IND vs SA : നാല് പുതുമുഖങ്ങള്‍, ഒരാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല!, രണ്ടും കല്‍പ്പിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരാണുള്ളത്. ഇന്ത്യയുടെ പ്രധാന ടീം ടി20 ലോകകപ്പിനായി ആറാം തീയ്യതി ഓസ്‌ട്രേലിയയിലേക്ക് പോകും. അതുകൊണ്ട് തന്നെ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെ.
ദക്ഷിണാഫ്രിക്ക കരുത്തുറ്റ ടീമുമായി ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെ. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയവരെല്ലാം അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യ കൈവിട്ട് കളയാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ ഏകദിന പരമ്പരക്ക് പ്രഖ്യാപിച്ച ടീമിലേക്ക് ആദ്യമായി വിളിയെത്തിയ ചില താരങ്ങളുണ്ട്. ആ നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രജത് പാട്ടീധാര്‍
ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ മികവ് കാട്ടി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രജത് പാട്ടീധാര്‍. വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയതോടെയാണ് അദ്ദേഹത്തിന് ഏകദിന ടീമിലേക്ക് വിളിയെത്തിയത്. 45 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3230 റണ്‍സും 45 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1462 റണ്‍സും 39 ടി20യില്‍ നിന്ന് 1194 റണ്‍സും നേടിയ രജത് പാട്ടീധാറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ടോപ് ഓഡര്‍ താരമായ രജത് പരമ്പരയില്‍ ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍.
Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

രാഹുല്‍ ത്രിപാഠി
ഐപിഎല്ലിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രാഹുല്‍ ത്രിപാഠി. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള ത്രിപാഠി ഓപ്പണറായും ഫിനിഷറായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ഇന്ത്യ നേരത്തെ ടി20 ടീമിലേക്ക് ത്രിപാഠിയെ പരിഗണിച്ചെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ആദ്യമായാണ് ഏകദിന പരമ്പരയിലേക്ക് ത്രിപാഠിക്ക് വിളിയെത്തുന്നത്. ത്രിപാഠിക്ക് പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഷഹബാസ് അഹമ്മദ്
ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങുകയും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുകയും ചെയ്യുന്ന ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷഹബാസ് അഹമ്മദ്. രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതും അക്ഷര്‍ പട്ടേല്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോവുകയും ചെയ്തതോടെയാണ് ഷഹബാസ് അഹമ്മദിന് ഏകദിന പരമ്പരയിലേക്ക് വിളിയെത്തിയത്. ആദ്യമായാണ് ഷഹബാസിന് ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ അദ്ദേഹത്തെ പ്ലേയിങ് 11 പരിഗണിക്കാനും സാധ്യതകളേറെയാണ്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ യുവതാരത്തിന് കഴിവുണ്ട്.

മുകേഷ് കുമാര്‍
തികച്ചു അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച താരമാണ് മുകേഷ് കുമാര്‍. ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത താരത്തിന് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിളിയെത്തിയത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. 28കാരനായ താരം വലം കൈയന്‍ പേസ് ബൗളറാണ്. ബംഗാള്‍ താരം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 109 വിക്കറ്റും 18 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 17 വിക്കറ്റും 17 ടി20യില്‍ നിന്ന് 19 വിക്കറ്റുമാണ് വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ഇന്ത്യയുടെ ഏകദിന ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈ. ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, രജത് പാട്ടീധാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications