IND vs SA : 'കേശവിന് നന്ദി', ഇന്ത്യയുടെ ജയത്തിന് ശേഷം ധവാന്‍ പറഞ്ഞതിങ്ങനെ, കാരണമറിയാം

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 279 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഇന്ത്യ മറികടന്നു. ശ്രേയസ് അയ്യരുടെ (113*) തകര്‍പ്പന്‍ സെഞ്ച്വറിയും ഇഷാന്‍ കിഷന്റെ (93) ഫിഫ്റ്റിയും സഞ്ജു സാംസണിന്റെ (30) ഫിനിഷിങ്ങുമെല്ലാം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജും മികവ് കാട്ടി.
ആദ്യ മത്സരം 9 റണ്‍സിന് തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താനും സാധിച്ചു. ഇന്ത്യയുടെ ജയത്തില്‍ ശ്രേയസിനെയും ഇഷാനെയും സഞ്ജുവിനെയുമെല്ലാം ആരാധകര്‍ വാഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ നന്ദി പറഞ്ഞത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജിനാണ്. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം മഹാരാജിന് നന്ദി പറഞ്ഞത്.

നന്ദി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതിന്
ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ ധവാന്‍ പ്രശംസിച്ചെങ്കിലും ധവാന്‍ കേശവിന് എന്തിനാണ് നന്ദി പറഞ്ഞതെന്നതാണ് പലരേയും കുഴപ്പിച്ച ചോദ്യം. ഇപ്പോഴിതാ അതിന്റെ കാരണം പുറത്തായിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതിനാണ് ധവാന്‍ കേശവിനോട് നന്ദി പറഞ്ഞത്. രണ്ടാം മത്സരത്തില്‍ ടെംബ ബാവുമയെ പുറത്തിരുത്തി കേശവ് മഹാരാജിനെ ക്യാപ്റ്റനാക്കിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.
ടോസ് നേടിയാല്‍ ഇന്ത്യ ആദ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ ടോസ് ഭാഗ്യം കേശവിനാണ് ലഭിച്ചത്. അദ്ദേഹം ഇന്ത്യയെ ബാറ്റിങ്ങിനയക്കാതെ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ പിച്ചിലെ ബൗണ്‍സും പേസുംകൊണ്ട് ബാറ്റ്സ്മാന് കാര്യങ്ങള്‍ പ്രയാസമായിരുന്നു.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

രണ്ടാമത് ബാറ്റ് ചെയ്തത് നന്നായി
എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ പിച്ച് ഫ്ളാറ്റായി. അധികം ബൗണ്‍സോ ടേണോ ലഭിക്കാതെ വന്നതോടെ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബൗളിങ് നിര നിന്ന് തല്ലുകൊണ്ടു. ഫ്ളാറ്റ് പിച്ചില്‍ ശ്രേയസ് അയ്യരും ഇഷാനും താളം കണ്ടെത്തിയതോടെ ഇന്ത്യ അനായാസം ജയം നേടി. ദക്ഷിണാഫ്രിക്കന്‍ നായകന്റെ മോശം തീരുമാനമാണ് ഇന്ത്യക്ക് മത്സരത്തില്‍ ഗുണം ചെയ്തതെന്ന് പറയാം.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

കേശവ് നിരാശപ്പെടുത്തി
താന്‍ ആഗ്രഹിച്ച നിലയില്‍ ടോസ് നല്‍കിയതിനാലാണ് ധവാന്‍ കേശവിന് നന്ദി പറഞ്ഞത്. ടി20 പരമ്പരയിലും ആദ്യ ഏകദിനത്തിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കേശവിനായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറുകള്‍ അദ്ദേഹം പന്തുകള്‍ പാഴാക്കിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി മാറി. പന്തുകൊണ്ടും കേശവ് നിരാശപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയിലെ കേശവിന്റെ തെറ്റായ തീരുമാനങ്ങള്‍ മത്സരത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ടെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications