Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA : 'ശ്രേയസ് ഇനി കോലിക്കൊപ്പം', റാഞ്ചിയില്‍ കുറിച്ച നാല് വമ്പന്‍ റെക്കോഡുകളിതാ

1

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ 9 റണ്‍സ് തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ മറുപടി പറഞ്ഞത്. സെഞ്ച്വറിയോടെ ശ്രേയസ് അയ്യര്‍ (113) മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇഷാന്‍ കിഷനും (93) സഞ്ജു സാംസണും (30*) തിളങ്ങി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 279 റണ്‍സ് വിജയ ലക്ഷ്യത്തെ 25 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1 ഒപ്പമെത്താനും ഇന്ത്യക്കായി. നിരവധി റെക്കോഡുകളും റാഞ്ചിയിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷന്റെ സിക്‌സര്‍ റെക്കോഡ്

ഇഷാന്‍ കിഷന്റെ സിക്‌സര്‍ റെക്കോഡ്

മോശം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ തന്റെ ഹോം ഗ്രൗണ്ടില്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 84 പന്ത് നേരിട്ട് നാല് ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്റെ പ്രകടനം. 110.71 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഈ പ്രകടനത്തിലൂടെ ഒരു പ്രധാന സിക്‌സര്‍ റെക്കോഡ് ഇഷാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്കായി ഒരു ഏകദിന ഇന്നിങ്‌സില്‍ ഏഴ് സിക്‌സുകള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇഷാന്‍ മാറിയിരിക്കുന്നു. 24 വയസും 83 ദിവസവുമാണ് ഇഷാന്റെ പ്രായം. റിഷഭ് പന്താണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇംഗ്ലണ്ടിനെതിരേ റിഷഭ് 40 പന്തില്‍ 77 റണ്‍സെടുത്തപ്പോള്‍ 23 വയസും 173 ദിവസവുമായിരുന്നു പ്രായം.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

റണ്‍സ് പിന്തുടര്‍ന്ന് 300 ജയം

റണ്‍സ് പിന്തുടര്‍ന്ന് 300 ജയം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേരിലും വമ്പന്‍ റെക്കോഡ് കുറിക്കാന്‍ ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. റാഞ്ചിയില്‍ ഇന്ത്യ നേടിയെടുത്തത് റണ്‍സ് പിന്തുടര്‍ന്ന് നേടുന്ന 300ാമത്തെ ഏകദിന ജയമായിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ. ഇതിഹാസങ്ങള്‍ തെളിച്ചുതന്നെ വഴിയിലൂടെ കരുത്ത് ചോരാതെ തന്നെ മുന്നോട്ട് പോകാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ 257 ജയവും മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസ് 247 ജയവുമാണ് നേടിയത്.

മാന്‍ ഓഫ് ദി മാച്ചില്‍ താരമായി ശ്രേയസ്

മാന്‍ ഓഫ് ദി മാച്ചില്‍ താരമായി ശ്രേയസ്

ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഏകദിനത്തില്‍ ശ്രേയസ് അതി ശക്തനായ താരമാണ്. അവസാനം കളിച്ച ആറ് ഏകദിന ഇന്നിങ്‌സില്‍ അഞ്ചിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാന്‍ ശ്രേയസിനായിട്ടുണ്ട്. ഇതില്‍ റാഞ്ചിയിലെ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. റാഞ്ചിയിലും ശ്രേയസാണ് കളിയിലെ താരമായത്. ഇതോടെ ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരമായി ശ്രേയസ് മാറിയിരിക്കുന്നു. താരം ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ മാന്‍ ഓഫ് ദി മാച്ചാണിത്. രണ്ടെണ്ണം ഏകദിനത്തിലും ടി20യിലും നേടിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റിലും ശ്രേയസ് കളിയിലെ താരമായി. നാല് മാന്‍ ഓഫ് ദി മാച്ചോടെ സൂര്യകുമാര്‍ യാദവ് പിന്നാലെയുണ്ട്.

Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

റാഞ്ചിയില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരില്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ശ്രേയസ്. കോലി രണ്ട് തവണ റാഞ്ചിയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേയും 2019ല്‍ ഓസ്‌ട്രേലിയക്കെതിരേയുമാണ് കോലിയുടെ റാഞ്ചിയിലെ സെഞ്ച്വറി പ്രകടനം. ഇപ്പോഴിതാ ശ്രേയസും കോലിയുടെ ഒപ്പം ഈ പട്ടികയിലേക്കെത്തിയിരിക്കുകയാണ്. ഇഷാന്‍ കിഷന് നിര്‍ഭാഗ്യവശാലാണ് സെഞ്ച്വറി നഷ്ടമായത്.

Story first published: Monday, October 10, 2022, 6:59 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+