Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: പ്രായം കൂടിയവരുടെ പ്ലേയിങ് 11 ഇതാ, ഡികെ 'വല്യേട്ടന്‍', മൂന്ന് ഇന്ത്യക്കാര്‍

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരുകയാണ്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ എല്ലാ ടീമുകള്‍ക്ക് മുന്നിലും വെല്ലുവിളികളേറെ. ഓസീസിലെ പേസും ബൗണ്‍സും മറികടക്കുക എളുപ്പമല്ല. നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ അവര്‍ തന്നെയാണ് ഫേവറേറ്റുകള്‍. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.

ഇത്തവണ ലോകകപ്പില്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ഏറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. അതുകൊണ്ട് തന്നെ നിരവധി സീനിയര്‍ താരങ്ങളും ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തവണ ലോകകപ്പിന്റെ ഭാഗമാവുന്ന പ്രായം കൂടിയ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 ഇതാ.

രോഹിത് ശര്‍മ - ഡേവിഡ് വാര്‍ണര്‍

രോഹിത് ശര്‍മ - ഡേവിഡ് വാര്‍ണര്‍

ടീമിന്റെ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓസീസ് താരം ഡേവിഡ് വാര്‍ണറുമാണ്. രണ്ട് താരങ്ങളും 35 വയസ് കഴിഞ്ഞവരാണ്. രോഹിത്തിനെക്കാള്‍ പ്രായം കൂടുതല്‍ വാര്‍ണര്‍ക്കാണ്. രണ്ട് പേരും ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താന്‍ സാധ്യതയുള്ളവരെന്ന് വിലയിരുത്തപ്പെടുന്നവരാണ്. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ അല്‍പ്പം മോശമാണ്. അതേ സമയം വാര്‍ണര്‍ മികച്ച ഫോമിലാണ്. തട്ടകത്തില്‍ കൂടുതല്‍ കരുത്തനായ വാര്‍ണറെ എല്ലാ എതിരാളികളും ഭയക്കുന്നു.

Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി

മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി

ന്യൂസീലന്‍ഡ് സൂപ്പര്‍ ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഏഴാം ടി20 ലോകകപ്പാണ് ഇത്തവണ കളിക്കാന്‍ പോകുന്നത്. 36 വയസ് പിന്നിട്ട ഗപ്റ്റില്‍ മൂന്നാം നമ്പറിലാണ് ഈ പ്ലേയിങ് 11 സ്ഥാനം. നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ്. ഇംഗ്ലണ്ട് ടീമിനൊപ്പം സമീപകാലത്തായി ഉയര്‍ന്നുവന്ന താരമാണ് മലാന്‍. അല്‍പ്പം വൈകിയാണ് ദേശീയ ടീമില്‍ സജീവമായതെങ്കിലും ഇപ്പോള്‍ ടീമിന്റെ നിര്‍ണ്ണായക താരമാണ് മലാന്‍.

അദ്ദേഹത്തിനും പ്രായം 35 കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് അഞ്ചാം നമ്പറില്‍. ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലടക്കം ഗംഭീര പ്രകടനം നടത്തി കൈയടി നേടുന്ന മോയിനും പ്രായം 35 പിന്നിട്ടു. ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനാണ് മോയിന്‍ അലി. പാകിസ്താനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിച്ച് പരമ്പര നേടിക്കൊടുത്തത് മോയിനാണ്.

ഷക്കീബ് അല്‍ ഹസന്‍ -ക്രിസ് വോക്‌സ്

ഷക്കീബ് അല്‍ ഹസന്‍ -ക്രിസ് വോക്‌സ്

ഓള്‍റൗണ്ടര്‍മാരില്‍ പരിഗണിക്കാന്‍ സാധിക്കുന്ന പ്രായം കൂടിയ രണ്ട് താരങ്ങള്‍ ഷക്കീബ് അല്‍ ഹസനും ക്രിസ് വോക്‌സുമാണ്. ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബിന് 35 വയസിന് മുകളില്‍ പ്രായമുണ്ട്. ഇത്തവണ ബംഗ്ലാദേശിനെ ലോകകപ്പില്‍ നയിക്കുന്നത് ഷക്കീബാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ഷക്കീബ്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറാണ്. 33പിന്നിട്ട താരം പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് വലിയ ഉപകാരിയാണ്. ഇത്തവണ ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് വോക്‌സ്.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ടീമിന്റെ വിക്കറ്റ് കീപ്പറും പ്രായം കൂടിയ താരവും ദിനേഷ് കാര്‍ത്തികാണ്. 37 പിന്നിട്ട കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ ഇപ്പോഴും തിളങ്ങുന്നു. കമന്റേറ്ററായി കരിയര്‍ തുടങ്ങിയ ശേഷം ഐപിഎല്ലില്‍ മികവ് കാട്ടി അത്ഭുത തിരിച്ചുവരവ് നടത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. റിഷഭ് പന്തിനെ പ്ലേയിങ് 11 പുറത്തിരുത്തി ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കുന്നത് കാര്‍ത്തികിനെയാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമായി കാര്‍ത്തിക് മാറി.

ആര്‍ അശ്വിന്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്

ആര്‍ അശ്വിന്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ 36 വയസ് പിന്നിട്ട താരമാണ്. ഇത്തവണ അപ്രതീക്ഷിതമായി ഇന്ത്യയുടെ ടി20 ലോകകപ്പിലേക്ക് വിളിയെത്തിയ താരമാണ് അശ്വിന്‍. പേസ് നിരയില്‍ രണ്ട് പേരും ന്യൂസീലന്‍ഡ് താരങ്ങളാണ്. ടിം സൗത്തിക്കും ട്രന്റ് ബോള്‍ട്ടിനും പ്രായം 33 പിന്നിട്ടു. സൗത്തി സ്വിങ് ബൗളിങ്ങിലൂടെ വിക്കറ്റ് നേടുമ്പോള്‍ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് യോര്‍ക്കറുകളിലൂടെയും സ്വിങ്ങിലൂടെയും വിറുപ്പിക്കുന്ന ബൗളറാണ്.

Story first published: Tuesday, October 11, 2022, 9:22 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+