For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

018 മുതല്‍ വേട്ടയാടുന്ന പുറം വേദനയെത്തുടര്‍ന്ന് ബുംറക്ക് ടി20 ലോകകപ്പ് നഷ്ടമായിരിക്കുകയാണ്

1

മുംബൈ: ടി20 ലോകകപ്പ് ഈ മാസം 16ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയായി വന്നിരിക്കുന്നത് ജസ്പ്രീത് ബുംറയുടെ പരിക്കാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ബുംറ ഇന്ത്യയുടെ ടി20യിലെ വജ്രായുധമായിരുന്നു. എന്നാല്‍ 2018 മുതല്‍ വേട്ടയാടുന്ന പുറം വേദനയെത്തുടര്‍ന്ന് ബുംറക്ക് ടി20 ലോകകപ്പ് നഷ്ടമായിരിക്കുകയാണ്.

ബുംറയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്നതില്‍ സംശയമില്ല. ഇന്ത്യ ബുംറയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദീപക് ചഹാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത്. ഇവരിലാരെന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഇതിനോടകം പല പ്രമുഖരും ബുംറയുടെ പകരക്കാരനെ നിര്‍ദേശിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ബുംറയുടെ പകരക്കാരനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നതിങ്ങനെയാണ്.

ആര്‍ക്കും നികത്താനാവാത്ത വിടവ്

ആര്‍ക്കും നികത്താനാവാത്ത വിടവ്

ബുംറയുടെ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ബൗളറുമില്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. മറ്റെല്ലാ ബൗളര്‍മാരും ക്ഷമിക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു. ' ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. മറ്റെല്ലാ താരങ്ങളോടുമുള്ള പൂര്‍ണ്ണ ബഹുമാനത്തോടെ പറയട്ടെ ബുംറയുടെ അഭാവം നികത്താന്‍ മറ്റാരെക്കൊണ്ടും സാധിക്കില്ല.

അവന്‍ കളിച്ച രണ്ട് മത്സരങ്ങള്‍ നമ്മള്‍ കണ്ടതാണ്. എങ്ങനെയാണ് അവന്‍ ടീമിന് ഇംപാക്ട് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാവും. വസ്തുത എപ്പോഴും വസ്തുതയാണ്. ബുംറയുടെ അഭാവം ലോകകപ്പിലെ ഇന്ത്യയുടെ വലിയ തിരിച്ചടി തന്നെയാണ്. തിരുവനന്തപുരത്തെ സാഹചര്യത്തില്‍ അര്‍ഷദീപും ദീപക് ചഹാറും നന്നായി പന്തെറിഞ്ഞത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അതില്‍ അല്‍പ്പം ഭാഗ്യം കൂടി ഉണ്ടായിരുന്നു. ബുംറയുടെ അഭാവം കുറച്ചൊക്കെ നികത്താന്‍ അവര്‍ക്ക് സാധിച്ചേക്കും'-മിഡ് ഡേയില്‍ എഴുതിയ കോളത്തിലൂടെ ഗവാസ്‌കര്‍ വ്യക്തമാക്കി

Also Read : IND vs SA : നാല് പുതുമുഖങ്ങള്‍, ഒരാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല!, രണ്ടും കല്‍പ്പിച്ച് ഇന്ത്യ

റണ്ണൊഴുക്ക് തടയാന്‍ ആളില്ല

റണ്ണൊഴുക്ക് തടയാന്‍ ആളില്ല

ബുംറയെപ്പോലൊരു പേസറുടെ വിടവ് നികത്തുക മറ്റൊരു പേസര്‍ക്കും സാധ്യമാകാത്ത കാര്യമാണ്. ഓസ്‌ട്രേലിയയിലെ ബൗണ്‍സും സ്വിങ്ങും എക്‌സ്ട്രാ പേസും നിറഞ്ഞ പിച്ചില്‍ ബുംറക്ക് ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ബുംറ കളിക്കാതിരിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ഡെത്ത് ഓവറിലാണ്. ഭുവനേശ്വര്‍ കുമാര്‍ നന്നായി തല്ലുകൊള്ളുന്ന സാഹചര്യത്തില്‍ ബുംറയിലായിരുന്നു ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും.

ദീപക് ചഹാറിനെയും ഡെത്ത് ഓവറുകളില്‍ വിശ്വസിക്കാനാവില്ല. അര്‍ഷദീപ് യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാന്‍ കരുത്തുള്ള പേസറാണ്. എന്നാല്‍ അവസാന മത്സരങ്ങളില്‍ വിക്കറ്റ് നേടിയെങ്കിലും മികച്ച ലൈനും ലെങ്തും കണ്ടെത്താനാവാതെ അദ്ദേഹം പ്രയാസപ്പെടുന്നതാണ് കണ്ടത്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറിലെ തലവേദന ഇന്ത്യക്ക് മാറിയിട്ടില്ലെന്ന് പറയാം.

Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

അക്ഷര്‍ പട്ടേലില്‍ പ്രതീക്ഷ

അക്ഷര്‍ പട്ടേലില്‍ പ്രതീക്ഷ

ബുംറയെക്കൂടാതെ രവീന്ദ്ര ജഡേജയുടെ അഭാവവും ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദന ഉയര്‍ത്തുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനം ഒരു പരിധിവരെ ജഡേജയുടെ അഭാവം നികത്തുന്നതാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'രവീന്ദ്ര ജഡേജയുടെ അഭാവം ഒരു പരിധിവരെ നികത്താന്‍ അക്ഷര്‍ പട്ടേലിന് സാധിച്ചിട്ടുണ്ട്. റണ്ണൊഴുക്ക് തടുത്ത് വിക്കറ്റ് വീഴ്ത്താന്‍ അക്ഷറിന് സാധിക്കും. അവന്‍ വ്യത്യസ്തമായ ആംഗിളുകളില്‍ പന്തെറിയുന്നു. പന്തിന്റെ വേഗതയിലും നല്ല നിയന്ത്രണമുണ്ട്. ഐപിഎല്ലിലൂടെ അവന്‍ ആര്‍ജിച്ചെടുത്ത അനുഭവസമ്പത്ത് കരുത്ത് പകരുന്നതാണ്. കരുതിയിരിക്കേണ്ട താരങ്ങളിലൊരാളാണ് അക്ഷറെന്ന് പറയാം'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 4, 2022, 16:16 [IST]
Other articles published on Oct 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+