T20 World Cup 2022: പാകിസ്താന്‍ മികച്ച ടീം, പക്ഷെ..., ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ചഹാല്‍
പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ സന്നാഹ മത്സരം കളിച്ച് ജയിച്ച ഇന്ത്യ ശക്തമായ മുന്നറിയിപ്പ് എതിരാളികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഫേവറേറ്റുകളിലൊന്നായി ഓസ്‌ട്രേലിയയിലിറങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് കരുത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ബൗളിങ് കരുത്ത് ആശങ്കയുണ്ടാക്കുന്നു. ഡെത്ത് ഓവറിലെ ബൗളിങ്ങിലടക്കം ഇന്ത്യക്ക് വലിയ തലവേദനയാണ് മുന്നില്‍.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. 23നാണ് മത്സരം. സമീപകാലത്തെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താന്‍ തോല്‍പ്പിച്ചു. കൂടാതെ ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ഒരു തവണ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം തവണ പാകിസ്താനായിരുന്നു ജയം. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.

ഇന്ത്യക്ക് സമ്മര്‍ദ്ദമില്ല
ഇപ്പോഴിതാ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരത്തിലെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍. 'പാകിസ്താനെതിരേ ഇതിന് മുമ്പ് കളിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അവര്‍ക്കെതിരേ കളിക്കുമ്പോള്‍ സമ്മര്‍ദ്ദമില്ല. ഇന്ത്യ-പാക് പോരാട്ടത്തിന് ഇത്രയും സമ്മര്‍ദ്ദം നല്‍കുന്നത് മാധ്യമങ്ങളാണ്. ക്രിക്കറ്റ് താരങ്ങള്‍ക്ക് സാധാരണ മത്സരം പോലെയാണിത്. ഞാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം സജീവമാണ്. എന്നാല്‍ അതിലെഴുതിയിരിക്കുന്നത് വായിച്ച് ആശങ്കപ്പെടാറില്ല-ചഹാല്‍ പറഞ്ഞു.
Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

കരുത്തില്‍ വിശ്വസിക്കുന്നു
പാകിസ്താന്‍ ടീം മികച്ച താരനിരയാണ്. എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് ഞങ്ങളുടെ പ്രകടനത്തിലാണ്. അന്നത്തെ ദിവസം എങ്ങനെ പ്രകടനം കാഴ്ചവെക്കുന്നു എന്നതിലാണ് കാര്യം. അതാണ് മത്സരഫലത്തെ തീരുമാനിക്കുന്നത്-ചഹാല്‍ പറഞ്ഞു. പാകിസ്താന്‍ ടീമിന്റെ പേസ് കരുത്ത് അതി ശക്തമാണ്. ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ തളര്‍ത്തുമ്പോള്‍ ശക്തമായ ബൗളിങ് കരുത്തോടെയാണ് പാകിസ്താന്റെ വരവ്.
ഷഹീന്‍ ഷാ അഫ്രീദി ഫിറ്റ്‌നസ് വീണ്ടെടുത്തു. 19കാരന്‍ നസീം ഷായും ഹാരിസ് റഊഫുമെല്ലാം തുടര്‍ച്ചയായി 145പ്ലസ് വേഗം കുറിക്കുന്നവരാണ്. ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പേസ് നിരയാണ് പാകിസ്താന്റേത്. ഷദാബ് ഖാന്റെയും നവാസ് അലിയുടെയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് വലിയതലവേദന സൃഷ്ടിക്കുന്നു.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

പാകിസ്താന്റെ ബാറ്റിങ് കരുത്ത് പോരാ
പാകിസ്താന്‍ ബാറ്റിങ്ങിന്റെ പ്രധാന പ്രശ്‌നം ബാറ്റിങ്ങിലാണ്. മുഹമ്മദ് റിസ്വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ മികവില്‍ അമിതമായി വിശ്വസിക്കുന്നു. ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുമെന്നുറപ്പ്. പാകിസ്താന്റെ ബാറ്റിങ്ങില്‍ വിശ്വസ്തന്‍മാരുടെ കുറവുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് കരുത്ത് ബാറ്റിങ്ങിലാണ്. ഇന്ത്യയുടെ ബൗളിങ്ങിലെ ദൗര്‍ബല്യം ബാറ്റിങ്ങില്‍ മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ടോസും ഭാഗ്യവും ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications