'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പര മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ ഉപയോഗിക്കുന്നത് ഈ പുതിയ ജഴ്‌സിയാണ്. ഇന്ത്യയുടെ പുതിയ ജഴ്‌സിയണിഞ്ഞുള്ള ആദ്യ മത്സരത്തിന് പിന്നാലെ ഏറ്റവും ചര്‍ച്ചയായത് ദിനേഷ് കാര്‍ത്തികിന്റെ ഹെല്‍മറ്റാണ്. നേരത്തെ മുതലെ പൊതുവേ ഉപയോഗിക്കപ്പെടുന്ന തരത്തിലുള്ള ഹെല്‍മറ്റല്ല കാര്‍ത്തിക് ഉപയോഗിക്കുന്നത്.
എന്നാല്‍ പുതിയ ജഴ്‌സിയുടെ കളറിലുള്ള ഹെല്‍മറ്റുമണിഞ്ഞ് കാര്‍ത്തിക് ഇറങ്ങിയത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കാര്‍ത്തികിന്റെ പുതിയ ജഴ്‌സിയിലെ ഹെല്‍മറ്റിണിഞ്ഞുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായെന്ന് പറയാം. എന്നാല്‍ ലുക്കില്‍ മാത്രമല്ല മറ്റ് പല പ്രത്യേകതകളും കാര്‍ത്തികിന്റെ ഹെല്‍മറ്റിനുണ്ട്. കുമാര്‍ സംഗക്കാര, രാഹുല്‍ ത്രിപാഠി, മൈക്കല്‍ കാര്‍ബെറി തുടങ്ങിയവരും ഇതേ ശൈലിയിലുള്ള ഹെല്‍മറ്റാണ് ഉപയോഗിക്കുന്നത്.

എന്താണ് ഈ ഹെല്‍മറ്റിന്റെ സവിശേഷത?. പരിശോധിക്കാം. ബേസ്‌ബോള്‍ താരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹെല്‍മറ്റാണ് കാര്‍ത്തിക് ഉപയോഗിക്കുന്നത്. അമേരിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും ഇത്തരത്തുലുള്ള ഹെല്‍മറ്റാണ് ഉപയോഗിക്കുന്നത്. മറ്റുള്ള ഹെല്‍മറ്റുകള്‍ മുകള്‍ ഭാഗം പൊങ്ങിയ നിലയിലാണെങ്കില്‍ കാര്‍ത്തിക് ഉപയോഗിക്കുന്ന ഹെല്‍മറ്റിന്റെ മുകള്‍ ഭാഗം ഫ്‌ളാറ്റായിരിക്കും.
T20 World Cup 2022: ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ഏത് ടീമിന്?, ടോപ് ഫൈവ് ഇതാ, വിശ്വസ്തന്‍ അവന്‍!

മറ്റ് ഹെല്‍മറ്റുകളെക്കാള്‍ കൂടുതല്‍ സുരക്ഷ ഈ ഹെല്‍മറ്റിനാണ്. കൂടാതെ സാധാരണ ഗതിയില്‍ ഉപയോഗിക്കപ്പെടുന്ന ഹെല്‍മറ്റ് തലക്ക് കൃത്യമായി ചേരണമെന്നില്ല. വലിയ എന്തോ തലയില്‍ ഇരിക്കുന്ന തരത്തിലുള്ള അനുഭവം താരങ്ങള്‍ക്ക് നല്‍കും. എന്നാല്‍ ഡികെയുടെ ഹെല്‍മറ്റ് കൂടുതലും തലയോട് കൂടുതല്‍ ചേര്‍ന്നിരിക്കുന്നു. ഇത് താരങ്ങള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നു.
നെറ്റിയുടെ ഭാഗത്ത് കൂടുതല്‍ കട്ടിയോടെയാണ് ഡികെയുടെ ഹെല്‍മറ്റിന്റെ നിര്‍മ്മാണം. ഇത് അപ്രതീക്ഷിതമായി പന്ത് നെറ്റിയുടെ ഭാഗത്തേക്ക് അടിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പരിക്കിന്റെ വ്യാപ്തി കുറക്കാന്‍ സഹായിക്കും. മറ്റ് ഹെല്‍മറ്റുകളെക്കാള്‍ കൂടുതല്‍ വായു സഞ്ചാരം ലഭിക്കുക ഡികെയുടെ ഹെല്‍മറ്റിനാണ്. നെറ്റിയുടെ മുന്നിലേക്ക് നീണ്ടിരിക്കുന്ന ഭാഗത്ത് തന്നെ വായുവിന്റെ നിയന്ത്രണത്തിന് രണ്ട് ദ്വാരങ്ങള്‍ ഹെല്‍മറ്റിന്റെ ഭംഗി നഷ്ടപ്പെടുത്താതെയുണ്ട്.
T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

കൂടാതെ ഹെല്‍മറ്റിന്റെ മുകള്‍ ഭാഗത്ത് സാധാരണയുള്ള ഹെല്‍മറ്റുകളില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ വായു സഞ്ചാരത്തിനുള്ള ദ്വാരങ്ങള്‍ ഡികെയുടെ ഹെല്‍മറ്റിലുണ്ട്. ഇത് ഹെല്‍മറ്റിനുള്ളിലെ വായു സഞ്ചാരത്തെ സുഗമമാക്കുന്നു. തലയുടെ വിയര്‍പ്പ് നിയന്ത്രിക്കാനും ക്ഷീണം കുറക്കാനും ഹെല്‍മറ്റ് സഹായിക്കുന്നു. വേഗത്തില്‍ ശരീരത്തിന്റെ ചലനത്തിന് ഇത്തരം ഹെല്‍മറ്റുകള്‍ സഹായിക്കുമെന്നാണ് ഉപയോഗിച്ച താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളത്. എന്തായാലും ഡികെ ഹെല്‍മറ്റ് ഇതിനോടകം വൈറല്‍ സംഭവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications