IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തം. അതിന്റെ ഭാഗമായി ഇന്ത്യ വലിയ മാറ്റങ്ങള്‍ തന്ത്രപരമായി വരുത്തിയിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നം പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ്. ഇത്തരം താരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ നായകന്‍ രോഹിത് ശര്‍മയുടെ ജോലി എളുപ്പമാവും.
നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയുന്നവരായി ആരുമില്ലെന്നത് വലിയ പ്രശ്‌നമാണ്. ഇതിന് പരിഹാരമെന്നോണം വിരാട് കോലിയെക്കൊണ്ട് പന്തെറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഇന്ത്യയുടെ ടീം ഘടന നോക്കുമ്പോള്‍ ദീപക് ഹൂഡയെ പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലെ ടീമിലെ മറ്റൊരാള്‍ പന്തെറിയേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക കോലിയെ മാത്രമാണ്.

കോലി ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്ന താരമാണ്. എന്നാല്‍ ബാറ്റിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയതോടെ അദ്ദേഹം ബൗളിങ് വിടുകയായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പിലേക്ക് കോലിയേയും പാര്‍ട്ട് ടൈം ബൗളറായി പരിഗണിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ഇതിന് മുന്നോടിയായി ഓസീസിനെതിരായ ടി20 പരമ്പരയിലൂടെത്തന്നെ ഇന്ത്യ പരീക്ഷണം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.
മൊഹാലിയില്‍ ഇന്നലെ നടന്ന പരിശീലനത്തില്‍ അര മണിക്കൂറിലേറെ കോലി ബൗളിങ് പരിശീലനം നടത്തിയിരുന്നു. ഇത് കോലിയേക്കൊണ്ട് പന്തെറിയാക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡടക്കം എല്ലാവരും കോലിയുടെ ബൗളിങ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ട് ഓവര്‍ എറിയാന്‍ സാധിക്കുന്ന താരമാണ് കോലി. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് സാധിക്കാത്ത കാര്യം പലപ്പോഴും പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ക്ക് സാധിക്കാറുണ്ട്.
T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

എന്നാല്‍ ഇന്ത്യക്ക് നിലവില്‍ അത്തരത്തിലുള്ള ഒരു പാര്‍ട്ട്‌ടൈം ബൗളറില്ല. യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരുടെ വിരമിക്കലോടെ ഇന്ത്യക്ക് പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഇല്ലാതെ പോയി. ഇപ്പോള്‍ അത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് കോലിയെക്കൊണ്ട് പന്തെറിയിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും അത്യാവശ്യം ഭേദപ്പെട്ട നിലയില്‍ പന്തെറിയുന്ന താരമാണ്. എന്നാല്‍ ഫിറ്റ്‌നസ് നോക്കുമ്പോള്‍ രോഹിത്തിനെക്കൊണ്ട് പന്തെറിയിക്കാനാവില്ല.
കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന്റെ അഭിവാജ്യ ഘടകമാണെങ്കിലും ഫിറ്റ്‌നസ് ഉള്ളതിനാല്‍ പന്തെറിയിപ്പിക്കുന്നതിലും പ്രയാസമില്ല. ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരേ കോലി പന്തെറിഞ്ഞിരുന്നു. കോലി നേരത്തെ ടി20 ലോകകപ്പില്‍ പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. കോലി ബൗളിങ് ആരംഭിച്ചാല്‍ അത് ഇന്ത്യക്ക് ഗുണമായി മാറാനാണ് സാധ്യത.
T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

മോശം ഫോമിലായിരുന്ന കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ഇന്ത്യക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഏഷ്യാ കപ്പില്‍ രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും കോലി സ്വന്തമാക്കിയിട്ടുണ്ട്. 276 റണ്‍സോടെ കസറിയ കോലിയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോലി. ഈ മികവ് താരത്തിന് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്കാവും ഇന്ത്യ അവസരം നല്‍കുക. മറ്റ് ഇടം കൈയന്‍മാരില്ലാത്തതിനാല്‍ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവും. അങ്ങനെ വന്നാല്‍ കാര്‍ത്തികിന് പുറത്തിരിക്കേണ്ടി വരും. വിരാട് കോലിയെ ഓപ്പണിങ് ബാറ്റ്‌സ്മാനായി പരിഗണിക്കുമോയെന്നതും കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications