IND vs SA: ഉന്നതങ്ങളില്‍ 'ശ്രേയസ്', സൂര്യകുമാര്‍ കരുതിയിരുന്നോ!, വമ്പന്‍ റെക്കോഡ്

റാഞ്ചി: ഇന്ത്യയുടെ ഏകദിന ടീമിന്റെ നെടുന്തൂണായി ശ്രേയസ് അയ്യര്‍ മാറുന്നു. സീനിയേഴ്‌സ് വിരമിച്ച് കളമൊഴിയുമ്പോള്‍ ഇന്ത്യയുടെ വിശ്വസ്തനായി താനുണ്ടാകുമെന്ന് അടിവരയിട്ട് തെളിയിക്കുകയാണ് ശ്രേയസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. 111 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ 113 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച ഗംഭീര ഇന്നിങ്‌സായിരുന്നു ഇത്.ടി20 ഫോര്‍മാറ്റില്‍ ടീമിന് പുറത്താണെങ്കിലും ഏകദിനത്തില്‍ താന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന് പ്രകടനങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഫിഫ്റ്റിയോടെ ശ്രേയസ് പ്രശംസ പിടിച്ചുപറ്റുന്നു.

ആറില്‍ അഞ്ചിലും ഫിഫ്റ്റി
അവസാനം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചിലും ഫിഫ്റ്റി നേടാന്‍ ശ്രേയസിന് സാധിച്ചിരിക്കുകയാണ്. 80, 54, 63, 44, 50 എന്നിങ്ങനെ നേടിയ ശ്രേയസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഫിഫ്റ്റിയോടെ മുന്നോട്ട് പോകുന്നു. സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ടി20യില്‍ ശ്രേയസിന്റെ സ്‌ട്രൈക്കറേറ്റ് ചോദ്യമുയര്‍ത്തുമ്പോഴും ഏകദിനത്തില്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും നന്നായി ശ്രേയസ് തിളങ്ങുന്നു. റണ്‍സ് പിന്തുടരുമ്പോഴും അദ്ദേഹം പതറുന്നില്ല.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

സൂര്യകുമാര്‍ യാദവിന് വെല്ലുവിളി
നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശ്രേയസ്. എന്നാല്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് പരിക്കേറ്റ് അദ്ദേഹത്തിന് ടീമിന് പുറത്താകേണ്ടി വന്നു. ഇതോടെ ശ്രേയസിന്റെ നാലാം സ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവ് കടന്നുവന്നു. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് സൂര്യകുമാര്‍ കസറിയതോടെ പകരക്കാരന്റെ വേഷത്തിലേക്ക് ശ്രേയസ് ഒതുങ്ങി. ടി20യില്‍ ശ്രേയസിന്റെ സ്ഥാനത്തിന് വെല്ലുവിളികളില്ല. എന്നാല്‍ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് ശ്രേയസ്. ഇന്ത്യ ഒന്നാം നിര ടീമുമായി ഏകദിനം കളിക്കുമ്പോള്‍ തനിക്കും സ്ഥാനം ഉണ്ടാവണമെന്ന് പ്രകടനത്തിലൂടെ അദ്ദേഹം തെളിയിക്കുന്നു.

ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ട താരം
ഇന്ത്യ പുറത്തിരുത്തി പാഴാക്കേണ്ട പ്രതിഭയല്ല ശ്രേയസിന്റേത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും ശ്രേയസിന് മികവുണ്ട്. ഏത് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ ശ്രേയസ് ബെസ്റ്റാണ്. നാലാം നമ്പറില്‍ തിളങ്ങാന്‍ തനിക്ക് സാധിക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം തെളിയിച്ചതാണ്. ടി20 ലോകകപ്പില്‍ ബാക്കപ്പ് താരമായാണ് ഇന്ത്യ ശ്രേയസിനെ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യ കൂടുതല്‍ അവസരം നല്‍കി അദ്ദേഹത്തെ പിന്തുണക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ഭാവിയില്‍ നായകനായി പരിഗണിക്കാവുന്ന താരം കൂടിയാണ് ശ്രേയസ് അയ്യര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications