T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 16ാം തീയ്യതിയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയാണ് ലോകകപ്പിന് വേദിയെന്നതിനാല്‍ ഇത്തവണ കാര്യങ്ങള്‍ എതിരാളികള്‍ക്കൊന്നും അനുകൂലമാവില്ല. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ അവര്‍ തന്നെയാണ് ഫേവറേറ്റുകളെന്ന് പറയാതിരിക്കാനാവില്ല.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കളിക്കുകയാണ് ടീമുകള്‍. ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്താനെതിരേയാണ്. ഇത്തവണത്തെ ടി20 ലോകകപ്പിലും പല റെക്കോഡുകളും തകര്‍ക്കപ്പെടാന്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ തകര്‍ക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള നാല് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മത്സരം
ടി20യില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ മത്സരം കളിച്ച താരം ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനുമാണ്. രണ്ട് പേരും 72 മത്സരങ്ങള്‍ വീതമാണ് ടീമിനെ നയിച്ചത്. ധോണി 2020ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണത്തെ ലോകകപ്പിന് മുന്നോടിയായാണ് മോര്‍ഗന്‍ കളമൊഴിഞ്ഞത്. രണ്ട് പേരും പങ്കിടുന്ന ഈ വമ്പന്‍ റെക്കോഡ് മറികടക്കാന്‍ സാധ്യതയുള്ളത് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്. 68 മത്സരങ്ങള്‍ ഇതിനോടകം ഫിഞ്ച് ടീമിനെ നയിച്ചിട്ടുണ്ട്. ഇത്തവണ ലോകകപ്പില്‍ ഓസീസിനെ നയിക്കുന്നത് ഫിഞ്ചായതിനാല്‍ ഈ റെക്കോഡ് തകര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിക്കേല്‍ക്കാത്ത സാഹചര്യത്തില്‍ ഫിഞ്ച് ഈ റെക്കോഡ് സ്വന്തം പേരിലാക്കും.
Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

കൂടുതല്‍ ക്ലീന്‍ബൗള്‍ഡ് വിക്കറ്റ്
ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ക്ലീന്‍ബൗള്‍ഡ് വിക്കറ്റെന്ന റെക്കോഡ് ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ പേരിലാണ്. 43 തവണയാണ് അദ്ദേഹം ബാറ്റ്‌സ്മാന്റെ സ്റ്റംപ് പിഴുതത്. തുടര്‍ച്ചയായും കൃത്യതയോടെയും യോര്‍ക്കറുകളെറിയാന്‍ മലിംഗ മിടുക്കനാണ്. അതുകൊണ്ട് തന്നെ ക്യാച്ച് ഔട്ടിനെക്കാള്‍ കൂടുതല്‍ ക്ലീന്‍ബൗള്‍ഡാക്കിയാണ് മലിംഗ വിക്കറ്റ് നേടിയത്. ഈ റെക്കോഡില്‍ മലിംഗയെ മറികടക്കാന്‍ തയ്യാറെടുക്കുന്നത് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ്. നിലവില്‍ 39 വിക്കറ്റുകളാണ് സ്പിന്നറുടെ പേരിലുള്ളത്. ഗൂഗ്ലിയിലൂടെ കറക്കിവീഴ്ത്താന്‍ മിടുക്കനായ റാഷിദ് ഈ വമ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്.

കൂടുതല്‍ പുറത്താക്കല്‍ നടത്തുന്ന കീപ്പര്‍
ടി20യില്‍ കൂടുതല്‍ പുറത്താക്കല്‍ നടത്തുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡ് നിലവില്‍ എംഎസ് ധോണിയുടെ പേരിലാണ്. 91 തവണയാണ് അദ്ദേഹം ഇത്തരത്തില്‍ പുറത്താക്കല്‍ നടത്തിയിട്ടുള്ളത്. ധോണിയുടെ ഈ റെക്കോഡിനെ മറികടക്കുക പ്രയാസമാണ്. എന്നാല്‍ നിലവില്‍ അതിന് സാധ്യതയുള്ള താരങ്ങളിലൊരാള്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കാണ്. ഇതുവരെ 79 പുറത്താക്കല്‍ അദ്ദേഹം നടത്തി. ടി20 ലോകകപ്പില്‍ 13 പുറത്താക്കല്‍ നടത്തിയാല്‍ ഡീകോക്കിന് ധോണിയെ മറികടക്കാന്‍. ഇതിനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ്
ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയുടെ പേരിലാണ്. ഈ വര്‍ഷം 38 വിക്കറ്റുകളാണ് ഈ വര്‍ഷം അദ്ദേഹം നേടിയത്. എന്നാല്‍ ലാമിച്ചാനെയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിനാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ഭുവി 32 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുണ്ട്. ടി20 ലോകകപ്പിലൂടെ അദ്ദേഹം ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications