For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ഇത്തവണ കന്നി ലോകകപ്പ് കളിക്കാന്‍ പോകുന്ന ചില താരങ്ങളുണ്ട്. ഇതില്‍ മാച്ച് വിന്നര്‍മാരായ എല്ലാവരും കരുതിയിരിക്കേണ്ട ചില താരങ്ങളുണ്ട്

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. 16ന് ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരെന്ന നിലയിലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും കംഗാരുക്കള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവരെല്ലാമുണ്ട്.

ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമുകളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ടീമും ഒന്നിനൊന്ന് മെച്ചം. ഓസീസ് സാഹചര്യത്തില്‍ അനുഭവസമ്പത്തിന് പ്രാധാന്യമുണ്ടെങ്കിലും യുവ പ്രതിഭകളില്‍ പല ടീമും പ്രതീക്ഷവെക്കുന്നു. ഇത്തവണ കന്നി ലോകകപ്പ് കളിക്കാന്‍ പോകുന്ന ചില താരങ്ങളുണ്ട്. ഇതില്‍ മാച്ച് വിന്നര്‍മാരായ എല്ലാവരും കരുതിയിരിക്കേണ്ട ചില താരങ്ങളുണ്ട്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യയുടെ ഇത്തവണത്തെ മുഖ്യ പേസര്‍മാരിലൊരാളാണ് അര്‍ഷദീപ് സിങ്. അരങ്ങേറ്റ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന താരം ഇടം കൈ പേസുകൊണ്ട് വിറപ്പിക്കുന്നവനാണ്. സമീപകാലത്ത് നടത്തിയ പ്രകടനങ്ങളെല്ലാം മികച്ചത്. ഡെത്ത് ഓവറിലാണ് കൂടുതല്‍ അപകടകാരി. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മികവുള്ള അര്‍ഷദീപ് ഇത്തവണത്തെ മാച്ച് വിന്നര്‍മാരിലൊരാളാണ്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് അര്‍ഷദീപിനുള്ളത്. താരം ഓസ്‌ട്രേലിയയില്‍ കളിക്കുന്നതും ഇതാദ്യമായാണ്.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ടിം ഡേവിഡ്

ടിം ഡേവിഡ്

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇത്തവണത്തെ വജ്രായുധമാണ് ടിം ഡേവിഡ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനുള്ള ടിം ഡേവിഡിന്റെ മികവ് ഐപിഎല്ലിലൂടെയും ബിബിഎല്ലിലൂടെയും എല്ലാവരും കണ്ടതാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് ഡേവിഡ്. ഫിനിഷര്‍ റോളിലേക്കാവും കംഗാരുക്കള്‍ ഡേവിഡിനെ കരുതിവെക്കുക. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഡേവിഡ് അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവനാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ഡേവിഡെന്നതില്‍ തര്‍ക്കമില്ല.

ഹാരി ബ്രൂക്ക്

ഹാരി ബ്രൂക്ക്

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഇത്തവണ കന്നി ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ്. ഓയിന്‍ മോര്‍ഗന്റെ അഭാവത്തില്‍ ഇംഗ്ലണ്ട് മധ്യനിരയില്‍ പ്രാധാന്യം നല്‍കുന്നത് ബ്രൂക്കിനാണ്. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ അവസാന ടി20 പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ബ്രൂക്ക് കാഴ്ചവെച്ചത്. ആറ് മത്സരത്തില്‍ നിന്ന് 238 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 163.01. ഈ വര്‍ഷം 43.29 ശരാശരിയിലാണ് അദ്ദേഹം കസറിയത്. ലോകകപ്പില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

ട്രിസ്റ്റാന്‍ സ്റ്റബ്‌സ്

ട്രിസ്റ്റാന്‍ സ്റ്റബ്‌സ്

ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സും കന്നി ലോകകപ്പാണ് കളിക്കാനൊരുങ്ങുന്നത്. സമീപകാലത്ത് കളിച്ച മത്സരങ്ങളെല്ലാം സ്റ്റബ്‌സ് തിളങ്ങിയിരുന്നു. അതിവേഗം റണ്‍സുയര്‍ത്തുന്ന താരം മിന്നല്‍ ഫീല്‍ഡറുമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 28 പന്തില്‍ 72 റണ്‍സ് നേടി അദ്ദേഹം ഞെട്ടിച്ചിരുന്നു. 9 ടി20കളില്‍ നിന്ന് 142 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 28.40. 191.89 എന്ന സൂപ്പര്‍ സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. 22കാരനായ താരത്തെ എല്ലാവരും കരുതിത്തന്നെയാവും ഇറങ്ങുകയെന്നുറപ്പ്.

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

യാനിക് കാറിയ

യാനിക് കാറിയ

അപ്രതീക്ഷിതമായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ യാനിക് കാറിയ ഇടം പിടിച്ചത്. ടീം പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം ദേശീയ ടീമിനായി ഒരു മത്സരം പോലും കളിച്ചിരുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് വെസ്റ്റ് ഇന്‍ഡീസിനായി അദ്ദേഹം അരങ്ങേറിയത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വിക്കറ്റെടുത്ത് വരവറിയിക്കുകയും ചെയ്തു. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇത്തവണ കരുതിയിരിക്കേണ്ട താരങ്ങളിലൊരാളാണ് കാറിയ.

Story first published: Sunday, October 9, 2022, 14:17 [IST]
Other articles published on Oct 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+