Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കറക്കി വീഴ്ത്തി കുല്‍ദീപ്, മിന്നിച്ച് ഗില്‍, ത്രില്ലിങ് ജയത്തോടെ പരമ്പര നേടി ഇന്ത്യ

1

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയത്തോടെയാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെയും (49) ശ്രേയസ് അയ്യരുടെയും (28*) ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഹെന്‍ റിച്ച് ക്ലാസന്റെ (34) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

1

ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ നായകന്‍ ധവാന്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഈ തീരുമാനം തെറ്റിയില്ല. ക്വിന്റന്‍ ഡീകോക്കിനെ (6) മടക്കി വാഷിങ്ടണ്‍ സുന്ദറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ജെന്നിമാന്‍ മലാന്‍ (15), റീസ ഹെന്‍ഡ്രിക്‌സ് (3), എയ്ഡന്‍ മാര്‍ക്രം (9), എന്നിവരെല്ലാം നിരാശപ്പെടുത്തി. കേശവ് മഹാരാജും പുറത്തിരുന്നതോടെ ഡേവിഡ് മില്ലറിന് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. അപകടകാരിയായ മില്ലറെ (7) സുന്ദര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

1

ആന്‍ഡിലി ഫെലുക്ക്വായോ (5), മാര്‍ക്കോ യാന്‍സന്‍ (14), ബ്യോണ്‍ ഫോര്‍ട്ടന്‍ (1), ആന്‍ റിച്ച് നോക്കിയേ (0) എന്നിവരെല്ലാം വന്നതുപോലെ മടങ്ങി. ലൂങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. 4.1 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് നാല് വിക്കറ്റ് നേടിയത്. ഇന്ത്യന്‍ ടീമിന്റെ ബൗളര്‍മാരുടെ അച്ചടക്കത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

1

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം നായകന്‍ ശിഖര്‍ ധവാന്‍ മടങ്ങി. 14 പന്തില്‍ 1 ബൗണ്ടറിയടക്കം 8 റണ്‍സ് നേടിയ ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയ ഇഷാന്‍ കിഷന് (10) മൂന്നാം മത്സരത്തില്‍ തിളങ്ങാനായില്ല. 18 പന്തില്‍ 2 ഫോര്‍ നേടിയ ഇഷാനെ ബ്യോണ്‍ ഫോര്‍ട്ടന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് കൈയിലൊതുക്കുകയായിരുന്നു.

ഒരു വശത്ത് ശുബ്മാന്‍ ഗില്‍ കളം നിറഞ്ഞു. 57 പന്തില്‍ 8 ബൗണ്ടറിയടക്കം 49 റണ്‍സ് നേടിയ ഗില്ലിനെ ലൂങ്കി എന്‍ഗിഡി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍ (28*) 23 പന്തില്‍ മൂന്ന് ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സഞ്ജു സാംസണും (2) പുറത്താവാതെ നിന്നു.

1

പ്ലേയിങ് 11: ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ജന്നെമന്‍ മലാന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ്സ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മര്‍ക്രാം, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍ (ക്യാപ്റ്റന്‍), മാര്‍ക്കോ യാന്‍സണ്‍, ആന്‍ഡിലെ ഫെലുക്വായോ, ബ്യോണ്‍ ഫോര്‍ട്ടന്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ.

Story first published: Tuesday, October 11, 2022, 18:38 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+