T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. 2013ന് ശേഷം ഐസിസി ട്രോഫികളൊന്നും നേടാനാവാത്ത ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ തകര്‍പ്പന്‍ ടീമുമായാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നത്. സൂപ്പര്‍ താരങ്ങള്‍ ഏറെയുള്ള ഇന്ത്യക്ക് ലോകകപ്പില്‍ പ്രതീക്ഷകളേറെ.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നിലുമാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ്. ഈ മികവ് ഇന്ത്യക്കൊപ്പം ആവര്‍ത്തിച്ച് ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യയെ കപ്പടിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് നേടാന്‍ സാധ്യത കുറവാണെന്ന് പറയാം. അതിന്റെ കാരണങ്ങള്‍ ഇതാ.

ബൗളിങ് നിര ദുര്‍ബലം
ഇന്ത്യയുടെ ബൗളിങ് നിരയുടെ മോശം പ്രകടനമാണ് ഏറ്റവും പ്രശ്‌നം. ഭുവനേശ്വര്‍ കുമാര്‍ എന്ന സീനിയര്‍ പേസര്‍ ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയായി മാറുന്നു. ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബുംറയുടെ ഫിറ്റ്‌നസ് ചോദ്യം ഉയര്‍ത്തുകയാണ്. പരിക്കേറ്റ ബുംറ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. ഓസീസ് സാഹചര്യത്തില്‍ മികച്ച പേസര്‍മാര്‍ ടീമുകള്‍ക്കൊപ്പം വേണം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാര്‍ കുറവാണ്.
മുഹമ്മദ് ഷമിയെ കൊണ്ടുവന്നാലും ഡെത്ത് ഓവറില്‍ മികവ് കാട്ടാനാവില്ല. അര്‍ഷദീപ് സിങ്ങിനും ദീപക് ചഹാറിനും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തില്ല. അതുകൊണ്ട് തന്നെ വിശ്വസിക്കുക പ്രയാസം. ഓസീസിലെ ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയെ ശരാശരിയെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ. ഇത് ഇന്ത്യയുടെ വിജയ സാധ്യതകള്‍ കുറക്കുന്നു.
Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നം
ഇന്ത്യയുടെ പ്രമുഖരായ പല താരങ്ങളും ഇപ്പോഴും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ബുംറ പരിക്കേറ്റ് ഇതിനോടകം പുറത്തുപോയി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫിറ്റ്‌നസ് ഭീഷണി നേരിടുന്നു. ഇടക്കിടെ വിശ്രമം എടുത്താണ് രോഹിത് കളിക്കുന്നത്. താരത്തിന്റെ അമിത വണ്ണം ഇപ്പോഴും പ്രശ്‌നം. ഭുവനേശ്വര്‍ കുമാറും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഹര്‍ഷല്‍ പട്ടേലിനെയും വിശ്വസിക്കാനാവുന്നില്ല. ഇത്തരത്തില്‍ നിരവധി താരങ്ങള്‍ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുന്നു.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

രോഹിത്തിന്റെ സ്ഥിരതയില്ലായ്മ
രോഹിത് ശര്‍മയുടെ ബാറ്റിങ്ങും പ്രശ്‌നമാണ്. ഇടക്കിടെ വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിക്കാന്‍ രോഹിത്തിനാവുന്നുണ്ടെങ്കിലും സ്ഥിരത കണ്ടെത്താനാവുന്നില്ല. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. അതിവേഗം രാഹുലിന് റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ രോഹിത് ശര്‍മയാണ് പവര്‍പ്ലേയില്‍ വെടിക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ പലപ്പോഴും വലിയ ഷോട്ടിന് ശ്രമിച്ച് നായകന്‍ പെട്ടെന്ന് മടങ്ങുന്നു. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് വസ്തുത. ഇത് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതകള്‍ കുറക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications