അഭിമന്യു മിഥുന്
മുന്‍ ഇന്ത്യന്‍ പേസര്‍ അഭിമന്യു മിഥുന് ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 32 വയസാണ് നിലവില്‍ താരത്തിന്റെ പ്രായം. 2011-12ലായി ഇന്ത്യക്കായി നാല് ടെസ്റ്റും അഞ്ച് ഏകദിനവും കളിച്ച പേസര്‍ 12 വിക്കറ്റുകളാണ് നേടിയത്. എന്നാല്‍ ദേശീയ ക്രിക്കറ്റില്‍ ശോഭിക്കാതെ പോയ താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും വലിയ അവസരം ലഭിച്ചില്ല. ഇതോടെ 30ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം കൗണ്ടി ക്രിക്കറ്റിലും വിദേശ ലീഗുകളിലും കളിക്കാന്‍ പോയി. 16 ഐപിഎല്‍ മത്സരങ്ങളും കര്‍ണാടക താരം കളിച്ചിട്ടുണ്ട്.
Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം
സുധീപ് ത്യാഗി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ പേസറാണ് സുധീപ് ത്യാഗി. 2009ല്‍ത്തന്നെ ഇന്ത്യക്കായി ടി20, ഏകദിന അരങ്ങേറ്റം നടത്തിയ താരത്തിന് നാല് ഏകദിനത്തിലും 1 ടി20യിലുമാണ് അവസരം ലഭിച്ചത്. മൂന്ന് വിക്കറ്റാണ് അദ്ദേഹത്തിന് ആകെ നേടാനായത്. ഉത്തര്‍പ്രദേശ് കാരനായ താരത്തിന് പിന്നീട് അധികം അവസരം ലഭിച്ചില്ല. 2017ന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞതോടെ 2020ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. 33 വയസിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2020ലെ ലങ്കാ പ്രീമിയര്‍ ലീഗില്‍ താരം കളിച്ചിരുന്നു.
അബ്ദുല്‍ ഹസന്
ബംഗ്ലാദേശിന്റെ അബ്ദുല്‍ ഹസന് വലിയ പ്രതീക്ഷ നല്കിയ താരങ്ങളിലൊരാളാണ്. എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ അദ്ദേഹത്തിന് വിരമിക്കേണ്ടി വന്നു. 10ാം നമ്പറിലിറങ്ങി ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരമാണ് അബ്ദുല്‍ ഹസന്. 2012ല്‍ വിന്‍ഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. അന്ന് 20 വയസായിരുന്നു പ്രായം. എന്നാല്‍ അതിന് ശേഷം വലിയ പ്രകടനം കാഴ്ചവെക്കാനാവാതെ വന്നതോടെ താരം തഴയപ്പെട്ടു. 27ാം വയസില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
തിസാര പെരേര
ശ്രീലങ്കയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് തിസാര പേരേര. പേസ് ഓള്‍റൗണ്ടര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റേതായ സ്ഥാനം ലങ്കന്‍ ടീമില്‍ നേടിയെടുത്തതാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ശ്രീലങ്കന്‍ ടീമിലും 2014ലെ ടി20 ലോകകപ്പ് ജയിച്ച ശ്രീലങ്കന്‍ ടീമിലും പെരേര ഭാഗമായിരുന്നു. 6 ടെസ്റ്റും 166 ഏകദിനവും 84 ടി20യും കളിച്ച താരം 2021 മെയ് മാസത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 32ാം വയസിലായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. നിലവില്‍ ലെജന്റ്സ് ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ട്.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്
ഇസിരു ഉദാന
ശ്രീലങ്കയുടെ പേസര്‍മാരിലൊരാളാണ് ഇസിരു ഉദാന. വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റായിരുന്ന താരം 21 ഏകദിനവും 35 ടി20യും അവര്‍ക്കായി കളിച്ചു. ഇടം കൈയന്‍ പേസര്‍ ആര്‍സിബിക്കായി ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. വലിയ സ്ഥിരത അവകാശപ്പെടാന്‍ സാധിക്കാത്ത താരത്തിന് ശ്രീലങ്കന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിച്ചില്ല. പരിക്കും തലവേദനയായതോടെ 33ാം വയസിലാണ് ഉദാന വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ റോഡ് സേഫ്റ്റി സീരിസില്‍ ഉദാന കളിക്കുന്നുണ്ട്.