വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചതാര്?, 'സച്ചിനല്ല', അതൊരു ദക്ഷിണാഫ്രിക്കന്‍ താരം

പൊതുവേ ക്രിക്കറ്റ് ബാറ്റുകളുടെ ശരാശരി ഭാരം 1 കോലി 100 ഗ്രാമാണ്

1

ക്രിക്കറ്റ് താരങ്ങളുടെ ബാറ്റ് താരങ്ങളെ ആശ്രയിച്ചാണ് കൂടുതലും നിര്‍മ്മിക്കപ്പെടുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ തങ്ങളുടെ ആവിശ്യത്തിനനുസരിച്ച് ഭാരമുള്ള ബാറ്റുകള്‍ ആണ് മത്സരത്തിനായി തിരഞ്ഞെടുക്കുന്നത്. പൊതുവേ ക്രിക്കറ്റ് ബാറ്റുകളുടെ ശരാശരി ഭാരം 1 കോലി 100 ഗ്രാമാണ്. ഒട്ടുമിക്ക താരങ്ങളുടെ ഉപയോഗിക്കുന്നത് ഈ ഭാരമുള്ള ബാറ്റുകളാണ്. എന്നാല്‍ ചില താരങ്ങള്‍ മാത്രം ഇതിലും ഭാരം കൂടിയ ബാറ്റുകള്‍ ഉപയോഗിക്കാറുണ്ട്.

ബാറ്റിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് പേസ് ബൗളര്‍മാര്‍ക്കെതിരേ ഷോട്ടുകള്‍ കളിക്കാന്‍ കൂടുതല്‍ കായികാധ്വാനം വേണ്ടിവരും. എന്നാല്‍ ഇതിനെയൊക്കെ പ്രതിഭകൊണ്ട് മറികടന്ന് ഭാരം കൂടിയ ബാറ്റുമായി കളിച്ച് ഞെട്ടിച്ച ചില താരങ്ങളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരം കൂടി ബാറ്റുകളാണ് ഉപയോഗിച്ചതെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭാരമുള്ള ബാറ്റ് ഉപയോഗിച്ച താരം സച്ചിനല്ല. അതൊരു ദക്ഷിണാഫ്രിക്കന്‍ താരമാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഭാരമുള്ള ബാറ്റ് ഉപയോഗിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

IPL: 99 ല്‍ പുറത്ത്, ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടം, ദൗര്‍ഭാഗ്യം നേരിട്ട നാല് താരങ്ങളിതാIPL: 99 ല്‍ പുറത്ത്, ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടം, ദൗര്‍ഭാഗ്യം നേരിട്ട നാല് താരങ്ങളിതാ

IPL: ഇത്തവണ അണ്‍സോള്‍ഡ്, 2023ല്‍ കോടികള്‍ നേടി തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാIPL: ഇത്തവണ അണ്‍സോള്‍ഡ്, 2023ല്‍ കോടികള്‍ നേടി തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാ

IND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കുംIND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കും

ലാന്‍സ് ക്ലൂസ്‌നര്‍

ലാന്‍സ് ക്ലൂസ്‌നര്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറാണ് ഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ച താരം. എസ്എസ് സുലു എന്ന ബാറ്റാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. 3.375 പൗണ്ട്‌സ് ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിന്റെ ഭാരം. കൃത്യമായി പറഞ്ഞാല്‍ 1.53 കിലോഗ്രാം. ഇത്രയും ഭാരം കൂടിയ ബാറ്റുമായി അനായാസം ബാറ്റ് ചെയ്യാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് സാധിച്ചിരുന്നു. 49 ടെസ്റ്റില്‍ നിന്ന് 1906 റണ്‍സും 171 ഏകദിനത്തില്‍ നിന്ന് 3576 റണ്‍സുമാണ് ക്ലൂസ്‌നറുടെ പേരിലുള്ളത്. ഏകദിനത്തില്‍ നിന്ന് 293 ഫോറും 76 സിക്‌സും അദ്ദേഹം പറത്തിയത് ഇത്രയും ഭാരമുള്ള ഈ ബാറ്റ് ഉപയോഗിച്ചാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. 1.47 കിലോ ഗ്രാമാണ് സച്ചിന്‍ ഉപയോഗിച്ചിരുന്ന ബാറ്റിന്റെ ഭാരം. എംആര്‍എഫ്, അഡിഡാസ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നീ ബാറ്റുകളാണ് സച്ചിന്‍ ഉപയോഗിച്ചിരുന്നത്. സച്ചിന്റെ കരിയറില്‍ ഭൂരിഭാഗവും നല്ല ഭാരമുള്ള ബാറ്റാണ് ഉപയോഗിച്ചത്. എന്നാല്‍ ടെന്നിസ് എല്‍ബോ ബാധിച്ചതോടെ സച്ചിന് ബാറ്റിന്റെ ഭാരം കുറക്കേണ്ടി വന്നു. കരിയറിന്റെ അവസാന സമയത്ത് 1.25 കിലോ ഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിന്റെ ഭാരം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്ല്‍ ഭാരം കൂടിയ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. 1.36 കിലോഗ്രാമായിരുന്നു ഗെയ്‌ലിന്റെ ബാറ്റിന്റെ ഭാരം. സ്പാര്‍ട്ടന്‍ സിജി എന്ന ബാറ്റാണ് ഗെയ്ല്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഗെയ്‌ലിനെ സംബന്ധിച്ച് ഇത് അത്ര ഭാരമൊന്നുമല്ല. വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ കൂടുതല്‍ ദൂരം പോകാന്‍ ഭാരം കൂടിയ ബാറ്റ് ഗെയ്‌ലിനെ സഹായിക്കുന്നുണ്ട്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നായിരുന്നു വീരേന്ദര്‍ സെവാഗിനെ ക്രിക്കറ്റ് ലോകത്ത് വിശേഷിപ്പിക്കപ്പെട്ടത്. ബൗളര്‍മാരുടെ അന്തകനായിരുന്നു അദ്ദേഹം. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. അദ്ദേഹവും സാധാരണ ഉപയോഗിക്കുന്ന ബാറ്റിനെക്കാള്‍ അല്‍പ്പം ഭാരം കൂടിയ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. 1.35 കിലോഗ്രാം ആയിരുന്നു സെവാഗിന്റെ ബാറ്റിന്റെ ഭാരം. എസ്ജി വിഎസ് ബാറ്റാണ് സെവാഗ് ഉപയോഗിച്ചിരുന്നത്. കരിയറില്‍ ബ്രിട്ടാനിയ സ്റ്റിക്കര്‍ ഒട്ടിച്ച ബാറ്റും അവസാന സമയങ്ങളില്‍ ഹീറോ ഹോണ്ട സ്റ്റിക്കര്‍ ഒട്ടിച്ച ബാറ്റുമാണ് സെവാഗ് ഉപയോഗിച്ചിരുന്നത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അല്‍പ്പം ഭാരം കൂടിയ ബാറ്റാണ് ഉപയോഗിക്കുന്നത്. 1.24 കിലോഗ്രാമാണ് വാര്‍ണറുടെ ബാറ്റിന്റെ ഭാരം. ഗ്രേ നിക്കോള്‍സ് കാബൂം ബാറ്റാണ് വാര്‍ണര്‍ ഉപയോഗിക്കുന്നത്. ആക്രമിച്ച് കളിക്കുന്ന സ്വഭാവക്കാരനായ വാര്‍ണര്‍ക്ക് ഭാരം കൂടിയ ബാറ്റാണ് കൂടുതല്‍ ഇഷ്ടവും. മികച്ച ഫിറ്റ്‌നസുള്ള വാര്‍ണര്‍ക്ക് ഈ ഭാരം കൂടിയ ബാറ്റ് വലിയ പ്രയാസം സൃഷ്ടിക്കുന്നതല്ല.

Story first published: Tuesday, June 7, 2022, 21:46 [IST]
Other articles published on Jun 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X