
കരുത്തോടെ ഇന്ത്യ
ഇന്ത്യക്കാണ് മാനസികമായി മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ 25 പന്ത് ബാക്കി നിര്‍ത്തി അനായാസ ജയം ഇന്ത്യ നേടിയെടുത്തതോടെ മൂന്നാം മത്സരത്തില്‍ മുന്‍തൂക്കം ഇന്ത്യക്ക് തന്നെ. കരുത്തുറ്റ താനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ബൗളിങ് നിരയും മെച്ചപ്പെട്ടതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് ഡല്‍ഹിയില്‍ ഇറങ്ങാനാവും.
ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നായകന്‍ ശിഖര്‍ ധവാന്‍ മോശം ഫോമിലാണെങ്കിലും മറ്റുള്ളവരെല്ലാം പ്രതീക്ഷ നല്‍കുന്നു. രണ്ടാം മത്സരത്തില്‍ ശുബ്മാന്‍ ഗില്ലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും ഫോമാണ് പ്രധാന കരുത്ത്. ഇഷാന്‍ കിഷനും ഫോം കണ്ടെത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷകളേറെ.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ബൗളിങ് സ്ഥിരത കാട്ടുമോ?
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നു. മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. മോശം പ്രകടനം കാഴ്ചവെക്കുന്നത് ആവേശ് ഖാനാണ്. ടി20യിലെ തല്ലുകൊള്ളിയായ ആവേശ് ഏകദിനത്തിലും നിറം മങ്ങുന്നു. ന്യൂബോളിലും ഡെത്ത് ഓവറിലുമൊന്നും മികവ് കാട്ടാന്‍ ആവേശിന് സാധിക്കുന്നില്ല. സിറാജിന്റെ ന്യൂബോളിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം ഏകദിനത്തിലെ ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്താനാണ് സാധ്യത. മോശം ഫോമിലുള്ള ആവേശിനെ പുറത്തിരുത്തി യുവതാരം മുകേഷ് കുമാറിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയേക്കും.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ദക്ഷിണാഫ്രിക്ക നിസാരരല്ല
രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയെ പുറത്തിരുത്തി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍ തെറ്റി. എടുത്തുപറയാന്‍ സാധിക്കുന്ന അനുഭവസമ്പന്നരായ താരങ്ങള്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ പ്രധാന പ്രശ്‌നം ഇവരുടെ ഫോമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ക്കൊന്നും ശരാശരി പ്രകടനത്തിന് മുകളിലേക്കുയരാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവരാണ് ഇവരെങ്കിലും നിലവിലെ ഫോം മോശം. ബൗളിങ് നിരയിലും പേരുകേട്ട താരങ്ങള്‍ കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍ എന്നിവര്‍ക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല.

ഡല്‍ഹിയില്‍ റണ്ണൊഴുകും
ഡല്‍ഹിയിലെ പിച്ച് റിപ്പോര്‍ട്ടനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ബാറ്റിങ് അല്‍പ്പം എളുപ്പമാവാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ടോസ് നിര്‍ണ്ണായകമാവും. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ രണ്ടാമത് ബാറ്റ് ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയുടെ നിലവിലെ ബൗളര്‍മാരെ വെച്ച് റണ്‍സ് പ്രതിരോധിക്കുക കടുപ്പമാണ്. എന്നാല്‍ ഭേദപ്പെട്ട ബാറ്റിങ് കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാം. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യാനാവും ഇന്ത്യ ആഗ്രഹിക്കുക.

സാധ്യതാ 11
ഇന്ത്യ-ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍/മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക - ക്വിന്റന്‍ ഡീകോക്ക്, ജെന്നിമാന്‍ മലാന്‍, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), തബ്രൈസ് ഷംസി, കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ


Click it and Unblock the Notifications












