For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ

1

ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിനായി ഇതിനോടകം ടീമുകളില്‍ പലതും ഓസ്‌ട്രേലയയില്‍ എത്തിയിട്ടുണ്ട്. സന്നാഹ മത്സരങ്ങളിലേക്ക് ടീമുകള്‍ കടക്കുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയാണ് ഇത്തവണത്തെയും ഫേവറേറ്റുകള്‍. ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാമുണ്ട്. ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. ടോപ് ഫൈവ് ഇതാ.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് തലപ്പത്ത്. 2014ലെ ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്. ഇത്തവണത്തെ ടി20 ലോകകപ്പിലും കോലിയില്‍ പ്രതീക്ഷകളേറെ. ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടി കോലി മിന്നും ഫോമിലാണ്. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള കോലിക്ക് ഗംഭീര റെക്കോഡുമുണ്ട്. സ്വന്തം റെക്കോഡിനെ ഇത്തവണ കോലിക്ക് മറികടക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

തിലകരത്‌ന ദില്‍ഷന്‍

തിലകരത്‌ന ദില്‍ഷന്‍

ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനാണ് രണ്ടാം സ്ഥാനത്ത്. 2009ലെ ടി20 ലോകകപ്പില്‍ 317 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതിനോടകം വിരമിച്ച താരമാണ് ദില്‍ഷന്‍. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ശൈലിയാണ് ദില്‍ഷന്റേത്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമായിരുന്നു ദില്‍ഷന്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാനാവും.

ബാബര്‍ അസം

ബാബര്‍ അസം

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും പാകിസ്താന്‍ നായകനുമായ ബാബര്‍ അസമാണ് ഈ റെക്കോഡ് പട്ടികയിലെ മൂന്നാമന്‍. 2021 സീസണില്‍ 303 റണ്‍സാണ് ബാബര്‍ നേടിയത്. ഇത്തവണയും വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ബാബര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും മാന്യമായ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ക്ലാസിക് താരമാണ് ബാബര്‍. പാകിസ്താന്‍ നായകനായും തിളങ്ങുന്ന അദ്ദേഹത്തിന്റെ പ്രകടനത്തിലാണ് ഇത്തവണയും പാകിസ്താന്റെ പ്രതീക്ഷ.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മുന്‍ ശ്രീലങ്കന്‍ നായകനായ മഹേല ജയവര്‍ധന. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിരുന്ന ജയവര്‍ധനയും ഇതിനോടകം വിരമിച്ചു. നിലവില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം സജീവമാണ്. 2010ലെ ടി20 ലോകകപ്പിലാണ് ജയവര്‍ധനയുടെ മികച്ച പ്രകടനം കണ്ടത് 302 റണ്‍സാണ് അദ്ദേഹം നേടിയത്

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയിലെ അഞ്ചാമന്‍. ഓസ്‌ട്രേലിയ ചാമ്പ്യന്മാരായ അവസാന ലോകകപ്പില്‍ 289 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന ലോകകപ്പിലെ താരമായതും വാര്‍ണറാണ്. തട്ടകത്തില്‍ കൂടുതല്‍ കരുത്തനായ വാര്‍ണറില്‍ ഇത്തവണയും ടീമിന് പ്രതീക്ഷകളേറെ. മുഹമ്മദ് റിസ്വാന്‍ അവസാന ലോകകപ്പില്‍ 281 റണ്‍സും 2016ല്‍ വിരാട് കോലി 273 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Sunday, October 9, 2022, 19:46 [IST]
Other articles published on Oct 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+