Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

1

കറാച്ചി: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. എന്നാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്ങ്ങളിലൊന്ന് മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലെന്നതാണ്. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ച ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.

പലരേയും പരീക്ഷിച്ചെങ്കിലും ആരും ക്ലിക്കായില്ലെന്നതാണ് വാസ്തവം. അവസാനമായി ടി നടരാജന്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇടം കൈയന്‍ പേസര്‍ക്ക് നിരന്തരം പരിക്കേറ്റതോടെ ടീമില്‍ സജീവമായി തുടരാനായില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങാണ്. യുവ പേസര്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടി ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

അര്‍ഷദീപ് സിങ് മിടുക്കന്‍

അര്‍ഷദീപ് സിങ് മിടുക്കന്‍

ഇപ്പോഴിതാ ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അത് അര്‍ഷദീപ് സിങ്ങാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍. 'അര്‍ഷദീപ് സിങ് ഗംഭീര ബൗളറാണ്. ഇന്ത്യ പുതിയ സഹീര്‍ ഖാനെ കണ്ടെത്തിയെന്നാണ് കരുതുന്നത്'-കമ്രാന്‍ അക്മല്‍ പറഞ്ഞു.

എന്നാല്‍ സഹീര്‍ ഖാന്റെ ഉത്തമ പകരക്കാരനെന്ന് അര്‍ഷദീപിനെ വിളിക്കാനാവില്ല. കാരണം താരം കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. സഹീര്‍ ഖാന്‍ ന്യൂബോളില്‍ സ്വിങ്ങിലൂടെയും ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെയും വിറപ്പിക്കുന്ന ബൗളറാണ്. വായുവില്‍ സ്വിങ് ചെയ്‌തെത്തുന്ന സഹീറിന്റെ യോര്‍ക്കറുകള്‍ ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. സഹീറിന്റെ വായുവില്‍ ഉയര്‍ന്ന് ചാടിയുള്ള ബൗളിങ് ആക്ഷന് തന്നെ പ്രത്യേക ആരാധകരുണ്ടെന്ന് പറയാം.

Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

താരതമ്യപ്പെടുത്തലിന് സമയമായില്ല

താരതമ്യപ്പെടുത്തലിന് സമയമായില്ല

2000ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ സഹീര്‍ 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ നിന്ന് 17 വിക്കറ്റും നേടിയിട്ടുണ്ട്. 100 ഐപിഎല്ലില്‍ നിന്ന് 102 വിക്കറ്റും സഹീര്‍ നേടിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഹീറും ഉള്‍പ്പെട്ടിരുന്നു. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാനും സഹീര്‍ മിടുക്കനായിരുന്നു.

23കാരനായ അര്‍ഷദീപ് സിങ് കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇനിയും ഒരുപാട് ദൂരം അദ്ദേഹത്തിന് മുന്നോട്ട് പോകാനാവും. നിലവില്‍ 12 ടി20യില്‍ നിന്ന് 17 വിക്കറ്റാണ് അര്‍ഷദീപ് വീഴ്ത്തിയത്. 37 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റും അര്‍ഷദീപ് വീഴ്ത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സിലൂടെ കരുത്തുകാട്ടിയെത്തിയ അര്‍ഷദീപ് ഇന്ത്യക്കൊപ്പം ഡെത്ത് ഓവറില്‍ മികവ് കാട്ടുമ്പോഴും ന്യൂബോളില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഇന്ത്യക്ക് ഇടം കൈയന്‍മാര്‍ വേണം

ഇന്ത്യക്ക് ഇടം കൈയന്‍മാര്‍ വേണം

നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരും ഇല്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരുണ്ടെങ്കിലും യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി എന്നിവരെപ്പോലെയെല്ലാം വിശ്വസ്തരെന്ന് വിളിക്കാവുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ഇന്ത്യക്കില്ല. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Story first published: Saturday, October 1, 2022, 12:52 [IST]
Other articles published on Oct 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+