ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുനീങ്ങിയ വഴികളിലെല്ലാം ചരിത്രം രചിച്ച ഇതിഹാസ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി റെക്കോഡുകളും സച്ചിന്റെ പേരിലുണ്ട്. വിരമിച്ചിട്ട് നാളുകളേറെയായിട്ടും റോഡ് സേഫ്റ്റി സീരിസിന്റെ ഈ സീസണിലും തന്റെ പഴയ ബാറ്റിങ് മികവിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ ബാറ്റുവീശാന്‍ സച്ചിനായി.
സച്ചിന്റെ പേരിലുള്ള പല റെക്കോഡുകളും തകര്‍ക്കില്ലെന്നാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും ഭാവിയില്‍ എന്ത് സംഭവിക്കുമെന്നത് പറയാനാവില്ല. വിരാട് കോലിയും ബാബര്‍ അസമുമെല്ലാം ഇതിനോടകം സച്ചിന്റെ പല റെക്കോഡുകളും തകര്‍ത്തുകളഞ്ഞു. ആധുനികതയുടെ മാറ്റങ്ങള്‍ ക്രിക്കറ്റിലും ഇപ്പോള്‍ കടന്നുവന്നിട്ടുള്ളതിനാല്‍ പണ്ടത്തെ അത്ര പ്രയാസം ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് പോലും തകര്‍ക്കപ്പെട്ടേക്കാം.

ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡ്
എന്നാല്‍ സച്ചിന്റെ ഒരു റെക്കോഡ് മാത്രം ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല. അത് എന്താണെന്ന് പരിശോധിക്കാം. സച്ചിന്‍ കളിച്ച അവസാന മത്സരങ്ങളിലും ടൂര്‍ണമെന്റുകളിലുമെല്ലാം ജയത്തോടെ മടങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മറ്റൊരു ഇതിഹാസത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. 2011ലെ ഏകദിന ലോകകപ്പാണ് സച്ചിന്റെ അവസാന ലോകകപ്പ് ഇതില്‍ ഇന്ത്യ ചാമ്പ്യന്മാരായി.
ഏഷ്യാ കപ്പ്, ഏകദിനം, ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്, രഞ്ജി ട്രോഫി, ടെസ്റ്റ് എന്നിവയിലെല്ലാം സച്ചിന്‍ കളിച്ച അവസാന മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചിരുന്നു. മറ്റൊരു താരത്തിന് അവകാശപ്പെടാനാവാത്ത നേട്ടമാണിത്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ നേട്ടം ഇനിയൊരു താരത്തിനും ലഭിക്കില്ലെന്ന് തന്നെ പറയാം.
Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

മറ്റാര്‍ക്കും നേടാനാവാത്ത നേട്ടം
ഇന്ത്യന്‍ ടീമില്‍ നിന്ന് അവസാനമായി വിരമിച്ച ഇതിഹാസ താരം എംഎസ് ധോണിയാണ്. 2019ലെ ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഈ മത്സരം ഇന്ത്യ തോറ്റിരുന്നു. സെമിയില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഈ മത്സരം. സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമായതിനാലാണ് ഇത്തരത്തിലുള്ള പല റെക്കോഡുകളും സ്വന്തമാക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. ഇനിയൊരു താരത്തിനുകൂടി ഇത്തരമൊരു ഭാഗ്യം ലഭിക്കുമോയെന്ന് പറയാനാവില്ല.
Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

സച്ചിന്റെ ഐതിഹാസിക കരിയര്‍
ഇന്ത്യക്കായി 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 1 ടി20യില്‍ നിന്ന് 10 റണ്‍സും 78 ഐപിഎല്ലില്‍ നിന്ന് 2334 റണ്‍സും സച്ചിന്റെ പേരിലുണ്ട്. ഐുപിഎല്ലിലും സെഞ്ച്വറി നേടാന്‍ സച്ചിനായിട്ടുണ്ട്. വിരാട് കോലിയെയടക്കം സച്ചിന്റെ പേരുമായി ചേര്‍ത്ത് താരതമ്യപ്പെടുത്തുമ്പോഴും സച്ചിന്റെ തട്ട് താണുതന്നെയിരിക്കും എന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications