Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

118 റണ്‍സ്, മൂന്നിലും നോട്ടൗട്ട്, ഇത് സഞ്ജു 2.0! ഇനി അവന്റെ നാളെന്നു അശ്വിന്‍

sanju ashwin

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ ഒരിക്കല്‍ക്കൂടി പിടിച്ചുപറ്റിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ദേശീയ ടീമിനു വേണ്ടി സ്ഥിരമായി അവസരം ലഭിക്കുകയാണെങ്കില്‍ തനിക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുമെന്നു അദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. തീര്‍ച്ചയായും വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ ഇതു സെലക്ടര്‍മാരെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും നോട്ടൗട്ടായി നിന്ന സഞ്ജു 114.56 സ്‌ട്രൈക്ക് റേറ്റോടെ 118 റണ്‍സെടുത്തിരുന്നു. ഒരു ഫിഫ്റ്റിയുള്‍പ്പെടെയായിരുന്നു ഇത്. ആദ്യ കളിയില്‍ നേടിയ കരിയര്‍ ബെസ്റ്റ് സ്‌കോറായ 86 റണ്‍സാണ് മികച്ച പ്രകടനം. ഫിനിഷിങ് റോളില്‍ തന്റെ മികവ് ഈ പരമ്പയിലൂടെ സഞ്ജു അടിവരയിടുകയായിരുന്നു. സഞ്ജുവിന്റെ പ്രകടനത്തോടെ വാനോളം പുകഴ്ത്തിയിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ ടീമിനൊപ്പം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലുള്ള അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലാണ് സഞ്ജുവിനെ പ്രശംസിച്ചത്.

അതിശയിപ്പിക്കുന്ന താരം

അതിശയിപ്പിക്കുന്ന താരം

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനം സഞ്ജു സാംസണിനു വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സഞ്ജു അതിശയിപ്പിക്കുന്ന കളിക്കാരനും, വളരെ നല്ല മനുഷ്യനുമാണ്. വളരെ ശാന്തമായിട്ടുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. അതു മാത്രമല്ല അസാധാരണ പ്രതിഭയും സഞ്ജുവിനുണ്ട്. അതു എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണെന്നും ആര്‍ അശ്വിന്‍ പറഞ്ഞു. ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗം കൂടിയാണ് അദ്ദേഹം.

Also Read: T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

സഞ്ജുവിന്‍റെ നാളുകള്‍

സഞ്ജുവിന്‍റെ നാളുകള്‍

ആദ്യ ഏകദിനത്തില്‍ അവിസ്മരണീയ ഇന്നിങ്‌സായിരുന്നു സഞ്ജു സാംസണ്‍ കളിച്ചത്. റണ്‍ചേസില്‍ ഇന്ത്യ പതറവെ ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 86 റണ്‍സുമായി ടീമിനെ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിച്ചു. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് സഞ്ജുവിനു ടീമിനെ ജയിപ്പിക്കാനാവാതെ പോയത്. കഴിയില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതി വീഴുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യയെ ഏതാണ്ട് ജയിപ്പിക്കാവുന്ന ഘട്ടത്തിലേക്കു സഞ്ജു അന്നു കൊണ്ടു പോയതായി ആര്‍ അശ്വിന്‍ പറഞ്ഞു. സഞ്ജു സാംസണ്‍ ചാപ്റ്റര്‍ 2.0 ഇവിടെ നിന്നും തുടങ്ങുകയാണ്, അതു വളരെ മികച്ചത് തന്നെയായിരിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: പ്രായം കൂടിയവരുടെ പ്ലേയിങ് 11 ഇതാ, ഡികെ 'വല്യേട്ടന്‍', മൂന്ന് ഇന്ത്യക്കാര്‍

വ്യത്യസ്ത റോളുകള്‍

വ്യത്യസ്ത റോളുകള്‍

അതേസമയം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യത്യസ്ത തരത്തിലുള്ള റോളുകളില്‍ താന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മൂന്നാം ഏകദിനത്തിനു മുമ്പ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. ഞാന്‍ വ്യത്യസ്ത ടീമുകളുടെ ഭാഗമായിരുന്നു. എനിക്കു വ്യത്യസ്ത റോളുകള്‍ക്കായി തയ്യാറെടുക്കേണ്ടി വരികയും ചെയ്തു. ഇതു തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്. പക്ഷെ ഞാന്‍ അതു ആസ്വദിക്കുന്നു. ഈ ഫിനിഷിങ് റോളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കു നല്‍കിയിരിക്കുകയാണെന്നും സഞ്ജു പറഞ്ഞിരുന്നു.

റോള്‍ ആസ്വദിക്കുന്നു

റോള്‍ ആസ്വദിക്കുന്നു

ശാരീരികമായി എന്റെ ടോപ് ഓര്‍ഡര്‍ ഹബാറ്റിങില്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷെ മാനസികമായി വ്യത്യസ്ത തരത്തിലുള്ള സാഹചര്യങ്ങളോടു പ്രതികരിക്കാന്‍ ഞാന്‍ തയ്യാറാണ്. മുമ്പ് ഇതു ഭംഗിയായി നിര്‍വഹിച്ചിട്ടുള്ള താരങ്ങളില്‍ നിന്നും ഞാന്‍ കൂടുതല്‍ പഠിക്കുകയാണ്. കൂടാതെ മുമ്പ് എങ്ങനെയാണ് താരങ്ങള്‍ മനോഹരമായി ഇതു നിര്‍വഹിച്ചതെന്നു ചരിത്രത്തില്‍ നിന്നും ഞാന്‍ പഠിക്കുന്നുണ്ട്. ഒരു പാട് പഠനം ആവശ്യമാണെങ്കിലും ഞാന്‍ ഈ റോള്‍ ആസ്വദിക്കുന്നതായി സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, October 12, 2022, 14:42 [IST]
Other articles published on Oct 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+