For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യന്‍ 'ബി' ടീം, ഇതാ ഹിറ്റുകളും ഫ്‌ളോപ്പുകളും

മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം

കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ സ്വപ്‌നതുല്യമായ വിജയമാണ് ഇന്ത്യയുടെ രണ്ടാംനിര ടീം ഏകദിന പരമ്പരയില്‍ സ്വന്തമാക്കിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിച്ച ഇന്ത്യന്‍ ടീമിനു ഏകദിന പരമ്പരയില്‍ ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം സൗത്താഫ്രിക്ക വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള അതേ സംഘത്തെയാണ് പരമ്പരയില്‍ ഇറക്കിയത്. ഇന്ത്യന്‍ ടീമിലാവട്ടെ മുന്‍നിര താരങ്ങളൊന്നും തന്നെയില്ലായിരുന്നു. ധവാനായിരുന്നു അനുഭവസമ്പത്തുള്ള ഏക താരം.

ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ബൗളിങ് മികവില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ പരമ്പര 2-1നു ഇന്ത്യ വരുതിയിലാക്കുകയും ചെയ്തു. നിര്‍ണായകമായ മൂന്നാമങ്കത്തിലെ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെയാണെന്നു പരിശോധിക്കാം.

ശിഖര്‍ ധവാന്‍ (ഫ്‌ളോപ്പ്)

ശിഖര്‍ ധവാന്‍ (ഫ്‌ളോപ്പ്)

നായകന്‍ ശിഖര്‍ ധവാനായിരുന്നു ഇന്ത്യന്‍ നിരയിലെ പ്രധാന ഫ്‌ളോപ്പ്. പരമ്പരയില്‍ ഒരിക്കല്‍ക്കൂടി വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനായില്ല. വെറും എട്ടു റണ്‍സ് മാത്രമാണ് ധവാനു നേടാനായത്. 14 ബോളുകളില്‍ നിന്നും ഒരു ബൗണ്ടറിയോടെയായിരുന്നു ഇത്. ഏഴാം ഓവറിലെ ആദ്യ ബോളില്‍ ഇന്ത്യ 42 റണ്‍സില്‍ നില്‍ക്കെ ധവാന്റ റണ്ണൗട്ടാവുകയായിരുന്നു.
ആദ്യ രണ്ടു കളിയിലും കൂടി 17 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അതുകൊണ്ടു തന്നെ ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ലഭിച്ച അവസരമായിരുന്നു മൂന്നാമങ്കത്തിലേത്. പക്ഷെ അതില്‍ ധവാന്‍ പരാജയപ്പെടുകയും ചെയ്തു. ഈ പ്രകടനം ടെസ്റ്റ്, ടി20 എന്നിവയ്ക്കു പിറകെ ഏകദിനത്തിലും ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തുമോയെന്നാണ് അറിയാനുള്ളത്.

ശുഭ്മാന്‍ ഗില്‍ (ഹിറ്റ്)

ശുഭ്മാന്‍ ഗില്‍ (ഹിറ്റ്)

ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ശുഭ്മാന്‍ ഗില്‍ മൂന്നാം ഏകദിനത്തില്‍ ഹിറ്റായി മാറി. 49 റണ്‍സെടുത്ത അദ്ദേഹമായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. 57 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. അര്‍ഹിച്ച ഫിഫ്റ്റി വെറും ഒരു റണ്‍സിനു നഷ്ടമായെങ്കിലും വളരെ മികച്ച ഇന്നിങ്‌സായിരുന്നു താരം കളിച്ചത്.
സൗത്താഫ്രിക്കയുടെ ശക്തമായ ബൗളിങ് ആക്രമണത്തോടെ വളരെ ആത്മവിശ്വാസത്തോടെ നേരിട്ട ഗില്ലിനു ചില കണ്ണഞ്ചിക്കുന്ന ഷോട്ടുകളും കളിക്കാന്‍ സാധിച്ചു.

Also Read: T20 World Cup 2022: പാകിസ്താന്‍ മികച്ച ടീം, പക്ഷെ..., ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ചഹാല്‍

സൗത്താഫ്രിക്കന്‍ ബാറ്റിങ് (ഫ്‌ളോപ്പ്)

സൗത്താഫ്രിക്കന്‍ ബാറ്റിങ് (ഫ്‌ളോപ്പ്)

ടി20 പരമ്പരയിലെ ആദ്യ കളിയില്‍ മോശം ബാറ്റിങ് പ്രകടനത്തോടെയാണ് സൗത്താഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിനു തുടക്കമിട്ടത്. അവസാനമായി കളിച്ച മൂന്നാം ഏകദിനത്തില്‍ അതേ രീതിയില്‍ തന്നെ ദയനീയ ബാറ്റിങുമായി അവര്‍ പര്യടനം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ പേസ്-സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തുടക്കം മുതല്‍ അവര്‍ പതറി. 27.1 ഓവറില്‍ വെറും 99 റണ്‍സിനു അവര്‍ പുറത്താവുകയും ചെയ്തു. 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങിനെതിരേ മറുപടി ഇല്ലായിരുന്നു.
അഞ്ചിനു 66ലേക്കു വീണ സൗത്താഫ്രിക്കയ്ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. പിച്ച് ബാറ്റിങിനു അത്ര ദുഷ്‌കരമായിരുന്നില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നത്. ക്ലാസനൊഴികെ മറ്റു താരങ്ങള്‍ക്കൊന്നും പിച്ചിലെ ബൗണ്‍സോ, മൂവ്‌മെന്റോ മനസ്സിലാക്കാന്‍ സാധിച്ചില്ല.

Also Read: T20 World Cup 2022 : അവനെ ഓപ്പണറാക്കിയാല്‍ കസറും, റണ്‍വേട്ടയില്‍ ഒന്നാമനാവും-ക്ലാര്‍ക്ക്

ഇന്ത്യന്‍ സ്പിന്‍ ത്രയം (ഹിറ്റ്)

ഇന്ത്യന്‍ സ്പിന്‍ ത്രയം (ഹിറ്റ്)

ഇന്ത്യയുടെ പുതിയ സ്പിന്‍ ത്രയമായ കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, കരിയറിലെ രണ്ടാമത്തെ മല്‍സരം മാത്രം കളിച്ച ഷഹബാസ് അഹമ്മദ് എന്നിവര്‍ മൂന്നാം ഏകദിനത്തില്‍ ഹിറ്റായി മാറി. കൂട്ടത്തില്‍ മല്‍സരപരിചയം കൂടുതലുള്ള കുല്‍ദീപാണ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. നാലു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാരനായി മാറി. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് വാഷിങ്ടണും ഷഹബാസും മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കി വാഷിങ്ടണാണ് സൗത്താഫ്രിക്കന്‍ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. അപകടരകാരിയായ ഡേവിഡ് മില്ലറായിരുന്നു അടുത്ത ഇര. എയ്ഡന്‍ മര്‍ക്രാം, ഹെന്റിച്ച് ക്ലാസെന്‍ എന്നിവരെയാണ് ഷഹബാസ് മടക്കിയത്. വാലറ്റത്തെ തീര്‍ക്കാനുള്ള ചുമതല കുല്‍ദീപിനായിരുന്നു.

Story first published: Wednesday, October 12, 2022, 7:29 [IST]
Other articles published on Oct 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+