Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

1

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. സമീപകാലത്ത് കളിച്ച പരമ്പരകളിലെല്ലാം ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ ശ്രീലങ്കയോടും പാകിസ്താനോടും തോറ്റതോടെ ഫൈനല്‍ കാണാതെ പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലും തോറ്റു.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നില്‍ ഇനിയുമേറെ ചോദ്യങ്ങളുണ്ടെന്ന് തന്നെ പറയാം. ഇതിനെല്ലാം ഉത്തരം കണ്ടെത്തുക പ്രയാസമാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനിലും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനിലും ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരിക്കുന്നു. ഇത് തെറ്റായിപ്പോയെന്ന് തോന്നാതിരിക്കാന്‍ ഇന്ത്യക്ക് ലോകകപ്പ് നേടേണ്ടതായുണ്ട്. എന്നാല്‍ അത് അത്ര എളുപ്പവുമല്ല. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന അഞ്ച് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഡെത്ത് ഓവറിലെ ബൗളിങ്

ഡെത്ത് ഓവറിലെ ബൗളിങ്

ഡെത്ത് ഓവറിലെ ബൗളിങ് ഇന്ത്യക്ക് മുന്നില്‍ വലിയ ചോദ്യമായി നില്‍ക്കുകയാണ്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ലോകകപ്പ് പ്ലേയിങ് 11 ഉള്‍പ്പെടുത്തി മുന്നോട്ട് പോകാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. എന്നാല്‍ ഇവരില്‍ ഡെത്ത് ഓവറില്‍ ആരെ വിശ്വസിക്കുമെന്നതാണ് ചോദ്യം. ജസ്പ്രീത് ബുംറ പരിക്കിന് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഹര്‍ഷലും ഭുവിയും ഡെത്ത് ഓവറില്‍ തല്ലുകൊള്ളികളായി മാറുന്നു. അര്‍ഷദീപ് സിങ് ഡെത്ത് ഓവറില്‍ തിളങ്ങാന്‍ കഴിവുള്ളവനാണെങ്കിലും ന്യൂബോളില്‍ മികവില്ല. ഡെത്ത് ഓവറില്‍ ആരെ പരിഗണിക്കുമെന്നത് ഇന്ത്യയുടെ വലിയ തലവേദനയായി മാറിയിട്ടുണ്ട്.

IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ഇന്ത്യയുടെ മോശം ഫീല്‍ഡിങ്

ഇന്ത്യയുടെ മോശം ഫീല്‍ഡിങ്

സമീപകാലത്ത് ഇന്ത്യ കളി തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മോശം ഫീല്‍ഡിങ്ങാണ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലും നിരവധി ഫീല്‍ഡിങ് പിഴവുകളും വരുത്തി. അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യക്കായി ക്യാച്ചുകള്‍ പാഴാക്കി. ഇത് മത്സരത്തില്‍ വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇന്ത്യ ഫീല്‍ഡിങ് മെച്ചപ്പെടാത്ത പക്ഷം ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷ വെക്കേണ്ടെന്ന് തന്നെ പറയാം.

ബൗളിങ് കൂട്ടുകെട്ടില്‍ ആരൊക്കെ

ബൗളിങ് കൂട്ടുകെട്ടില്‍ ആരൊക്കെ

സ്പിന്‍ കൂട്ടുകെട്ടില്‍ ഇന്ത്യ യുസ് വേന്ദ്ര ചഹാല്‍-അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ടിനെ വിശ്വസിക്കുമ്പോള്‍ പേസ് നിരയില്‍ ആരെയൊക്കെ വേണമെന്നതാണ് പ്രധാന ചോദ്യം. ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി പരിഗണിച്ച് ബാറ്റിങ് കരുത്ത് ഉയര്‍ത്തി ഇറങ്ങണോയെന്നത് വലിയ ചോദ്യം തന്നെയാണ്. ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് സംബന്ധിച്ച് വ്യക്തമായ ധാരണ ടീം മാനേജ്‌മെന്റിനില്ലെന്ന് പറയാം. ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ് എന്നിവരിലാര് വേണമെന്നതും പ്രധാന ചോദ്യം.

ടോപ് ഓഡറില്‍ മാറ്റം വേണോ

ടോപ് ഓഡറില്‍ മാറ്റം വേണോ

ടോപ് ഓഡറിന്റെ സ്ഥിരതയില്ലായ്മ വലിയ പ്രശ്‌നം തന്നെയാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. രണ്ട് പേരും 2021ലെ ടി20 ലോകകപ്പിലും ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യയുടെ ഓപ്പണര്‍മാരായി. രണ്ട് പേരും വലിയ റെക്കോഡുള്ള അനുഭവസമ്പത്തുള്ള താരങ്ങളാണെങ്കിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. മൂന്നാം നമ്പറില്‍ വിരാട് കോലി ഏഷ്യാ കപ്പിലൂടെ ഫോമിലേക്കെത്തിയത് ആശ്വാസമാണെങ്കിലും ടോപ് ത്രീ സ്ഥിരതയോടെ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ദിനേഷ് കാര്‍ത്തിക് vs റിഷഭ് പന്ത്

ദിനേഷ് കാര്‍ത്തിക് vs റിഷഭ് പന്ത്

ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ആര് വേണമെന്നത് സംബന്ധിച്ച് കൃത്യമായി ധാരണയിലെത്തേണ്ടതായുണ്ട്. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് രണ്ട് താരങ്ങള്‍ക്കും മാറി മാറി അവസരം നല്‍കുക എന്ന രീതിയാണ്. എന്നാല്‍ ഇത് രണ്ട് താരങ്ങള്‍ക്കും ഗുണം ചെയ്യുന്നില്ല. കൂടാതെ ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവരിലാര് പ്ലേയിങ് 11 വേണമെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും.

Story first published: Friday, September 23, 2022, 16:23 [IST]
Other articles published on Sep 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+