IND vs SA: 'മുട്ടിക്കളിക്കാനറിയില്ല, എന്റെ കരുത്ത് സിക്‌സര്‍', വമ്പന്‍ പ്രകടനത്തെക്കുറിച്ച് ഇഷാന്‍

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ഗംഭീര ജയമാണ് നേടിയെടുത്തത്. ഏഴ് വിക്കറ്റിനായിരുന്നു റാഞ്ചിയില്‍ ഇന്ത്യയുടെ വീര ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 279 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ശ്രേയസ് അയ്യരുടെ (113) സെഞ്ച്വറി പ്രകടനം ഇന്ത്യന്‍ ജയത്തിന് അടിത്തറപാകി. സെഞ്ച്വറി നേടാനായില്ലെങ്കിലും ഇഷാന്‍ കിഷന്റെ (93) ബാറ്റിങ് വെടിക്കെട്ടും ഇന്ത്യക്ക് കരുത്തായി.
84 പന്തുകള്‍ നേരിട്ട് നാല് ഫോറും ഏഴ് സിക്‌സും പറത്തിയ ഇഷാന്റെ മികവ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായെന്ന് തന്നെ പറയാം. ഏഴ് റണ്‍സകലെ അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയും കൈയടി ഏറ്റുവാങ്ങിയാണ് ഇഷാന്‍ മടങ്ങിയത്. മോശം ഫോമിനെത്തുടര്‍ന്ന് സമീപകാലത്തായി നിരവധി വിമര്‍ശനങ്ങള്‍ ഇഷാന്‍ നേരിട്ടിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഇഷാനായി. ഇപ്പോഴിതാ തന്റെ മിന്നല്‍ പ്രകടനത്തെക്കുറിച്ച് ഇഷാന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിക്‌സറാണ് ശക്തി
തനിക്ക് സ്‌ട്രൈക്ക് കൈമാറിക്കളിക്കുന്നത് അധികം വഴങ്ങാത്ത ശൈലിയാണെന്നും സിക്‌സര്‍ നേടുന്നതാണ് കരുത്തെന്നുമാണ് ഇഷാന്‍ മത്സര ശേഷം പ്രതികരിച്ചത്. 'ചില താരങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറി കളിക്കുന്നതാണ് ശക്തി. എന്റെ ശക്തി സിക്‌സുകള്‍ നേടുന്നതിലാണ്. അനായാസമായി എനിക്ക് സിക്‌സര്‍ നേടാനാവും. മറ്റ് പലര്‍ക്കും സാധിക്കാത്തതാണിത്. സിക്‌സുകള്‍ അടിക്കുന്നത് വളരെയധികം ആസ്വദിക്കുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെപ്പറ്റി അധികം ചിന്തിക്കാറില്ല.
നമ്മുടെ കരുത്ത് എന്താണോ അതുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതാണ് ശക്തിയെങ്കില്‍ അത് ചെയ്യുക. എന്നാല്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാവുന്ന സാഹചര്യത്തില്‍ സ്‌ട്രൈക്ക് മാറി കളിക്കേണ്ട സാഹചര്യം ഉണ്ടാവും. സ്‌ട്രൈക്ക് കൈമാറി കളിക്കുകയെന്നത് പ്രധാനപ്പെട്ടത് തന്നെയാണ്. സെഞ്ച്വറിയിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സിംഗിളുകളെടുത്ത് സെഞ്ച്വറിയിലേക്ക് എത്താമായിരുന്നു. എന്നാല്‍ എന്റെ വ്യക്തിഗത സ്‌കോറല്ല നോക്കിയത്. രാജ്യത്തിന്റെ ജയത്തിനാണ് പ്രാധാന്യം'-ഇഷാന്‍ പറഞ്ഞു.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഗംഭീര തിരിച്ചുവരവ്
ഏറെ നാളുകളായി ഇഷാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 2022ലെ ഐപിഎല്‍ സീസണ്‍ മുതലിങ്ങോട്ട് നോക്കിയാല്‍ ഇഷാന്റെ മികച്ച പ്രകടനങ്ങളൊന്നും കാണാന്‍ സാധിക്കില്ല. സഞ്ജു സാംസണിനും റിഷഭ് പന്തിനുമൊപ്പം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന താരമാണ് ഇഷാന്‍. എന്നാല്‍ സമീപകാല മോശം പ്രകടനംകൊണ്ട് ഇഷാന്‍ ഈ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ഫോം തുടരേണ്ടത് അത്യാവശ്യം
പക്ഷെ റാഞ്ചിയിലെ മികവിലൂടെ ഇഷാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതേ ഫോം തുടരാന്‍ ഇഷാന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിന് പുറത്താണ് ഇഷാന്റെ സ്ഥാനം. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യയെ വേട്ടയാടുമ്പോള്‍ ഇഷാന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്തിന് സാധ്യതകളേറെ. മികവ് തുടര്‍ന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥിര സ്ഥാനം നേടിയെടുക്കാന്‍ ഇഷാന് സാധിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications