IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിക്കാന്‍ അവര്‍ക്കായി. ഹര്‍ദിക് പാണ്ഡ്യയെന്ന നായകനും ആശിഷ് നെഹ്‌റയെന്ന പരിശീലകനും ചേര്‍ന്ന് ഗുജറാത്തിന് മോഹ കിരീടം നേടിക്കൊടുത്തു. സൂപ്പര്‍ താരങ്ങളേറെയൊന്നുമില്ലാതിരുന്നിട്ടും അച്ചടക്കത്തോടെ കളിച്ച് കപ്പടിക്കാന്‍ ഗുജറാത്തിനായി. വമ്പന്‍ താരങ്ങളെക്കാളുപരി ടീമിലെ ഓരോ ചെറിയ താരങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു.
എന്നാല്‍ ആദ്യ സീസണിലെ അത്ഭുതം രണ്ടാം സീസണിലും തുടരാന്‍ ഗുജറാത്തിന് സാധിക്കുമോയെന്നത് വലിയ ചോദ്യമാണ്. ഹര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനില്‍ പ്രതീക്ഷകളേറെയാണെങ്കിലും ഒപ്പമുള്ള ടീം കരുത്ത് അടുത്ത സീസണില്‍ വലിയ വെല്ലുവിളിയാവാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഗുജറാത്ത് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ടീമിലെ മൂന്ന് പേരെ ഗുജറാത്ത് ലേലത്തിന് മുമ്പ് വിറ്റൊഴിവാക്കും. ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗുര്‍കീരത് സിങ് മാന്‍
മുന്‍ ആര്‍സിബി താരം ഗുര്‍കീരത് സിങ് മാന്‍ അവസാന സീസണില്‍ ഗുജറാത്തിനൊപ്പമായിരുന്നു. 2012 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള താരം 2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനവും കളിച്ചു. പഞ്ചാബ് കാരനായ ഓള്‍റൗണ്ടറുടെ സമീപകാലത്തെ പ്രകടനങ്ങളൊന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നതല്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ ടി20യില്‍ കാര്യമായൊന്നും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഗുര്‍കീരത് സിങ് ടീമിലെ അധികപ്പറ്റാണ്.
32കാരനായ താരം 41 ഐപിഎല്ലില്‍ നിന്നായി 511 റണ്‍സും 5 വിക്കറ്റുമാണ് ആകെ നേടിയത്. രണ്ട് തവണ ഫിഫ്റ്റി നേടാന്‍ സാധിച്ചതും മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ഗുര്‍കീരത് സിങ്ങിന് ചെയ്യാനായിട്ടില്ല. ചാമ്പ്യന്‍ നിരയായ ഗുജറാത്ത് ഗുര്‍കീരത്തിനെ ഒഴിവാക്കി അല്‍പ്പം കൂടി മെച്ചപ്പെട്ട ഓള്‍റൗണ്ടറെ ടീമിലേക്കെത്തിക്കാനാണ് സാധ്യത.
Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

വരുണ്‍ ആരോണ്‍
അവസാന സീസണില്‍ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ ബൗളിങ്ങില്‍ മികവ് കാട്ടിയതാണ് ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ കരുത്തായത്. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഗുജറാത്ത് പേസ് നിരയില്‍ നിന്ന് വരുണ്‍ ആരോണിന്റെ ചീട്ട് കീറിയേക്കും. 32 കാരനായ താരം അഞ്ച് ഓവറാണ് അവസാന ഐപിഎല്ലില്‍ എറിഞ്ഞത്. വിട്ടുകൊടുത്തത് 52 റണ്‍സ്.
10ന് മുകളില്‍ ഇക്കോണമിയുള്ള തല്ലുകൊള്ളി ബൗളറാണ് വരുണ്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഗുജറാത്ത് ഒഴിവാക്കിയേക്കും. അതിവേഗത്തില്‍ പന്തെറിയുമെങ്കിലും യാതൊരു നിയന്ത്രണവുമില്ല. ടി20 ഫോര്‍മാറ്റില്‍ ടീമിന് ബാധ്യതയാകുന്ന താരമാണ് വരുണ്‍. ഇന്ത്യക്കായി ടെസ്റ്റടക്കം കളിച്ചിട്ടുണ്ടെങ്കിലും വലിയ കരിയര്‍ നേടാനായിട്ടില്ല. വരുണിനെ ഗുജറാത്ത് ഒഴിവാക്കിയാല്‍ മറ്റാരും ടീമിലെടുക്കാനും സാധ്യത വളരെ കുറവാണ്.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

വിജയ് ശങ്കര്‍
ത്രീ ഡയമെന്‍ഷന്‍ താരമെന്ന വിളിപ്പേരുള്ള വിജയ് ശങ്കറിനെയും ഗുജറാത്ത് ഒഴിവാക്കിയേക്കും. അവസാന സീസണില്‍ മൂന്നാം നമ്പറില്‍ ടീം പരിഗണിച്ച താരമാണ് വിജയ്. എന്നാല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് നിറം മങ്ങിയ താരത്തിന് പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ പ്ലേയിങ് 11 നിന്നും താരം തഴയപ്പെട്ടു. അടുത്ത സീസണില്‍ വിജയിനെ ഒപ്പം കൂട്ടാന്‍ ഗുജറാത്ത് തയ്യാറായേക്കില്ല. സമീപകാലത്തൊന്നും മികവ് കാട്ടാനാവാത്ത വിജയ് നിലവില്‍ തമിഴ്‌നാട് ടീമിനും പുറത്താണ്. വലിയ റെക്കോഡുകളൊന്നും ടി20യില്‍ അവകാശപ്പെടാനാവാത്ത താരത്തെ ഗുജറാത്ത് തഴയാനാണ് സാധ്യത കൂടുതല്‍. വിജയിക്ക് പകരം മികച്ച ഓള്‍റൗണ്ടര്‍മാരെ ഗുജറാത്ത് ടീമിലെത്തിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications