For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വമ്പന്‍ അട്ടിമറി! ജയമുറപ്പിച്ച എസ്ആര്‍എച്ചിനു ഷോക്ക്, ആര്‍സിബിക്കു എന്തൊരു മാറ്റം

ഹൈദരാബാദ്: ഐപിഎല്ലില്‍ അനായാസ വിജയമുറപ്പിച്ച് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സ്തബ്ധരാക്കിയിരിക്കുകയാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. സീസണില്‍ ഏറ്റവും ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ആര്‍സിബിയെ ഓറഞ്ച് ആര്‍മി പഞ്ഞിക്കിട്ടുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കണക്കുകൂട്ടിയത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ 35 റണ്‍സിനാണ് ആര്‍സിബി തീര്‍ത്തത്.

ഹൈദരാബാദിനെ തോല്‍പ്പിക്കുക അസാധ്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ആര്‍സിബി. തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷം ആര്‍സിബിയുടെ ആദ്യ വിജയം കൂടിയാണിത്. നേരിയ പ്ലേഓഫ് സാധ്യതയും ആര്‍സിബി നിലനിര്‍ത്തി. സ്പിന്‍ ബൗളിങ് കെണിയൊരുക്കിയാണ് ഹൈദരാബാദിനെ ആര്‍സിബി തകര്‍ത്തുവിട്ടത്. 207 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഹൈദരാബാദിനു നല്‍കിയത്. പക്ഷെ തുടക്കം മുതല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് എസ്ആര്‍എച്ചിനെ എട്ടു വിക്കറ്റിനു 171 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

RCB

സീസണില്‍ ഹൈദരാബാദിന്റെ ഏറ്റവും വലിയ കരുത്ത് ബാറ്റിങായിരുന്നു. 200 പ്ലസ് റണ്‍സ് അടിച്ചെടുക്കുന്നത് ശീലമാക്കിയ അവരെ ആര്‍സിബി ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി ആര്‍സിബി എതിരാളികളെ ഞെട്ടിച്ചിരുന്നു. പവര്‍പ്ലേയില്‍ തന്നെ 56 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ ആര്‍സിബി പിഴുതിരുന്നു. പിന്നീടൊരു തിരിച്ചുവരവ് ഹൈദരാബാദിന് ദുഷ്‌കരമായിരുന്നു.

വാലറ്റത്ത് 40 റണ്‍സോടെ പുറത്താവാതെ നിന്ന ഷഹബാസ് അഹമ്മദാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും 31 റണ്‍സ് വീതവുമെടുത്തു. മറ്റാരെയും 30 റണ്‍സ് തികയ്ക്കാന്‍ ആര്‍സിബി അനുവദിച്ചില്ല. ട്രാവിസ് ഹെഡ് (1), എയ്ഡന്‍ മാര്‍ക്രാം (7), നിതീഷ് റെഡ്ഡി (13), ഹെന്‍ട്രിച്ച് ക്ലാസെന്‍ (7), അബ്ദുള്‍ സമദ് (10) എന്നിവരെല്ലാം ചെറിയ സ്‌കോറുകള്‍ക്കു മടങ്ങിയതോടെ ഹൈദരാബാദ് തകര്‍ന്നടിയുകയായിരുന്നു.

KOHLI PATIDAR

ആര്‍സിബിക്കായി സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. വില്‍ ജാക്ക്‌സിനും യഷ് ദയാലിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. വിരാട് കോലി (51), രജത് പാട്ടിധാര്‍ (50) എന്നിവരുടെ ഫിഫ്റ്റികളാണ് ആര്‍സിബിക്കു കരുത്തേകിയത്.

കോലി പതിവുപോലെ സ്ലോ ബാറ്റിങാണ് ഈ കളിയിലും പുറത്തെടുത്തത്. 43 ബോളുകളാണ് 51 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. നാലു ഫോറുകളും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. പാട്ടിധാറിന്റെ ഉന്നിങ്‌സാണ് യഥാര്‍ഥത്തില്‍ കളിയിലെ വഴിത്തിരിവായത്. വെറും 20 ബോളിലാണ് 50 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. അഞ്ചു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെയാണിത്.

കാമറൂണ്‍ ഗ്രീന്‍ 20 ബോളില്‍ പുറത്താവാതെ 37 റണ്‍സെടുത്തു. അഞ്ചു ഫോറുകള്‍ ഇതിലുള്‍പ്പെടും. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 25 റണ്‍സും സംഭാവന ചെയ്തു. എസ്ആര്‍എച്ചിനായി ജയദേവ് ഉനാട്കട്ട് മൂന്നും ടി നടരാജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ജയദേവ് ഉനാട്കട്ട്, ടി നടരാജന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലൊംറോര്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, April 25, 2024, 16:59 [IST]
Other articles published on Apr 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+