ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

മുംബൈ: 2021ലെ ടി20 ലോകകപ്പ് കിരീടം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് അവസാന ഏഷ്യാ കപ്പിലും കിരീടത്തിലേക്കെത്താനായില്ല. എന്നാല്‍ പിന്നീട് നടന്ന പരമ്പരകളിലെല്ലാം ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയെ മൂന്ന് മത്സര ടി20 പരമ്പരയില്‍ തകര്‍ത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയും ഉറപ്പിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യ ഐസിസി ടി20 ടീം റാങ്കിങ്ങില്‍ ഒന്നാമതായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്രധാന ടൂര്‍ണമെന്റുകളെല്ലാം കൈവിട്ടിട്ടും എങ്ങനെയാണ് ഇന്ത്യ ഒന്നാം നമ്പര്‍ ടി20 ടീമായി മാറിയത്?. എങ്ങനെയാണെന്നതിന്റെ പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ ബെഞ്ച് കരുത്താണ് അതിന്റെ കാരണമെന്നാണ് ഡികെ പറയുന്നത്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് കരുത്തുറ്റതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെഞ്ച് കരുത്ത് ശക്തി
'ടീമിന്റെ താരസമ്പത്ത് വളരെ മികച്ചതാണ്. ശക്തരായ എല്ലാ ടീമുകളെക്കുറിച്ച് പറഞ്ഞാലും അവരുടെ ബെഞ്ചിന്റെ കരുത്ത് മികച്ചതാണെന്ന് കാണാനാവും. ഇന്ത്യയുടെ ബെഞ്ച് കരുത്ത് മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ജസ്പ്രീത് ബുംറ, വിരാട് കോലി, റിഷഭ് പന്ത് എന്നിവരൊന്നും ഇല്ലാതെയാണ് ഇന്ത്യ നേടിയത്. ഇത് ടീമിന് കരുത്ത് വെളിവാക്കുന്നു'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യയുടെ ടീം കരുത്ത് വളരെ മികച്ചതാണ്. എന്നാല്‍ പ്രധാന മത്സരങ്ങളിലേക്ക് വരുമ്പോള്‍ ടീമിന്റെ പ്രകടനം പലപ്പോഴും പ്രതീക്ഷക്കൊത്തുയരുന്നതല്ല. 2021ലെ ടി20 ലോകകപ്പില്‍ എല്ലാ വമ്പന്മാരും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെല്ലാം അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ചിരവൈരികളായ പാകിസ്താനോട് ഇന്ത്യ ചരിത്രത്തിലാദ്യമായി തോല്‍ക്കുകയും ചെയ്തു.

പേസ് ബൗളിങ് തലവേദന
ഇത്തവണത്തെ ടി20 ലോകകപ്പിലും മികച്ച താരനിരയോടെയാണ് ഇന്ത്യ പോകുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി ബൗളിങ്ങാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പം ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ഇതോടെ ഡെത്ത് ഓവറിലെ ഇന്ത്യയുടെ ആശങ്ക ഇരട്ടിച്ചു. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് നേടാന്‍ ബുംറയുടെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ബുംറയുടെ അഭാവത്തില്‍ ഉത്തമ പകരക്കാരന്‍ ഇന്ത്യക്ക് ഇല്ലെന്ന് തന്നെ പറയാം.
മുഹമ്മദ് ഷമിയെയാണ് ഇന്ത്യക്ക് ഇനി പരിഗണിക്കാന്‍ സാധിക്കുക. ഷമി ഫിറ്റ്‌നസ് ടെസ്റ്റ് പാസായെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഷമിയെ പരിഗണിച്ചാലും ഡെത്ത് ഓവറില്‍ വലിയ ഗുണം ചെയ്യില്ല. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണെങ്കിലും ഡെത്ത് ഓവറില്‍ ഷമിയും തള്ളുകൊള്ളിയാണ്. നിലവില്‍ ഇന്ത്യ പരിഗണിക്കുന്ന മറ്റ് പേസര്‍മാര്‍ അര്‍ഷദീപ് സിങ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ്. ഇവരെല്ലാം ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങിക്കുന്നു.
Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

ബാറ്റിങ് ശക്തി
ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷകളേറെയും. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരോടൊപ്പം മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ദിനേഷ് കാര്‍ത്തികും ചേരുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് എല്ലാവരെയും വിറപ്പിക്കും. ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. ഇത് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.
നിലവിലെ ടീം കരുത്തില്‍ ഇന്ത്യക്ക് അതി ശക്തരാണെങ്കിലും പ്രധാന ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ പ്രകടനം നിരാശപ്പെടുത്തുന്നതാണ് പതിവ്. ഇതിന് മാറ്റം വന്ന് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്കാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications