിത്തന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാനും സാധിച്ചു. തന്റെ ജോലി ഭംഗിയായി അവന്‍ ചെയ്തു. ശ്രേയസ് പുറത്തായില്ലെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും മത്സരം ജയിക്കുമായിരുന്നു'-കമ്രാന്‍ അക്മല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications