Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : അവനെ ഓപ്പണറാക്കിയാല്‍ കസറും, റണ്‍വേട്ടയില്‍ ഒന്നാമനാവും-ക്ലാര്‍ക്ക്

1

പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ബാക്കി. ഓസ്‌ട്രേലിയയാണ് വേദി. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ സന്ദര്‍ശക ടീമുകളെല്ലാം വിറക്കുമെന്നുറപ്പ്. ആതിഥേയരെന്ന നിലയില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം എന്ന് പറയാതിരിക്കാനാവില്ല. നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ച് നയിക്കുന്ന കംഗാരുപ്പട എല്ലാത്തരത്തിലും ശക്തം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം അവര്‍ കരുത്തര്‍.

മാച്ച് വിന്നര്‍മാരുടെ വലിയ നിരയാണ് ഓസീസിനൊപ്പമുള്ളതെന്നതിനാല്‍ അവര്‍ക്ക് ഇത്തവണയും കിരീട പ്രതീക്ഷകളേറെ. ഇന്ത്യയോട് ടി20 പരമ്പര തോറ്റ് നാട്ടില്‍ തിരിച്ചെത്തിയ കംഗാരുക്കള്‍ തട്ടകത്തില്‍ അവസാന ഘട്ട പടയൊരുക്കത്തിലാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയിലെ സാധ്യതകളെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

സ്റ്റീവ് സ്മിത്തിനെ ഓപ്പണറാക്കണം

സ്റ്റീവ് സ്മിത്തിനെ ഓപ്പണറാക്കണം

ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ് സ്റ്റീവ് സ്മിത്തിനെ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്. സ്മിത്തിനെ ഓപ്പണറാക്കിയാല്‍ അവന്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തും. സ്മിത്തിനോട് മൂന്നാം നമ്പറിലും നാലാം നമ്പറിലുമൊന്നും ബാറ്റ് ചെയ്യാന്‍ ആവിശ്യപ്പെടരുത്. ഇപ്പോഴും മികവ് കാട്ടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാവന്‍. അവനെ നാലാം നമ്പറില്‍ കളിപ്പിച്ചിട്ട് മോശം പ്രകടനത്തിന് വിമര്‍ശിച്ച് കാര്യമില്ല. സ്മിത്തിനെപ്പോലുള്ള താരങ്ങള്‍ എല്ലാ ടീമിന്റെയും അഭിവാജ്യ ഘടകമാണ്. കാരണം എല്ലാ സാഹചര്യങ്ങളും സമാനമായിരിക്കില്ല. തുടക്കത്തിലേ തകര്‍ച്ച നേരിടുമ്പോള്‍ ടീമിനെ കരകയറ്റാന്‍ സ്മിത്തിനെപ്പോലെയൊരാള്‍ ആവിശ്യമാണ്'- ക്ലാര്‍ക്ക് പറഞ്ഞു.

Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

സ്മിത്ത് മൂന്നാം നമ്പറില്‍ കളിച്ചേക്കും

സ്മിത്ത് മൂന്നാം നമ്പറില്‍ കളിച്ചേക്കും

ക്ലാര്‍ക്ക് സ്മിത്തിനെ ഓപ്പണറാക്കണമെന്ന് നിര്‍ദേശിച്ചാലും ഓസ്‌ട്രേലിയന്‍ ടീം ഘടന നോക്കുമ്പോള്‍ ഇപ്പോള്‍ ഇത്തരമൊരു മാറ്റത്തിന് തയ്യാറായേക്കില്ല. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് നിലവില്‍ അവരുടെ ഓപ്പണര്‍മാര്‍. രണ്ട് പേര്‍ക്കും മികച്ച റെക്കോഡുണ്ട്. വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവരും പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ സാധിക്കുന്നവരുമാണ് ഇരുവരും. അതുകൊണ്ട് തന്നെ ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ നിലവില്‍ അവര്‍ താല്‍പ്പര്യപ്പെട്ടേക്കില്ല. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സ്മിത്തിനെ പരിഗണിച്ചേക്കും. സ്മിത്തിനെ പ്ലേയിങ് 11 പുറത്തിരുത്തിയാലും അത്ഭുതപ്പെടാനാവില്ല.

മാച്ച് വിന്നര്‍മാരുടെ നിര

മാച്ച് വിന്നര്‍മാരുടെ നിര

ഓസ്‌ട്രേലിയ മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയാണ്. ആരോണ്‍ ഫിഞ്ച് മോശം ഫോമിലാണെങ്കിലും അതിനെ മറികടക്കാനുള്ള കഴിവ് അവരുടെ ടീമിനുണ്ട്. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ് എന്നിവരോടൊപ്പം മധ്യനിരയിലേക്ക് ടിം ഡേവിഡുകൂടി എത്തിയതോടെ ഓസീസ് നിര അതി ശക്തരായി മാറുന്നു.

പേസ് നിരയിലും ഓസീസ് മോശമില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസാണ് കുന്തമുന. ഇടം കൈയന്‍ പേസര്‍ മിന്നല്‍ യോര്‍ക്കറുകളിലൂടെ ഞെട്ടിക്കുമ്പോള്‍ അതിവേഗ പേസിലൂടെയും ബൗണ്‍സിലൂടെയും വിറപ്പിക്കാന്‍ പാറ്റ് കമ്മിന്‍സും ഒപ്പമുണ്ടാവും. ജോഷ് ഹെയ്‌സല്‍വുഡിന്റെ പേസും ടീമിന് മുതല്‍ക്കൂട്ടാവുന്നു. സ്പിന്‍ നിരയില്‍ ആദം സാംബയുടെ മികവുകൂടിയാവുമ്പോള്‍ ഓസ്‌ട്രേലിയ അതി ശക്തര്‍.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഓസീസിന് ദൗര്‍ബല്യവുമുണ്ട്

ഓസീസിന് ദൗര്‍ബല്യവുമുണ്ട്

ഓസ്‌ട്രേലിയ അതി ശക്തരാണെങ്കിലും അവര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. ബാക്കപ്പ് കരുത്ത് പ്രശ്‌നമാണ്. സ്പിന്‍ നിരയിലും പേസ് നിരയിലും മികച്ച ബാക്കപ്പില്ല. അതേ സമയം ബാറ്റിങ്ങില്‍ വലിയ ആശങ്കകളില്ല. മികച്ച യുവതാരങ്ങളെ കണ്ടെത്താന്‍ കംഗാരുക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇവരെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ മികവ് കാട്ടിയവരാണ്. തട്ടകത്തിലാണ് ലോകകപ്പെന്നത് ഓസീസ് താരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

Story first published: Tuesday, October 11, 2022, 12:22 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+