Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

1

ക്രിക്കറ്റ് എന്നത് ലോകമെമ്പാടും പ്രചാരമുള്ള ഒരു കായിക മത്സരമാണ്. പണത്തിനും പ്രധാപത്തിനും ഒട്ടും കുറവില്ലാത്ത ക്രിക്കറ്റിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പ്രതിഭയും ഫിറ്റ്‌നസും ഭാഗ്യവുമെല്ലാം ഒരുപോലെ വേണ്ട ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമവല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യം തന്നെയെടുത്താല്‍ ഇത് വ്യക്തമാവും. നിരവധി പ്രതിഭകളാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായി കാത്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും പല കാരണങ്ങള്‍ അതിന് സാധിക്കാറില്ല.

പലരും ക്രിക്കറ്റ് കരിയറിനായി പഠനം പോലും ഉപേക്ഷിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരമാവാനുള്ള അതിയായ ആഗ്രഹത്തെത്തുടര്‍ന്നാണ് പലരും ഇങ്ങനെ പഠനം പോലും ഉപേക്ഷിച്ചത്. പക്ഷെ പലര്‍ക്കും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. എന്നാല്‍ ചിലര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ക്രിക്കറ്റില്‍ വലിയ കരിയര്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റിനായി പഠനം പാതിവഴിയില്‍ നിര്‍ത്തിയ ഇന്ത്യയുടെ ആറ് സൂപ്പര്‍ താരങ്ങളെ അറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് കരിയറിനായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. 10ാം ക്ലാസ് വരെ മാത്രമാണ് സച്ചിന് പഠിക്കാനായത്. 16ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സച്ചിന് പിന്നീട് പഠനം തുടരാനുള്ള അവസരം ലഭിച്ചില്ല. ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ താരമായി സച്ചിന്‍ അതിവേഗം വളര്‍ന്നതോടെ പഠനം 10ാം ക്ലാസുകൊണ്ട് നിന്നു. പിന്നീട് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ സച്ചിന്‍ ശ്രമിച്ചുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം അദ്ദേഹത്തിന്റെ പേരിലാണ്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ദാരിദ്ര്യത്തെ അതിജീവിച്ച് ക്രിക്കറ്റിന്റെ ഉന്നതങ്ങളിലെത്തിയ ഹര്‍ദിക് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ടീമിന് ഐപിഎല്‍ കിരീടവും നേടിക്കൊടുത്തു. ചെറുപ്പം മുതല്‍ ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹിക്കുകയും അതിനായി അതിയായി പരിശ്രമിക്കുകയും ചെയ്ത ഹര്‍ദിക് തന്റെ ക്രിക്കറ്റ് കരിയറിനായി പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചിരുന്നു. ഒമ്പതാം ക്ലാസ് വരെയാണ് അദ്ദേഹം പോയത്. അതിന് ശേഷം പഠനം തുടരാതെ ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കി. ഇന്ന് ലോക ക്രിക്കറ്റില്‍ത്തന്നെ അറിയപ്പെടുന്ന ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ പേസറാണ് സഹീര്‍ ഖാന്‍. ഇടം കൈ പേസുകൊണ്ട് ലോക ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കിയ സഹീര്‍ ഖാനും ക്രിക്കറ്റിനായി പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചതാണ്. എഞ്ചിനീയറിങ് ബിരുദത്തിന് പോയ സഹീര്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റാണ് കരിയറെന്ന് മനസിലാക്കി പഠനം വിട്ട് ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കി. എന്തായാലും സഹീറിന്റെ ഈ തീരുമാനം തെറ്റിയില്ല. ലോക ക്രിക്കറ്റിലെത്തന്നെ അറിയപ്പെടുന്ന പേസര്‍മാരിലൊരാളായാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് രാഹുല്‍ ദ്രാവിഡ്. മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരം. ബാറ്റിങ് വന്മതില്‍. വിശേഷണങ്ങളേറെയുള്ള പ്രതിഭാസം. ദ്രാവിഡ് നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. അതുകൊണ്ട് തന്നെ ബിരുദത്തിന് ശേഷം അദ്ദേഹം എംബിഎയ്ക്ക് പോയി. എന്നാല്‍ എംബിഎ പാതിവഴിയില്‍ അദ്ദേഹം ഉപേക്ഷിച്ചു. ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയതിന് ശേഷം പഠനം തുടരാന്‍ ദ്രാവിഡിനായില്ല.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമാണ് കപില്‍ ദേവ്. 1983ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത അദ്ദേഹം പഠനത്തില്‍ ഒട്ടും പിന്നോട്ടല്ലായിരുന്നു. ബിരുദ പഠനം ക്രിക്കറ്റിനോടൊപ്പം മുന്നോട്ട് കൊണ്ടുപോകാന്‍ കപില്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ ഇത് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടില്‍ ക്രിക്കറ്റിനായി ജീവിതം അദ്ദേഹം മാറ്റിവെച്ചു. ഇതിന്റെ ഫലമാണ് ഇന്ത്യയുടെ ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത പ്രതിഭാസം. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകന്‍ കൂടിയായ ധോണി നാല് കിരീടം ടീമിന് നേടിക്കൊടുത്തു. ഇന്ത്യയെ ലോക ക്രിക്കറ്റില്‍ വാനോളം ഉയര്‍ത്തിയ ധോണി തന്റെ ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ക്രിക്കറ്റിലേക്കെത്തിയത്. ടിക്കറ്റ് കളക്ടര്‍ ജോലി നോക്കിയിരുന്ന ധോണി അതുപേക്ഷിച്ച് ക്രിക്കറ്റ് കരിയറിലേക്കെത്തുകയും സൂപ്പര്‍ താരമായി വളരുകയുമായിരുന്നു.

Story first published: Tuesday, June 7, 2022, 18:17 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+