Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

1

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യ മത്സത്തില്‍ 9 റണ്‍സിന് തോറ്റ ക്ഷീണത്തിലിറങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയത്തോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 279 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ശ്രേയസ് അയ്യര്‍ (113*) ഇഷാന്‍ കിഷന്‍ (93) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

ശ്രേയസിന്റേയും ഇഷാന്റെയും പ്രകടനത്തോടൊപ്പം സഞ്ജു സാംസണിന്റെ ഫിനിഷിങ് മികവിനെയും ആരാധകര്‍ പ്രശംസിക്കുകയാണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെന്നതില്‍ നിന്ന് ഫിനിഷര്‍ റോളിലേക്കെത്തിയ സഞ്ജു ഇന്ത്യക്കായി സ്ഥിരതയോടെ കസറുന്നു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രശംസ പിടിച്ചുപറ്റി. 63 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 86* റണ്‍സാണ് സഞ്ജു നേടിയത്.

വിശ്വസ്തനായ ഫിനിഷര്‍

വിശ്വസ്തനായ ഫിനിഷര്‍

രണ്ടാം മത്സരത്തില്‍ 36 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 30 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താകാതെ ശ്രേയസിന് മികച്ച പിന്തുണ നല്‍കി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. ഇപ്പോഴിതാ സഞ്ജുവിനെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയോട് താരതമ്യപ്പെടുത്തി പ്രശംസിക്കുകയാണ് ആരാധകര്‍. സഞ്ജുവാണ് അടുത്ത ധോണിയെന്നും ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ കളിപ്പിക്കാമെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

റിഷഭ് പന്തല്ല ധോണിയുടെ ഉത്തമ പകരക്കാരന്‍ അത് സഞ്ജുവാണെന്നാണ് ട്വിറ്റര്‍ ആരാധകര്‍ പ്രശംസിക്കുന്നത്. സഞ്ജു നേരത്തെ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിക്കുകയും കടന്നാക്രമണത്തിന് ശ്രമിക്കുകയും ചെയ്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം സഞ്ജു ഇപ്പോള്‍ മാറി സഞ്ചരിക്കുന്നു. ഇന്ത്യയുടെ വിശ്വസ്തനായി സഞ്ജു മാറുന്നു.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഏത് ശൈലിയും വഴങ്ങും

ഏത് ശൈലിയും വഴങ്ങും

ധോണിയെപ്പോലെ പതിയെ തുടങ്ങുകയും പിന്നീട് ആക്രമണത്തിലേക്ക് ചുവടുമാറ്റി വിജയം നേടിയെടുക്കുകയും ചെയ്യുന്നതാണ് സഞ്ജുവിന്റെ ശൈലി. ഇപ്പോഴത് കൃത്യമായ പദ്ധതികളോടെ നടപ്പിലാക്കാന്‍ സഞ്ജുവിനാവുന്നു. സ്വാഭാവികമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു. നിലയുറപ്പിച്ചാല്‍ വിക്കറ്റെടുക്കാന്‍ പ്രയാസമാണ്. ബാക് ഫൂട്ടില്‍ സഞ്ജുവിനെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കുന്നവര്‍ കുറവാണെന്ന് പറയാം.

സ്പിന്നിനെതിരേ സഞ്ജുവിന് മേല്‍കൈയുണ്ട്. പൊതുവേ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ ദൗര്‍ബല്യമാണ്. എന്നാല്‍ സഞ്ജുവിന് സ്പിന്നിനെതിരേ അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാനാവും. സമീപകാലത്തായി സ്പിന്നിനെതിരേ കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളിലെ മുന്‍ നിരക്കാരിലൊരാളാണ് സഞ്ജു. ടി20യില്‍ നിലവില്‍ ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികുമാണ് ഇന്ത്യയുടെ പ്രധാന ഫിനിഷര്‍മാര്‍.

Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ഫിനിഷറാവാന്‍ സഞ്ജുവിനാകും

ഫിനിഷറാവാന്‍ സഞ്ജുവിനാകും

വരുന്ന ടി20 ലോകകപ്പിന് ശേഷം കാര്‍ത്തിക് പടിയിറങ്ങിയാല്‍ ടി20യില്‍ ആ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാം. അതിവേഗം റണ്‍സുയര്‍ത്താനും സഞ്ജുവിന് മികവുണ്ട്. ഏകദിനത്തില്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ സഞ്ജുവിനെ കളിപ്പിക്കാം. സഞ്ജു ധോണിയെപ്പോലെ ശാന്തനായ താരമാണെന്നും ആരാധകര്‍ പറയുന്നു. മനസിലുള്ളത് കളത്തില്‍ പെട്ടെന്ന് പ്രകടപ്പിക്കാത്ത താരമാണ്. സമ്മര്‍ദ്ദം ബാധിക്കാത്ത താരമായി സഞ്ജു വളര്‍ന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു തിളങ്ങിയിരുന്നു. മോശം ഫോമിലുള്ള റിഷഭ് പന്ത് പ്ലേയിങ് 11 പുറത്തിരിക്കവെ സഞ്ജുവിന്റെ മുന്നില്‍ വാതില്‍ തുറന്നിരിക്കുകയാണ്. ഇതേ ഫോമില്‍ തുടരാനായാല്‍ ധോണി ഒഴിച്ചിട്ട വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് അധികം വൈകാതെ എത്താനായേക്കും.

Story first published: Monday, October 10, 2022, 9:14 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+