വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീര തിരിച്ചുവരവുമായി ഇഷാന്‍, ഗാംഗുലിയേയും ഹിറ്റ്മാനെയും മറികടന്നു, റെക്കോഡ്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തിനായി താനുമുണ്ടെന്ന് പ്രകടനത്തിലൂടെ ഇഷാന്‍ തെളിയിക്കുകയാണ്

1

ധാക്ക: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച് ഇഷാന്‍ കിഷന്‍. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ഇഷാന്‍ വളരെയധികം വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ധോണിയുടെ തട്ടകമായ റാഞ്ചിയില്‍ ബാറ്റിങ് വിരുന്നൊരുക്കിയാണ് ഇഷാന്‍ മടങ്ങിയത്. 84 പന്തില്‍ നാല് ഫോറും 7 സിക്‌സും ഉള്‍പ്പെടെ 93 റണ്‍സാണ് അദ്ദേഹം നേടിയത്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ആരാധകരുടെയും ടീമിന്റെയും മനസ് കീഴടക്കിയാണ് ഇഷാന്റെ മടക്കം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തിനായി താനുമുണ്ടെന്ന് പ്രകടനത്തിലൂടെ ഇഷാന്‍ തെളിയിക്കുകയാണ്.

Also Read : ഗാംഗുലിയെപ്പോലെ ഇതിഹാസം, അവന്‍ 'വാഴ്ത്തപ്പെടാത്ത ഹീറോ, ഓപ്പണറെ പ്രശംസിച്ച് ബംഗാര്‍Also Read : ഗാംഗുലിയെപ്പോലെ ഇതിഹാസം, അവന്‍ 'വാഴ്ത്തപ്പെടാത്ത ഹീറോ, ഓപ്പണറെ പ്രശംസിച്ച് ബംഗാര്‍

സിക്‌സറില്‍ റെക്കോഡ്

സിക്‌സറില്‍ റെക്കോഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു ഏകദിന ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലിയുടെ റെക്കോഡിനെ മറികടക്കാന്‍ ഇഷാന്‍ കിഷനായി. ആറ് സിക്‌സുകള്‍ നേടിയ സൗരവ് ഗാംഗുലിയും രോഹിത് ശര്‍മയുമായിരുന്നു ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 7 സിക്‌സുകള്‍ നേടിയതോടെ ഇഷാന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. 8 സിക്‌സുകള്‍ നേടിയ യൂസഫ് പഠാനാണ് ഈ പട്ടികയില്‍ തലപ്പത്ത്. സിക്‌സറിന് ശ്രമിച്ചാണ് ഇഷാന്‍ പുറത്തായത്. തന്നെ എഴുതിത്തള്ളരുതെന്ന് പ്രകടനത്തിലൂടെ അദ്ദേഹം സെലക്ടമാരെ ഓര്‍മ്മിപ്പിക്കുന്നു.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

കൂട്ടുകെട്ടില്‍ റെക്കോഡ്

കൂട്ടുകെട്ടില്‍ റെക്കോഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു ഏകദിനത്തിലെ ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഇഷാന്‍-ശ്രേയസ് കൂട്ടുകെട്ട്. 161 റണ്‍സാണ് ഇന്ന് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് സൃഷ്ടിച്ച 158 റണ്‍സിന്റെ റെക്കോഡാണ് ഇഷാനും ശ്രേയസും ചേര്‍ന്ന് മറികടന്നത്. 189 റണ്‍സ് നേടിയ വിരാട് കോലി-അജിന്‍ക്യ രഹാനെ കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച ഇടം കൈയന്‍മാരുടെ അഭാവമുണ്ട്. ഇഷാന്‍ ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാനുള്ള അവസരം അദ്ദേഹത്തിന് മുന്നിലുണ്ട്.

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

റിഷഭും സഞ്ജുവും കരുതിയിരുന്നോ

റിഷഭും സഞ്ജുവും കരുതിയിരുന്നോ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഇഷാന്‍ കിഷനും ഫോമിലേക്കെത്തിയതോടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടുമെന്ന് ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തിന്റെ പരിമിത ഓവറിലെ പ്രകടനം മോശമാണ്. സഞ്ജു വലം കൈയന്‍ ബാറ്റ്‌സ്മാനായതിനാല്‍ മുന്‍തൂക്കം ഇഷാന് ലഭിക്കുന്നു. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഇഷാന്‍ റിഷഭിനും സഞ്ജുവിനും വലിയ വെല്ലുവിളിയായി മാറുമെന്നുറപ്പ്. വരുന്ന ടി20 ലോകകപ്പിന് ശേഷം വലിയ അഴിച്ചുപണി ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നതിനാല്‍ ഇഷാന് പ്രതീക്ഷകളേറെ.

Story first published: Sunday, October 9, 2022, 21:26 [IST]
Other articles published on Oct 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X