വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരത്തെ അറിയാമോ? രോഹിത് ഫാന്‍സ് ഇല്ല!

വനിതാ ക്രിക്കറ്റിന് സമീപകാലത്തായി വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പുരുഷ താരങ്ങളെപ്പോലെ തന്നെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇന്ന് വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഇവര്‍ക്ക് ഫാന്‍സ് ഗ്രൂപ്പുകള്‍ പോലും ഇന്നുണ്ട്. ഇവരുടെ ഇഷ്ടങ്ങളും ഹോബികളും പ്രണയവും തുടങ്ങി ക്രിക്കറ്റിന് പുറത്തെ കാര്യങ്ങള്‍ അറിയാന്‍ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. നിലവിലെ പ്രശസ്തരായ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. വിരാട് കോലിക്കും സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കുമെല്ലാം വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ആരാധകരുണ്ടെങ്കിലും രോഹിത് ശര്‍മക്ക് ആരാധകര്‍ കുറവാണെന്ന് തന്നെ പറയാം.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളിലെ നിലവിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. ഇടം കൈയന്‍ ഓപ്പണര്‍ക്ക് വലിയ ആരാധക പിന്തുണ ഇന്നുണ്ട്. സ്മൃതി മന്ദാനയുടെ ഇഷ്ട താരം രണ്ട് പേരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ക്രിക്കറ്റിലേക്ക് വരാന്‍ പ്രചോദിപ്പിച്ചതും ആവേശമായതും. എന്നാല്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ശ്രീലങ്കന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയെയാണെന്നാണ് സ്മൃതി പറഞ്ഞിട്ടുള്ളത്.

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരമാണ് സാറാ ടെയ്‌ലര്‍. വിക്കറ്റ് കീപ്പറായ സാറ തന്റെ ഇഷ്ട പുരുഷ ക്രിക്കറ്റ് താരമായി പറയുന്നത് കുമാര്‍ സംഗക്കാരയെയാണ്. ശ്രീലങ്കന്‍ നായകനായിരുന്ന സംഗക്കാരയും വിക്കറ്റ് കീപ്പറായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ളവരിലൊരാളാണ്.
ഇന്ത്യന്‍ വനിത താരം രാധാ യാദവിന്റെ ഇഷ്ട താരമായി പറയുന്നത് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയെയാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മാരിസെയ്ന്‍ കാപ്പിന്റെ ഇഷ്ട പുരുഷ താരം പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിസ്വാന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.

ഓസ്‌ട്രേലിയയുടെ എല്ലിസ പെറിക്ക് രണ്ട് താരങ്ങളെയാണ് ഒരുപോലെ ഇഷ്ടം. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെയും ക്ലാസിക് ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസിയേയുമാണ് എല്ലിസക്ക് ഇഷ്ടം. ഇംഗ്ലണ്ടിന്റെ ഡാനിയെല്ലി വ്യാട്ടിന്റെ വിരാട് കോലി ആരാധന എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോലിയോട് വിവാഹം കഴിക്കാന്‍ പോലും അഭ്യര്‍ത്ഥിച്ച വ്യാട്ട് കോലിയുടെ കടുത്ത ആരാധികയാണ്.

ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസിന്റെ ഇഷ്ട പുരുഷ താരം വിരാട് കോലിയാണ്. ഇന്ത്യയുടെ ഇതിഹാസ താരവും വനിതാ ടീം നായികയുമായ മിതാലി രാജിന്റെ ഇഷ്ട താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ഇതിഹാസ വനിതാ താരമാണ് മിതാലി രാജ്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റിഫാനി ടെയ്‌ലറുടെ മനസ് കീഴടക്കിയ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറയാണ്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമാണ് ലാറ. ഇന്ത്യന്‍ താരം പ്രിയ പുനിയയുടെ ഇഷ്ട താരം രാഹുല്‍ ദ്രാവിഡാണ്. ഇംഗ്ലണ്ടിന്റെ ഹെതര്‍ നൈറ്റിന്റെ ഇഷ്ട താരം ദക്ഷിണാഫ്രിക്കന്‍ പേസ് സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനാണ്. പാകിസ്താന്‍ വനിതാ ടീം ക്യാപ്റ്റന്‍ ബിസ്മാഹ് മഹറൂഫിന്റെ ഇഷ്ട താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications